മയോട്ടെ: ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഫ്രഞ്ച് ദ്വീപ സമൂഹമായ മയോട്ടെയിൽ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റിൽ നൂറുകണക്കിനുപേർ മരിച്ചതായി ആശങ്ക. പ്രദേശത്തുകൂടി മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും വീടുകൾ, സർക്കാർ കെട്ടിടങ്ങൾ, ആശുപത്രി എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌തതായി ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ മെറ്റിയോ ഫ്രാൻസ് അറിയിച്ചു.
മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് മയോട്ടയിലെ ഫ്രഞ്ച് സർക്കാരിന്‍റെ പ്രതിനിധിയായ സേവ്യർ ബ്യൂവിൽ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ ഘട്ടത്തിൽ മരിച്ചവരുടെ കണക്കെടുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള വിവരം. നേരത്തെ പതിനൊന്ന് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
Lors du passage du cyclone #Chido à Mayotte, on a relevé dans le mur de l’œil 226 km/h à Pamandzi et 194 km/h avant rupture de la réception des données à Coconi.
— Météo-France (@meteofrance) December 14, 2024
🔴Mayotte est toujours en alerte rouge cyclonique@Prefet976 pic.twitter.com/x3CROhzZE0
മയോട്ടെ 24 മണിക്കൂറിനുള്ളിൽ മരിച്ചവരെ അടക്കം ചെയ്യുന്ന ഇസ്‌ലാമിക നാടാണെന്നും അതിനാൽ മരണസംഘ്യ കണക്കാക്കാൻ ദിവസങ്ങളെടുത്തേക്കുമെന്നും തങ്ങൾ ആശങ്കപ്പെടുന്നതായി ഒരു ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊടുങ്കാറ്റ് ദ്വീപസമൂഹത്തിൽ നാശം വിതച്ച സാഹചര്യത്തിൽ ഫ്രാൻസിന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. ഈ ഭയാനകമായ അഗ്നിപരീക്ഷയിൽ യൂറോപ്പ് മയോട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നതായും, സഹായം നൽകാൻ ഞങ്ങൾ സന്നദ്ധമാണെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ എക്‌സിൽ കുറിച്ചു.
Nous sommes de tout coeur avec la France suite au passage dévastateur du cyclone Chido à Mayotte.
— Ursula von der Leyen (@vonderleyen) December 15, 2024
L'Europe est aux côtés des Mahorais dans cette terrible épreuve.
Nous sommes prêts à apporter du soutien dans les jours à venir.
"മയോട്ടയിൽ വിനാശകരമായ ചിഡോ ചുഴലിക്കാറ്റ് വീശിയടിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം ഫ്രാൻസിലേക്ക് പോകുന്നു. ഈ ഭയാനകമായ അഗ്നിപരീക്ഷയിൽ യൂറോപ്പ് മയോട്ടെയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ നൽകാൻ ഞങ്ങൾ സന്നദ്ധമാണ്." -ഉർസുല ട്വീറ്റ് ചെയ്‌തു.
പാരീസിൽ നിന്ന് ഏകദേശം 8,000 കിലോമീറ്റർ (4,970 മൈൽ) അകലെ മഡഗാസ്‌കറിനും മൊസാംബിക്കിനും ഇടയിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് മയോട്ടെ. ഫ്രാൻസിന്റെ ഭാഗമാണെങ്കിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രമാണ് ഇവിടം.
Also Read: ജമൈക്കയിലേക്ക് സഹായഹസ്‌തം നീട്ടി ഇന്ത്യ; കയറ്റി അയച്ചത് 60 ടൺ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ