ETV Bharat / international

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് എന്തുകൊണ്ട് നവംബറിലെ ആദ്യത്തെ ചൊവ്വാഴ്‌ച നടക്കുന്നു? ചരിത്രം അറിയാം - HISTORY US ELECTION HELD NOVEMBER

അമേരിക്കന്‍ തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നിലെ ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രം

US PRESIDENTIAL ELECTION  യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് 2024  HISTORY OF US ELECTION  US ELECTION HELD IN NOVEMBER
Representative Image (Getty Images)
author img

By ETV Bharat Kerala Team

Published : Nov 2, 2024, 9:47 AM IST

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. നാല് വർഷത്തിലൊരിക്കൽ നവംബറിലെ ആദ്യ തിങ്കളാഴ്‌ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്‌ചയാണ് യുഎസ് പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. ഈ പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ ദിവസത്തിനുപിന്നിൽ ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്.

ഈ പതിവിന് 180 വർഷത്തെ പഴക്കമുണ്ട്. 1845 ലെ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡേ ആക്‌ട് പ്രകാരം ഈ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നത് അമേരിക്കയിലെ ഒരു നിയമമാണ്. നിയമപ്രകാരം ഇത്തവണത്തെ തെരഞ്ഞെടുപ്പ് വരുന്ന നവംബർ അഞ്ചിനാണ്. അന്നേദിവസം അമേരിക്കക്കാർ തങ്ങളുടെ 47-ാമത് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യും.

ചൊവ്വാഴ്‌ചകൾക്ക് പിന്നിലെ രഹസ്യം:

180 വർഷം മുന്‍പ് അമേരിക്കയിലെ കർഷകർ അടക്കമുള്ള ഗ്രാമീണ ജനത പോളിങ് നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വളരെ അകലെയാണ് താമസിച്ചിരുന്നത്. അക്കാലത്ത് കാറുകൾ ഇല്ലായിരുന്നു. നടന്നും, കുതിരപ്പുറത്തും സഞ്ചരിച്ച് വേണമായിരുന്നു വോട്ട് ചെയ്യാനെത്താന്‍. അതിനാൽ പോളിങ് തീയതി നിശ്‌ചയിക്കുമ്പോൾ വോട്ടർമാർക്ക് എത്തിച്ചേരാനുള്ള യാത്രാ ദിനങ്ങൾകൂടി കണക്കിലെടുക്കേണ്ടതായിവന്നു.

  • മിക്ക അമേരിക്കക്കാരും ഞായറാഴ്‌ചകളിൽ പള്ളിയിൽ പോകുന്നതിനാൽ വോട്ടെടുപ്പിന് വാരാന്ത്യങ്ങൾ ഒഴിവാക്കി.
  • ബുധനാഴ്‌ചകൾ ആദ്യകാല അമേരിക്കയിലെ കർഷകർക്ക് വിപണി ദിവസങ്ങളായിരുന്നു. തിങ്കളാഴ്‌ച യാത്ര ചെയ്‌തുവന്ന് ചൊവ്വാഴ്‌ച വോട്ട് ചെയ്‌ത് മടങ്ങിയാല്‍ അവർക്ക് ബുധനാഴ്‌ചകളിലെ വിപണിയില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1845ൽ നിയമനിർമാണം നടത്തുന്നതിനുമുന്‍പ് ഡിസംബറിലെ ആദ്യ ബുധനാഴ്‌ചയ്ക്ക് 34 ദിവസങ്ങൾക്ക് മുൻപ് ഇഷ്‌ടമുള്ള സമയത്ത് തെരഞ്ഞെടുപ്പ് നടത്താനായി ഓരോ സംസ്ഥാനങ്ങൾക്കും അനുമതി നൽകിയിരുന്നു. എന്നാൽ ഈ സമ്പ്രദായത്തിന് നിരവധി പിഴവുകൾ ഉണ്ടായിരുന്നു. ഈ പിഴവുകളെല്ലാം പരിഹരിച്ചാണ് അമേരിക്കന്‍ കോൺഗ്രസ് നവംബറിലെ ആദ്യ തിങ്കളാഴ്‌ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്‌ച പോളിങ്ങിനായി തെരഞ്ഞെടുത്തത്. നവംബറിലെ ആദ്യ തിങ്കളാഴ്‌ചയ്ക്ക് ശേഷമുള്ള ആദ്യ ചൊവ്വാഴ്‌ച തെരഞ്ഞെടുപ്പ് ദിനമായി നിശ്ചയിക്കുന്ന ആദ്യത്തെ നിയമം 1845 ലാണ് പാസാക്കിയത്

പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെ അവയെല്ലാം ഒരേ ദിവസം തന്നെ നടത്തുക എന്നതായിരുന്നു ഈ നിയമത്തിലൂടെ പ്രധാനമായി ലക്ഷ്യം വെച്ചത്. പുതിയ നിയമത്തിന് കീഴിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1848ൽ ആയിരുന്നു. 1875 മുതൽ പിന്നീടിങ്ങോട്ട് നവംബറിലെ ആദ്യ തിങ്കളാഴ്‌ചയ്ക്ക് ശേഷമുള്ള ആദ്യത്തെ ചൊവ്വാഴ്‌ചയാണ് തെരഞ്ഞെടുപ്പുകളെല്ലാം നടന്നത്.

എന്തുകൊണ്ട് നവംബർ മാസത്തിൽ വോട്ടെടുപ്പ്

കർഷകർക്കും ഗ്രാമീണർക്കും വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് നവംബർ മാസം തെരഞ്ഞെടുത്തത്. കർഷകർക്ക് വസന്തകാലമെന്നാൽ കൃഷിയിറക്കുന്ന സമയമാണ്. വേനൽക്കാലത്ത് അവർ വയലിൽ പണിയെടുക്കുന്നു. നവംബറിൻ്റെ തുടക്കത്തോടെ വിളവെടുപ്പ് പൂർത്തിയാകുന്നു. അതിനാലാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള മാസമായി നവംബറിനെ തെരഞ്ഞെടുത്തത്.

വസന്തകാലവും വേനൽക്കാലത്തിൻ്റെ തുടക്കവും തെരഞ്ഞെടുപ്പുകൾ വെയ്‌ക്കുന്നത് കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്നതിനാലാണ് കൃഷിയിറക്കി കഴിഞ്ഞും, വിളവെടുപ്പ് കഴിഞ്ഞും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.

വോട്ടെടുപ്പിന് പ്രത്യേക ദിവസമുള്ള ജനാധിപത്യ രാജ്യങ്ങൾ

രാജ്യം തെരഞ്ഞെടുപ്പ് ദിവസം
ഓസ്‌ട്രേലിയശനിയാഴ്‌ച
യുകെവ്യാഴാഴ്‌ച
കാനഡഎല്ലാ നാല് വർഷത്തിലും ഒക്‌ടോബർ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്‌ച
ജർമ്മനിഞായറാഴ്‌ച
ഫ്രാൻസ്ഞായറാഴ്‌ച
ജപ്പാൻ ഞായറാഴ്‌ച
ന്യൂസിലൻഡ്ശനിയാഴ്‌ച
ദക്ഷിണ കൊറിയബുധനാഴ്‌ച
ബെൽജിയം ഞായറാഴ്‌ച

Also Read: യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; അന്തിമ ജനകീയ വോട്ടെടുപ്പിൽ ഇരു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.