ETV Bharat / international

50 കോടിയിലേറെ കുട്ടികളും അഭിമുഖീകരിക്കുന്നത് കനത്ത ചൂടിനെ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂണിസെഫ് - UNICEF HEAT EXPOSURE REPORT - UNICEF HEAT EXPOSURE REPORT

ഒരോ വര്‍ഷങ്ങളിലും ചൂട് ഇരട്ടിയായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലാണ് അഞ്ചില്‍ ഒരാളും താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

HEALTH  TEMPARATURE  CHILDREN  UNICEF
Representational Image (ANI)
author img

By ETV Bharat Kerala Team

Published : Aug 15, 2024, 3:40 PM IST

യുണൈറ്റഡ് നേഷൻസ്: ലോകത്ത് ഏകദേശം 50 കോടി കുട്ടികൾ ഓരോ വർഷവും അവരുടെ മുന്‍തലമുറ അനുഭവിച്ചതിനേക്കാൾ ഇരട്ടിയോ അതിലധികമോ ദിവസങ്ങളിൽ കടുത്ത ചൂട് നേരിടുന്നുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ. ഇതിന്‍റെ മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഐക്യരാഷ്‌ട്ര സഭ മുന്നറിയിപ്പ് നൽകുന്നു. 60 വർഷം മുമ്പ് ഉള്ളതിനെ അപേക്ഷിച്ച് ഓരോ വർഷവും ഇരട്ടി ചൂട് കൂടുന്ന പ്രദേശങ്ങളിലാണ് 466 ദശലക്ഷം കുട്ടികൾ, അതായത് അഞ്ചിൽ ഒരാൾ താമസിക്കുന്നത് എന്നാണ് കണ്ടെത്തല്‍.

കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തിൽ താപനില വർധിപ്പിക്കുന്നതിനാലാണ് ഇത്തരത്തില്‍ ചൂട് വര്‍ധിക്കുന്നത്. ഇരട്ടി താപനിലയെന്നത് ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് യൂണിസെഫ് പറയുന്നു.

'കൊച്ചുകുട്ടികളുടെ ശരീരം മുതിർന്നവരുടേത് പോലെയല്ല. അവർക്ക് കടുത്ത ചൂടിൽ കൂടുതൽ അപകട സാധ്യതയുണ്ട്'- യൂണിസെഫ് വക്താവ് ലില്ലി കപ്രാനി എഎഫ്‌പിയോട് പറഞ്ഞു. ഗർഭിണികൾക്കുള്ള അപകടങ്ങളെക്കുറിച്ചും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു.

ഉയർന്ന താപനില കാരണം സ്‌കൂളുകൾ അടയ്ക്കാൻ നിർബന്ധിതമാകുമ്പോൾ കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്‌ടപ്പെടുന്നതായും സംഘടന ചൂണ്ടിക്കാട്ടി. 2024-ൽ ഇതുവരെ 80 ദശലക്ഷം കുട്ടികളെയെങ്കിലും ഇത് ബാധിച്ചിട്ടുണ്ട്.

2020-2024 കാലഘട്ടത്തിലെ ശരാശരി താപനിലയെ 1960-കളിലെ ശരാശരി താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ, 95 ഡിഗ്രി ഫാരൻഹീറ്റ് (35 ഡിഗ്രി സെൽഷ്യസ്) വരെ വ്യത്യാസമുള്ളതായി കണ്ടെത്തി. ചൂടിനെ പ്രതിരോധിക്കാന്‍ എയർ കണ്ടീഷനിങ് പോലുള്ള മാർഗങ്ങൾ ലോകത്തെ മുഴുവൻ ബാധിക്കുമെന്നും യുഎന്‍ അഭിപ്രായപ്പെട്ടു.

പടിഞ്ഞാറൻ, മധ്യ ആഫ്രിക്ക പ്രദേശങ്ങളിലെ കുട്ടികളാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവിക്കുന്നത്. 123 ദശലക്ഷം കുട്ടികളാണ് ഇത്തരത്തില്‍ ചൂട് അനുഭവിക്കുന്നത്. പ്രദേശത്തെ മൊത്തം കുട്ടികളുടെ 39 ശതമാനം വരുമിത്.

മാലിയിലെ എയർ കണ്ടീഷനിങ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നത് പതിവായ ഇടങ്ങളിലും വർഷത്തിൽ 200 ദിവസത്തിലധികം 95 ഡിഗ്രിയോ അതിൽ കൂടുതലോ താപനില എത്താന്‍ സാധ്യതയുണ്ട്. അതേസമയം, ലാറ്റിനമേരിക്കയിൽ 48 ദശലക്ഷം കുട്ടികൾ 60 വർഷം മുമ്പുള്ളതിനേക്കാൾ ഇരട്ടി, അതായത് 95 ഡിഗ്രിയോ അതില്‍ കൂടുതലോ ചൂട് അനുഭവിക്കുന്നുണ്ട്.

ലോകമെമ്പാടും, ഈ ദുരിതം കൂടിക്കൂടി വരികയാണെന്ന് ലില്ലി കപ്രാനി പറയുന്നു. 'കുട്ടികൾ വളരെ ദുർബലരാണ്, അവർ വളരെ വേഗത്തിൽ ശ്വസിക്കും. മുതിർന്നവരെപ്പോലെ അവർക്ക് വിയർക്കാൻ പോലും കഴിയില്ല. ചൂട് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് അവർ കൂടുതൽ ഇരയാകുന്നു. അത് അക്ഷരാർത്ഥത്തിൽ മാരകമാകാനും ഇടയുണ്ട്.'- അവർ കൂട്ടിച്ചേർത്തു.

ഉയർന്ന ഊഷ്‌മാവ് കുട്ടികളുടെ പോഷകാഹാരക്കുറവിന് കാരണമാവുകയും കുട്ടികളെ രോഗങ്ങൾക്ക് ഇരയാക്കുകയും ചെയ്യും. പ്രത്യേകിച്ച് മലേറിയ, ഡെങ്കിപ്പനി എന്നിവ ഊഷമള കാലാവസ്ഥയിൽ പടരുന്നതാണെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി. അമിതമായ ചൂട് ന്യൂറോ ഡെവലപ്‌മെന്‍റിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

ഹീറ്റ് സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ അറിയാൻ രക്ഷിതാക്കൾക്ക് അവബോധം വർധിപ്പിക്കാനും മെഡിക്കൽ ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം നൽകാനും സ്‌കൂളുകളിൽ എയർ കണ്ടീഷനങ്ങിൽ നിക്ഷേപം നടത്താനും യുണിസെഫ് ആവശ്യപ്പെടുന്നു. ക്ലാസുകൾ റദ്ദാക്കിയില്ലെങ്കിൽ പോലും ചൂടുള്ള സാഹചര്യങ്ങളാൽ പഠനം ബുദ്ധിമുട്ടാകും. എന്നിരുന്നാലും, മനുഷ്യരാശിയുടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കുന്നതിൽ വലിയ മുന്നേറ്റം തുടരുന്നു.

Also Read: കുട്ടികളിലെ ടൈപ്പ് വണ്‍ പ്രമേഹം: മറ്റൊരു 'വില്ലനും' കൂടെയുണ്ട്, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.