കാഠ്‌മണ്ഡു: രണ്ട് ദിവസം നീണ്ട രാഷ്‌ട്രീയ നാടകത്തിനൊടുവിൽ, സഖ്യ മന്ത്രിമാർ കൂട്ടത്തോടെ പിന്തുണ പിൻവലിച്ച് രാജിവെച്ചതോടെ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹലിന്‍റെ കീഴിലുള്ള "പ്രചണ്ഡ" സർക്കാർ തകർന്നു.
ചൊവ്വാഴ്‌ച (ജൂലൈ 2) നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിച്ചതോടെ, ദഹലിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ പ്രധാന സഖ്യകക്ഷിയായ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് നേപ്പാൾ - യൂണിഫൈഡ് മാർക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് (സിപിഎൻ-യുഎംഎൽ) സർക്കാരിൽ നിന്ന് പിന്‍വാങ്ങി. മാത്രമല്ല പ്രധാനമന്ത്രി ദഹാലിന് സ്ഥാനമൊഴിയാൻ പാർട്ടി ഒരു ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു.