മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ വിമാനങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി കുവൈറ്റ് അമീര്‍
Live Updates : കുവൈറ്റിലെ തീപിടിത്തം : മരിച്ചവരില്‍ 24 മലയാളികള്‍ - KUWAIT FIRE ACCIDENT - KUWAIT FIRE ACCIDENT
Published : Jun 12, 2024, 6:25 PM IST
|Updated : Jun 13, 2024, 3:57 PM IST
മംഗഫ്: കുവൈറ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 24 മലയാളികളെന്ന് നോര്‍ക്ക. കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, വയ്യാങ്കര സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍, പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, കോന്നി അട്ടച്ചാല്‍ സ്വദേശി സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ്, പുലാമന്തോള്‍ സ്വദേശി ബാഹുലേയന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്‌ണന്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത്ത്, പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോര്‍ജ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
LIVE FEED
വിമാനങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം
ബിനോയ് തോമസ് മരിച്ചു
കുവൈറ്റ് തീപിടിത്തത്തിൽ തൃശൂര്‍ ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസ് മരിച്ചു. ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
മരിച്ചവരില്‍ 24 മലയാളികള്‍
കുവൈറ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 24 മലയാളികളെന്ന് നോര്‍ക്ക. 7 പേരുടെ നില ഗുരുതരം.
മരണസംഖ്യ 19 ആയി
കുവൈറ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 19 മലയാളികളെന്ന് സംസ്ഥാന സര്‍ക്കാര്‍
അനുശോചിച്ച് മന്ത്രിസഭ
കുവൈറ്റ് ദുരന്തത്തില്‍ മന്ത്രിസഭ അനുശോചിച്ചു. മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
സഹായഹസ്‌തവുമായി എംഎ യൂസഫലിയും രവി പിള്ളയും
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചു. നോര്‍ക്ക മുഖേനയാണ് സഹായം ലഭ്യമാക്കുക.
ആരോഗ്യ മന്ത്രി വീണ ജോർജ് കുവൈറ്റിലേക്ക്
ആരോഗ്യ മന്ത്രി വീണ ജോർജ് കുവൈറ്റിലേക്ക് പോകും. ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാകും കുവൈറ്റിലേക്ക് തിരിക്കുക. സംഭവത്തിൽ കേന്ദ്ര സർക്കാരുമായി ചേർന്നാകും സംസ്ഥാന സർക്കാർ പ്രവർത്തിക്കുക. നേരത്തെ കേന്ദ്ര വിദേശ കാര്യമന്ത്രിയും കുവൈറ്റിലേക്ക് തിരിച്ചിരുന്നു.
മരിച്ച മലയാളികളുടെ എണ്ണം 15 ആയി
കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 15 ആയി. പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോര്‍ജിന്‍റെ മരണം സ്ഥിരീകരിച്ചു.
കുവൈറ്റിലേത് ദാരുണ സംഭവമെന്ന് ശശി തരൂര്‍
കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നിയുക്ത എംപി ശശി തരൂര്‍. നിരവധി പേര്‍ തിങ്ങി പാര്‍ക്കുന്ന ഒരു കെട്ടിടത്തില്‍ തീപിടിത്തമുണ്ടാകുകയും നിരവധി പേര്‍ മരിക്കുകയും ചെയ്‌തത് ഏറെ സങ്കടകരമാണ്. ഭയാനകമായൊരു സാഹചര്യമാണിപ്പോള്‍ കുവൈറ്റിലേത്. പ്രവാസികള്‍ വിദേശത്ത് ഏത്രത്തോളം കഷ്‌ടപ്പെടുന്നുവെന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണിത്. ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടിയെടുക്കണം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
7 മലയാളികളെ തിരിച്ചറിഞ്ഞു
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച ഏഴ് മലയാളികളെ തിരിച്ചറിഞ്ഞു. ഷമീര്‍ (കൊല്ലം), ആകാശ് എസ് നായര്‍ (പന്തളം), മുരളീധരന്‍ (പത്തനംതിട്ട), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48), സാജന്‍ ജോര്‍ജ് (പുനല്ലൂര്‍ നരിക്കല്‍), സ്റ്റെഫിന്‍ എബ്രഹാം സാബു (കോട്ടയം പാമ്പാടി), സജൂ വര്‍ഗീസ് (പത്തനംതിട്ട) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം
അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം. നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് നമ്പര്‍
കുവൈറ്റിലെ അപകടങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ നോര്‍ക്ക റൂട്ട്‌സിന്‍റെ ഹെല്‍പ് ഡെസ്‌ക് നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. അനൂപ് മങ്ങാട്ട് : +965 90039594, ബിജോയ്: + 965 66893942, റിച്ചി കെ ജോര്‍ജ് : + 965 60615153, അനില്‍ കുമാര്‍: + 965 66015200, തോമസ് ശെല്‍വന്‍ : + 965 51714124, രഞ്ജിത്ത് : +965 55575492, നവീന്‍: + 965 99861103, അന്‍സാരി : + 965 60311882, ജിന്‍സ് തോമസ് : + 965 65589453, സുഗതന്‍: + 96 555464554
രണ്ട് കാസര്‍കോട് സ്വദേശികളെ തിരിച്ചറിഞ്ഞു
ചെങ്കള സ്വദേശി രഞ്ജിത്ത് (34), കേളു പൊൻമലേരി(55) എന്നിവരാണ് മരിച്ച കാസര്‍കോട് സ്വദേശികൾ. കഴിഞ്ഞ എട്ട് വർഷമായി കുവൈറ്റില്‍ ജോലി ചെയ്യുകയാണ് രഞ്ജിത്ത്. പിലിക്കോട് എരവിൽ സ്വദേശിയായ കേളു പൊൻമലേരി എൻബിടിസി ഗ്രൂപ്പ് അൽ കുവെെറ്റില്‍ പ്രൊഡക്ഷൻ എൻജിനീയർ ആണ്.
രണ്ട് പത്തനംതിട്ടക്കാരെ തിരിച്ചറിഞ്ഞു
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞു. മരിച്ചത് കോന്നി പ്രമാടം വാഴമുട്ടം പുളിനിൽക്കുന്നതിൽ പി വി ശശിധരൻ (68), പന്തളം, മുടിയൂർക്കോണം, ഐരാണിക്കുഴി, ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ ആകാശ് എസ് നായർ (32) എന്നിവർ.
ചികിത്സയിലുള്ളവരുടെ നില തൃപ്‌തികരം
ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് വേണ്ട മുഴുവന്‍ സഹായങ്ങളും ചെയ്യുമെന്ന് എന്‍ബിടിസി. ചികിത്സയിലുള്ളവരുടെ നില തൃപ്‌തികരമെന്നും കമ്പനി.
മരിച്ച 5 മലയാളികളെ തിരിച്ചറിഞ്ഞു
അപകടത്തില്‍ മരിച്ച അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷമീര്‍ (കൊല്ലം), ആകാശ് എസ് നായര്‍ (പത്തനംതിട്ട, പന്തളം), മുരളീധരന്‍ (പത്തനംതിട്ട, വാഴമുട്ടം), രണ്ട് കാസര്‍കോട് സ്വദേശികള്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി
കുവൈറ്റ് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലാളികളുടെ ജീവിത സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രതികരണം.
രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു
അപകടത്തില്‍ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. ഷമീര്‍ (കൊല്ലം), ആകാശ് എസ് നായര്‍ (പന്തളം) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
നോര്‍ക്ക ആസ്ഥാനത്തും ഹെല്‍പ് ലൈന്‍
നോര്‍ക്ക ആസ്ഥാനത്തും ഹെല്‍പ് ലൈന്‍ തുടങ്ങി. വിവരങ്ങള്‍ അറിയാന്‍ 18004253939 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഉന്നതതല യോഗം തുടങ്ങി
തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം തുടങ്ങി
രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കാസര്‍കോട്, പത്തനംതിട്ട സ്വദേശികളെയാണ് തിരിച്ചറിഞ്ഞത്.
ബംഗാള്‍ സ്വദേശികളെ കുറിച്ച് അന്വേഷണം
കുവൈറ്റിലെ ബംഗാള്‍ സ്വദേശികളുടെ വിവരം തേടാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.
ദുഃഖം രേഖപ്പെടുത്തി മമത ബാനര്‍ജി
കുവൈറ്റ് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
നടുക്കം രേഖപ്പെടുത്തി ഗവര്‍ണര്‍
കുവൈറ്റിലെ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മരിച്ചവരില്‍ ഒരാള്‍ കോട്ടയം സ്വദേശി
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച ഒരാളെ കൂടി തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയാണ് മരിച്ചത്.
കെട്ടിടത്തിലുണ്ടായിരുന്നത് 161 പേര്‍
അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത് 161 പേര്‍. പരിക്കേറ്റ 46 ഇന്ത്യക്കാര്‍ ചികിത്സയിലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.
കെവി സിങ് കുവൈറ്റിലേക്ക്
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് യാത്ര.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത നിലയില്‍. മരിച്ചവരില്‍ കൂടുതല്‍ പേര്‍ മലയാളികളെന്ന് സൂചന
ആശുപത്രി സന്ദര്‍ശിച്ച് ഇന്ത്യന്‍ അംബാസഡര്‍
അപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരെ പ്രവേശിപ്പിച്ച അല്‍ അദാന്‍ ആശുപത്രി സന്ദര്‍ശിച്ച് ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സ്വൈക. ആവശ്യമായ നടപടികൾക്കും അടിയന്തര മെഡിക്കൽ ആരോഗ്യ പരിപാലനത്തിനും കുവൈറ്റ് നിയമപാലകർ, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പറായ +965-65505246ല്‍ ബന്ധപ്പെടാം.
വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തീപിടിത്തത്തില്‍ മലയാളികളുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ടാണ് കത്ത്.
4 മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു
തീപിടിത്തത്തില്‍ മരിച്ച 4 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരം.
അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
കുവൈറ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറും.
-
The fire mishap in Kuwait City is saddening. My thoughts are with all those who have lost their near and dear ones. I pray that the injured recover at the earliest. The Indian Embassy in Kuwait is closely monitoring the situation and working with the authorities there to assist… https://t.co/cb7GHN6gmX
— Narendra Modi (@narendramodi) June 12, 2024