കൊളംബോ: ശ്രീലങ്കയില്‍ ഇടത് സ്ഥാനാര്‍ഥി അനുര കുമാര ദിസനായകെ വിജയിച്ചു. ശ്രീലങ്കയിലെ ആദ്യ മാര്‍ക്‌സിസ്‌റ്റ് പ്രസിഡന്‍റാണ് അദ്ദേഹം. രണ്ടാം ഘട്ട വോട്ടെണ്ണലിലാണ് ദിസനായകെയെ വിജയി ആയി തെരഞ്ഞെടുത്തത്. ഇടതുപക്ഷ പാർട്ടിയായ ജനത വിമുക്തി പെരമുനയുടെ നേതാവായ അദ്ദേഹം പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് പ്രതിനിധിയാണ്. ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡൻ്റാണ് ദിസനായകെ. സത്യപ്രതിജ്ഞ തിങ്കളാഴ്‌ച ഉണ്ടാകുമെന്ന് എൻപിപി അറിയിച്ചു.
ആദ്യഘട്ട വോട്ടെണ്ണലില്‍ അനുര കുമാര ദിസനായകെയ്ക്ക് 42 ശതമാനത്തിലധികം വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയേക്കാൾ 1.3 ദശലക്ഷം വോട്ടുകളുടെ ലീഡാണ് ദിസനായകെയ്ക്ക് ലഭിച്ചത്. നിലവിലെ ശ്രീലങ്കന്‍ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ 17 ശതമാനം വോട്ടുമായി ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.
Also Read: ശ്രീലങ്കൻ തെരഞ്ഞെടുപ്പ്; ഇന്ത്യക്ക് നിർണായകമാകുന്നതെങ്ങനെ?