ദുബായ്: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ വിദേശകാര്യ മന്ത്രിയായ അബ്‌ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചയിൽ ഇന്ത്യയുടെയും യുഎഇയുടെയും സമഗ്രമായ തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ച് ഉൽപാദനപരവും ആഴത്തിലുള്ളതുമായ സംഭാഷണങ്ങൾ നടത്തുകയും പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തതായി മന്ത്രി അറിയിച്ചു.
ഞായറാഴ്‌ച (ജൂൺ 23) യുഎഇയിലുണ്ടായിരുന്ന ജയശങ്കർ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ സന്ദർശിച്ചിരുന്നു. അബുദാബിയിൽ നടന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ പങ്കെടുക്കുകയും ചെയ്‌തു.
“ഇന്ന് അബുദാബിയിൽ വെച്ച് യുഎഇ മന്ത്രി അബ്‌ദുല്ല ബിൻ സായിദിനെ കണ്ടതിൽ അതിയായ സന്തോഷമുണ്ട്. "രാജ്യങ്ങൾക്കിടയിൽ അനുദിനം വളരുന്ന സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ നടന്നു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലെ ചർച്ചയെയും അദ്ദേഹത്തിൻ്റെ ഉൾക്കാഴ്‌ചകളെയും അഭിനന്ദിക്കുന്നു," - കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം എസ് ജയശങ്കർ എക്‌സിൽ കുറിച്ചു
Very pleased to meet UAE FM @ABZayed today in Abu Dhabi.
— Dr. S. Jaishankar (@DrSJaishankar) June 23, 2024
Productive and deep conversations on our ever growing Comprehensive Strategic Partnership. Appreciated the discussion and his insights on regional and global issues.
🇮🇳 🇦🇪 pic.twitter.com/g0Iof3n1Zj
ഈ വർഷം ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത അബുദാബിയിലെ ബിഎപിഎസ് (BAPS) ഹിന്ദു ക്ഷേത്രം ജയശങ്കർ സന്ദർശിച്ചു. ആ ക്ഷേത്രത്തെ "ഇന്ത്യ - യുഎഇ സൗഹൃദത്തിൻ്റെ അടയാളമായി കാണുന്നു" എന്ന് മന്ത്രി എക്‌സിൽ കുറിച്ചു.
ക്ഷേത്രത്തിൽ വെച്ച്, യുഎഇ സംഭാവന ചെയ്‌ത ഭൂമിയിൽ ക്ഷേത്രം നിർമ്മിച്ച സംഘടനയായ BAPS-ലെ സന്യാസിമാരുമായി മന്ത്രി ആശയവിനിമയം നടത്തി. തുടർന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അബുദാബിയിലെ ലൂവ്രെ മ്യൂസിയം പരിസരത്ത് നടന്ന പത്താമത് അന്താരാഷ്‌ട്ര യോഗ ദിനാചരണ ചടങ്ങുകളും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.
ALSO READ : പ്രതിരോധ രംഗത്തെ ആധുനികവത്‌കരണം: സുപ്രധാന കരാറുകളില്‍ ഒപ്പുവച്ച് മോദി-ഹസീന കൂടിക്കാഴ്‌ച