ETV Bharat / international

പട്രോളിങ് ഹെലികോപ്റ്റർ തകർന്നു; മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം

author img

By ETV Bharat Kerala Team

Published : Mar 9, 2024, 12:54 PM IST

പട്രോളിംഗിനിടെ ഹെലികോപ്‌റ്റർ തകർന്ന് മൂന്ന് പേർ മരിച്ചു. ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്ന ഒരാളുടെ നില അതീവ ഗുരുതരമെന്ന് ഉദ്യോഗസ്ഥർ. ടെക്‌സസിലെ ലാ ഗ്രുല്ല എന്ന പട്ടണത്തിന് സമീപമാണ് അപകടം ഉണ്ടായത്.

Helicopter Crash  Texas Helicopter Crash  Helicopter Crash Kills 3 In Texas  ടെക്‌സസ് യു എസ്
Helicopter Carrying National Guard Members And Border Patrol Agent Crashes In Texas

ടെക്‌സസ് : യുഎസ് - മെക്‌സിക്കോ അതിർത്തിയിൽ പട്രോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച നാഷണൽ ഗാർഡ് അംഗങ്ങൾ സഞ്ചരിച്ച ഹെലികോപ്റ്റർ വെള്ളിയാഴ്‌ച (08-03-2024) ടെക്‌സസിൽ തകർന്നു വീണു (Helicopter Carrying National Guard Members And Border Patrol Agent Crashes In Texas). ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് പേർ മരിച്ചുവെന്നും (Killing 3), മറ്റൊരു സൈനികന് പരിക്കേറ്റതായും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന നാലാമത്തെയാളുടെ നില ഗുരുതരമാണെന്ന് കൗണ്ടിയിലെ ഉന്നത പ്രാദേശിക ഉദ്യോഗസ്ഥനായ സ്‌റ്റാർ കൗണ്ടി ജഡ്‌ജി എലോയ് വെര പറഞ്ഞു. സ്‌റ്റാർ കൗണ്ടിയിലെ ലാ ഗ്രുല്ല എന്ന ചെറുപട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനത്തിൽ ഒരു സ്‌ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്നും എലോയ് വെര പറഞ്ഞു.

ലാ ഗ്രുല്ലയ്ക്ക് സമീപമാണ് അപകടമുണ്ടായതെന്ന് ടെക്‌സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റി ലെഫ്റ്റനന്‍റ് ക്രിസ്‌റ്റഫർ ഒലിവാരസ് സ്ഥിരീകരിച്ചു. അപകടത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം നൽകിയില്ല. ടെക്‌സസിലെ റിയോ ഗ്രാൻഡെ വാലിയിലാണ് ലാ ഗ്രുല്ല. കൗണ്ടിയുടെ കിഴക്കുഭാഗത്ത് തകർന്ന ഹെലികോപ്റ്ററിലുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സ്‌റ്റാർ കൗണ്ടി ഷെരീഫിന്‍റെ ഓഫീസ് വെള്ളിയാഴ്‌ച ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തു. സംഭവസ്ഥലം ഷെരീഫിന്‍റെ ഓഫീസ് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും എലോയ് വെര പറഞ്ഞു.

ജനുവരിയിൽ, മെക്‌സിക്കോയുമായുള്ള സംസ്ഥാന അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റി ഹെലികോപ്റ്റർ വൈദ്യുതി നഷ്‌ടപ്പെടുകയും തകർന്നുവീഴുകയും ചെയ്‌തതായി അക്കാലത്ത് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കോ-പൈലറ്റിന് കൈയ്ക്ക് ചെറിയ പരിക്കേൽക്കുകയും ഹെലികോപ്റ്ററിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു.

കുടിയേറ്റത്തിന്മേലുള്ള ഫെഡറൽ ഗവൺമെന്‍റിന്‍റെ അധികാരം പരീക്ഷിച്ച ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ടിന്‍റെ ഏകദേശം 10 ബില്യൺ ഡോളറിന്‍റെ അതിർത്തി ദൗത്യമായ ഓപ്പറേഷൻ ലോൺ സ്‌റ്റാറിൻ്റെ ഭാഗമായാണ് ആ ഹെലികോപ്റ്റർ പറന്നത്.

ALSO READ : ഹെലികോപ്‌റ്റര്‍ തകര്‍ന്ന് മുന്‍ ചിലിയന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.