ETV Bharat / international

ടൈറ്റാനിക് നല്‍കിയ പ്രശസ്‌തി; അനുഭവങ്ങൾ പങ്കുവെച്ച് വിശ്വ വിഖ്യാത നടി കേറ്റ് വിൻസ്‌ലെറ്റ് - ടൈറ്റാനിക് സിനിമ

ഏറെ പ്രശംസ നേടിയ ടൈറ്റാനിക് ചിത്രത്തിന് ശേഷമുള്ള തൻ്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് കേറ്റ് വിൻസ്‌ലെറ്റ്. മാധ്യമ സമ്മർദം കൈകാര്യം ചെയ്യാൻ താൻ ആദ്യം ബുദ്ധിമുട്ടി എന്നും താരം വെളിപ്പെടുത്തി.

Kate Winslet  Titanic  കേറ്റ് വിൻസ്‌ലെറ്റ്  ടൈറ്റാനിക് സിനിമ  TITANIC MOVIE NEWS
Being famous after Titanic release was horrible, says Kate Winslet
author img

By ETV Bharat Kerala Team

Published : Feb 13, 2024, 4:29 PM IST

ലണ്ടൻ: ടൈറ്റാനിക്കിലെ അഭിനയത്തിന് ശേഷം പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കുവെച്ച് കേറ്റ് വിൻസ്‌ലെറ്റ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് കേറ്റ് വിൻസ്‌ലെറ്റ് പ്രശസ്‌തി മൂലം തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുന്നത്.

22 വയസ്സുള്ളപ്പോഴാണ് ടൈറ്റാനിക് സിനിമയുടെ ആഗോള വിജയം. ലോകമെമ്പാടുമുള്ള ജനപ്രീതി കൈകാര്യം ചെയ്യുന്നത് 22 വയസുള്ള എനിക്ക് വളരെ വലിയ കടമ്പയായിരുന്നു. ടൈറ്റാനിക്കിന്‍റെ ആഗോള വിജയത്തിന് ശേഷം ജീവിതം "തികച്ചും അരോചകമായി" പിന്നീട് ചെറിയ പ്രോജക്‌ടുകല്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണവും ഇതായിരുന്നുവെന്ന് ഓസ്‌കാർ ജേതാവ് കൂടിയായ താരം പറയുന്നു.

1997 ല്‍ ഇറങ്ങിയ ജെയിംസ് കാമറൂണിന്‍റെ ടൈറ്റാനിക് ഒരു പ്രണയ-ദുരന്ത ഇതിഹാസമായിരുന്നു. റിലീസിന് ശേഷം താൻ നേരിട്ട മാധ്യമ സമ്മർദ്ദം, ശാരീരികാധിക്ഷേപം എന്നിവയെക്കുറിച്ചും 48കാരിയായ താരം അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട് (Being famous after Titanic release was horrible, says Kate Winslet).

ടൈറ്റാനിക് എന്ന വിശ്വ വിഖ്യാത സിനിമ കേറ്റ് വിൻസ്‌ലെറ്റിന് പലതും നല്‍കി. പക്ഷേ അതെല്ലാം നല്ലതായിരുന്നില്ല എന്നതാണ് സത്യം. ടൈറ്റാനിക്കിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളെല്ലാം ചോദ്യം ചെയ്യപ്പെട്ടതായും വിൻസ്‌ലെറ്റ് പറയുന്നു. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ സ്വന്തമായി "ഒരു ഫ്ലാറ്റ് നേടാൻ" തനിക്ക് സാധിച്ചുവെന്നും വിൻസ്‌ലെറ്റ് ആവർത്തിച്ചു.

'എനിക്ക് പ്രത്യേക പാതയിലൂടെ സഞ്ചരിക്കണമെന്ന് തോന്നുമ്പോളും അല്ലെങ്കിൽ ഒരു പ്രത്യേക കാര്യം ചെയ്യണമെന്ന് തോന്നുമ്പോഴുമെല്ലാം ആ സമയത്ത് മാധ്യമങ്ങളുടെ കടന്നുകയറ്റം വളരെ കൂടുതലായതിനാൽ എന്‍റെ ജീവിതം തികച്ചും അരോചകമായിരുന്നു'. മാധ്യമ പ്രവർത്തകരുടെ എപ്പോഴുമുള്ള ചോദ്യമായിരുന്നു 'ടൈറ്റാനിക്കിന് ശേഷം നിങ്ങൾക്ക് എന്തും ചെയ്യാമായിരുന്നു. എന്നിട്ടും നിങ്ങൾ ഈ ചെറിയ കാര്യങ്ങൾ ചെയ്യാൻ തിരഞ്ഞെടുത്തു, എന്ത് കൊണ്ടാണ് അത്' ?...എന്നിങ്ങനെ. എന്തൊക്കെയായാലും ടൈറ്റാനിക് നല്‍കിയതെല്ലാം തനിക്ക് പ്രിയപ്പെട്ട ഓര്‍മ്മകള്‍ തന്നെയാണെന്നും വിൻസ്‌ലെറ്റ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.