ETV Bharat / international

പാകിസ്ഥാനിലെ ഖൈബര്‍ ജില്ലയില്‍ പുരാതന ഹിന്ദു ക്ഷേത്രം പൊളിച്ചു - Hindu Temple Demolished In Pakistan - HINDU TEMPLE DEMOLISHED IN PAKISTAN

പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു. ഈ സ്ഥലത്ത് ഒരു വാണിജ്യ സമുച്ചയം നിര്‍മ്മിക്കാനാണ് നീക്കം. ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തെ തുടര്‍ന്ന് 1947മുതല്‍ ഈ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു.

HINDU TEMPLE DEMOLISHED IN PAKISTAN  KHYBER TEMPLE  PAKISTAN AFGHANISTAN BORDER  KHYBER PAKHTUNKHWA PROVINCE
A historical Hindu temple near the Pakistan-Afghanistan border has been demolished
author img

By ETV Bharat Kerala Team

Published : Apr 12, 2024, 9:33 PM IST

പെഷവാര്‍: പാക്‌-അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഒരു പുരാതന ഹിന്ദു ക്ഷേത്രം പൊളിച്ചു. ഖൈബര്‍ പഖ്‌തൂണ്‍വ പ്രവിശ്യയിലെ ക്ഷേത്രമാണ് പൊളിച്ചത്. 1947ല്‍ അവകാശികള്‍ ഇന്ത്യയിലേക്ക് കുടിയേറിയതിനെ ആരാധന മുടങ്ങിക്കിടന്ന ക്ഷേത്രമാണിത്. ക്ഷേത്രം പൊളിച്ചതിന് പിന്നാലെ ഇവിടെ ഒരു വാണിജ്യ സമുച്ചയ നിര്‍മ്മാണത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

ഖൈബര്‍ ജില്ലയിലെ ലാന്‍ഡി കോട്ടാല്‍ ബസാര്‍ പട്ടണത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്നത്. ആരാധന നടക്കാതായതോടെ ക്ഷേത്രം നാശത്തിന്‍റെ വക്കിലായിരുന്നു. പതിനഞ്ച് ദിവസം മുന്‍പാണ് ഇവിടെ പുതിയ നിര്‍മ്മാണങ്ങള്‍ തുടങ്ങിയത്. ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി തങ്ങള്‍ക്ക് അറിയില്ലെന്നാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. നിയമങ്ങള്‍ പാലിച്ചാണ് പുതിയ നിര്‍മ്മിതിയെന്നും ഇവര്‍ വെളിപ്പെടുത്തി.

പ്രമുഖ ഗിരിവര്‍ഗ മാധ്യമപ്രവര്‍ത്തകനായ ഇബ്രാഹിം ഷിന്‍വാരിയാണ് ഇവിടെ ചരിത്രപ്രാധാന്യമുള്ള ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി അവകാശപ്പെട്ട് രംഗത്തുവന്നത്. ലാന്‍ഡി കോട്ടാല്‍ ബസാറിന്‍റെ മധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്നതെന്നും ഇദ്ദേഹം പറയുന്നു. ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്‌തതോടെ ക്ഷേത്രം അടച്ചുപൂട്ടി. 1992ല്‍ ഇന്ത്യയില്‍ ബാബറി മസ്‌ജിദ് തകര്‍ത്തതോടെ ഈ ക്ഷേത്രം ചില പുരോഹിതന്‍മാര്‍ ഭാഗികമായി തകര്‍ത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താന്‍ കുട്ടിയായിരിക്കെ തന്‍റെ പൂര്‍വികരില്‍ നിന്ന് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പല കഥകളും കേട്ടിട്ടുണ്ടെന്നും ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു.

അമുസ്ലീങ്ങള്‍ക്ക് മതപരമായ പ്രാധാന്യമുള്ള ചരിത്ര കെട്ടിടങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ വകുപ്പുകളുടെ ഉത്തരവാദിത്തമാണെന്ന് പാകിസ്ഥാനിലെ ഹിന്ദു മന്ദിര്‍ മാനേജ്മെന്‍റ് സമിതിയിലെ ഹാരൂണ്‍ സരബ്‌ദിയാല്‍ ചൂണ്ടിക്കാട്ടുന്നു. ആരാധനാലയങ്ങള്‍ അടക്കമുള്ള ഇത്തരം കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ പുരാവസ്‌തു-മ്യൂസിയം വകുപ്പ്, പൊലീസ്, സാംസ്‌കാരിക വകുപ്പ്, പ്രാദേശിക സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്ക് ബാധ്യതയുണ്ടെന്ന് 2016ലെ പൗരാണിക സംരക്ഷ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലാന്‍ഡി കോട്ടാലിലെ അസിസ്‌റ്റന്‍റ് കമ്മീഷണല്‍ മുഹമ്മദ് ഇര്‍ഷാദ് ഇത്തരമൊരു ക്ഷേത്രത്തെക്കുറിച്ച് രേഖകളൊന്നുമില്ലെന്ന് പറഞ്ഞതായി ഡാണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്‌തു. ഖൈബര്‍ ഗിരിവര്‍ഗ ജില്ലയിലെ ഭൂമി രേഖകളിലൊന്നും ഇങ്ങനെയൊരു ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലാന്‍ഡി കോട്ടാല്‍ ബസാറിലെ മുഴുവന്‍ ഭൂമിയും സര്‍ക്കാരിന്‍റേതാണെന്നും അദ്ദേഹം പറയുന്നു.

ലാന്‍ഡി കോട്ടാല്‍ ബസാറിലെ ചില പഴയ കെട്ടിടങ്ങള്‍ പുനരുദ്ധരിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതി പത്രം നല്‍കിയിരുന്നു. മുനിസിപ്പാലിറ്റി അധികൃതരാണ് ഇത് നല്‍കിയത്. ക്ഷേത്രഭൂമിയില്‍ നിര്‍മ്മാണം നടക്കുന്ന കാര്യം അറിഞ്ഞില്ലെന്നാണ് ലാന്‍ഡി കോട്ടാലിലെ പട്വാരി ജമാല്‍ അഫ്രീദി പ്രതികരിച്ചത്.

റവന്യൂ രേഖകള്‍ ഇത്തരമൊരു ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. മത ന്യൂനപക്ഷങ്ങളോടുള്ള കടമകള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാരിന് വീഴ്‌ചയുണ്ടായാല്‍ അവരുടെ ആരാധാനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുമെല്ലാം ഉടന്‍ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതന്യൂനപക്ഷങ്ങള്‍ ഉപയോഗിക്കാത്തതോ ഉപേക്ഷിച്ചതോ ആയ സ്ഥലങ്ങള്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം. ഇവ നശിപ്പിക്കാനോ പുതിയ നിര്‍മ്മാണത്തിന് ഉപയോഗിക്കാനോ പാടില്ലെന്നും സരബ്‌ദിയാല്‍ നിര്‍ദ്ദേശിക്കുന്നു.

Also Read: കേരളപെണ്ടയിൽ 21 വർഷം മുമ്പ് നക്‌സലുകൾ പൂട്ടിയ രാമ ക്ഷേത്രം വീണ്ടും തുറന്ന് സിആർപിഎഫ് ജവാന്മാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.