ETV Bharat / international

ഹമാസിന്‍റെ അവസാനത്തെ ഉന്നതനെയും വധിച്ചെന്ന് ഇസ്രയേല്‍; കൊല്ലപ്പെട്ടത് ആക്രമണങ്ങൾക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഇസ് അൽ ദിൻ കസബ്

ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് (ഐഡിഎഫ്) സമൂഹമാധ്യമമായ എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

HAMAS NATIONAL RELATIONS  ISRAEL PALESTINE WAR  HEZBOLLAH  ISRAEL DEFENCE FORCES
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

ടെൽ അവീവ് (ഇസ്രയേൽ): ഹമാസിന്‍റെ താക്കോൽ സ്ഥാനത്തുള്ള അവസാന നേതാവിനെയും വധിച്ച് ഇസ്രയേൽ. ഹമാസ് പൊളിറ്റിക്കൽ ബ്യുറോയിലെ നാഷണൽ റിലേഷൻസ് മേധാവിയായിരുന്നു ഇസ് അൽ ദിൻ കസബിനെയാണ് വധിച്ചത്. ഹമാസും ഗാസയിലെ മറ്റ് ഭീകര സംഘടനകളും തമ്മിലുളള ബന്ധം ഏകോപിപ്പിക്കുന്നതിന് പ്രധാന പങ്കുവഹിച്ച ആളായിരുന്നു ഇയാളെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മേഖലയിലെ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങൾ നോക്കി നടത്തുന്നയാൾ കൂടിയായിരുന്നു ഇയാളെന്ന് ഐഡിഎഫ് വ്യക്‌തമാക്കി. ഇസ്രയേലിനെതിരായ ഭീകരാക്രമണങ്ങൾ നടപ്പിലാക്കുന്നതിനുള്ള അധികാരം കസബിനാണ് ഉണ്ടായിരുന്നതെന്നും പോസ്‌റ്റിൽ ഐഡിഎഫ് ചൂണ്ടിക്കാട്ടി.

ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം മൂർധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്താണ് തന്നെയാണ് ഹമാസിന്റെ ഒരു ഉന്നത നേതാവുകൂടി കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഹിസ്ബുള്ള 4,400 മിസൈലുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി തൊടുത്തുവെന്ന് ഐഡിഎഫ് ഇന്നലെ (നവംബർ 01) പറഞ്ഞിരുന്നു.

മൂവായിരത്തിലധികം സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തിയതായും കഴിഞ്ഞ മാസം 2,500 ആൻ്റി ടാങ്ക് മിസൈലുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും (ആർപിജി) കണ്ടെത്തി നശിപ്പിച്ചതായും ഐഡിഎഫ് വ്യക്തമാക്കി. യുദ്ധത്തിൻ്റെ തുടക്കത്തിൽ തന്നെ 1500 - ലധികം ഭീകരരെ തങ്ങൾ ഇല്ലാതാക്കിയതായും ഐഡിഎഫ് കൂട്ടിച്ചേർത്തു.

Also Read: ഇസ്രയേലിന് മാരക പ്രഹരമേൽപ്പിച്ച് ഹിസ്‌ബുള്ള; റോക്കറ്റാക്രമണത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.