ETV Bharat / international

പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസാക്കണം; ഇറാഖ് പാർലമെന്‍റിൽ അവതരിപ്പിച്ച ബില്ലില്‍ പ്രതിഷേധം ശക്തം - Protests Over Iraq Marriage bill - PROTESTS OVER IRAQ MARRIAGE BILL

പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 9 വയസായി കുറയ്ക്കണമെന്ന് ഇറാഖ് പാർലമെന്‍റിൽ അവതരിപ്പിച്ച ബില്ലില്‍ പ്രതിഷേധം ശക്തമാകുന്നു.

IRAQ MARRIAGE BILL  MARRIAGE AGE LOWERING IRAQ  പെൺകുട്ടികളുടെ വിവാഹ പ്രായം ഇറാഖ്  ഇറാഖ് വിവാഹ ബില്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 10, 2024, 9:08 AM IST

ബാഗ്‌ദാദ്: പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസായി കുറയ്ക്കണമെന്ന് ഇറാഖ് പാർലമെന്‍റിൽ അവതരിപ്പിച്ച ബില്ലിന്‍മേല്‍ പ്രതിഷേധം ശക്തമാകുന്നു. സ്‌ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി ഇറാഖിന്‍റെ തെരുവുകളില്‍ ഇറങ്ങിയത്. ബില്ലിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പുകളും സിവിൽ സൊസൈറ്റി പ്രവർത്തകരും രംഗത്ത് വന്നു.

ബില്‍ പാസായാല്‍ പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇറാഖ് നീതിന്യായ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് വിവാദ ബില്‍ അവതരിപ്പിച്ചത്. നിലവിൽ 18 വയസാണ് ഇറാഖിലെ സ്‌ത്രീകളുടെ വിഹാഹ പ്രായം.

യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഏജൻസിയായ യുനിസെഫിന്‍റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെൺകുട്ടികളും നിലവില്‍ 18 വയസിന് മുമ്പ് വിവാഹിതരായിട്ടുണ്ട്. ബില്‍ ഇസ്ലാമിക നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും ചെറുപ്പക്കാരികളായ പെൺകുട്ടികളെ 'അധാർമ്മിക ബന്ധങ്ങളിൽ' നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് എന്നാണ് ബില്ലിന്‍റെ വക്താക്കളുടെ അവകാശവാദം.

കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കാൻ മത അധികാരികളെയോ സിവിൽ ജുഡീഷ്യറിയോ തെരഞ്ഞെടുക്കാൻ പൗരന്മാരെ അനുവദിക്കുന്നതാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബിൽ. ബിൽ പാസായാൽ ഇറാഖില്‍ 9 വയസ് പ്രായമുള്ള പെൺകുട്ടികൾക്കും 15 വയസ് പ്രായമുള്ള ആൺകുട്ടികൾക്കും വിവാഹിതരാകാൻ അനുമതി ലഭിക്കും.

ശൈശവ വിവാഹവും ചൂഷണവും വർധിക്കുന്ന സാഹചര്യം ഈ ബില്‍ മൂലം ഉണ്ടാകുമെന്ന് വിധഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാഖിന്‍റെ പുതിയ തീരുമാനം രാജ്യത്തെ പിന്നോട്ടടിക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്, നേരത്തെയുള്ള ഗർഭധാരണം, ഗാർഹിക പീഡനത്തിന്‍റെ സാധ്യത എന്നിവയിലേക്കും ശൈശവ വിവാഹം നയിക്കുമെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. ജൂലൈ അവസാനത്തിൽ ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോള്‍ സഭയിലെ നിരവധി അംഗങ്ങള്‍ ഭേദഗതിയെ എതിര്‍ക്കുകയും തുടര്‍ന്ന് പാർലമെന്‍റ് ബില്‍ പിന്‍വലിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ള ഷിയ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് ഇപ്പോള്‍ വീണ്ടും ബില്‍ അവതരിപ്പിക്കപ്പെട്ടത്.

Also Read : പറന്നുയര്‍ന്ന ദുരന്തം; ബ്രസീലില്‍ വിമാനം തകര്‍ന്നുവീണു, 61 യാത്രക്കാര്‍ കൊല്ലപ്പെട്ടു - വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.