ETV Bharat / international

കൊതിച്ചത് ലിപ്സ്റ്റിക്കും, മേക്കപ്പും വസ്ത്രങ്ങളും, കൈനിറയെ സമ്മാനങ്ങളും; ലഭിച്ചത് കുന്നോളം ജീവിതദുരിതം- 'മണ്‍സൂണ്‍ വധുക്കള്‍' നിറയുന്ന പാക്കിസ്ഥാന്‍ - CHILD MARRIAGE INCREASE IN PAKISTAN

author img

By ETV Bharat Kerala Team

Published : Aug 16, 2024, 6:55 PM IST

Updated : Aug 17, 2024, 12:26 PM IST

പാകിസ്ഥാനിൽ ശൈശവ വിവാഹം വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ. 2022ലെ പ്രളയത്തിന് ശേഷമുണ്ടായ ദാരിദ്രമാണ് ഇതിന് കാരണമെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. ശൈശവ വിവാഹം കൂടുതലും ദാദു ജില്ലയിലെന്നും റിപ്പോര്‍ട്ട്.

PAKISTAN CLIMATE CRISIS  CHILD MARRIAGE IN PAKISTAN  പാകിസ്ഥാൻ ശൈശവ വിവാഹം  പാകിസ്ഥാൻ മൺസൂൺ വിവാഹം
Shamila and Salma Zameer who were married underage (AFP)

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മൺസൂൺ കാലത്തിലേക്ക് നീങ്ങുമ്പോൾ മഴക്കെടുതിയിൽ നിർധനരായ കർഷക കുടുംബങ്ങളെ വരവേൽക്കുന്നത് കൊടും പട്ടിണി മാത്രം. പണത്തിനായി പ്രായപൂർത്തിയാവാത്ത പെൺമക്കളെ വിവാഹം ചെയ്യുക എന്നതാണ് ദാരിദ്രത്തെ അതിജീവിക്കാൻ ഇവർ കണ്ടെത്തുന്ന പോംവഴി. കാലാവസ്ഥ പ്രേരിതമായ സാമ്പത്തിക അരക്ഷിതാവസ്ഥയാണ് പാക്കിസ്ഥാനിൽ ശൈശവ വിവാഹം വർധിക്കുന്നതിന് പ്രധാന കാരണമാകുന്നത്.

2022ൽ പാകിസ്ഥാനിലെ ദാദു ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം, ഗ്രാമങ്ങളിൽ ശൈശവവിവാഹം വർധിച്ചതായി ശൈശവ വിവാഹത്തിനെതിരെ പോരാടുന്ന സുജാഗ് സൻസാർ എന്ന എൻജിഒയുടെ സ്ഥാപകൻ മഷൂഖ് ബിർഹ്മാനി പറയുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്താണെന്നുവച്ചാൽ വെള്ളപ്പൊക്കമുണ്ടായാൽ കൂടുതൽ നാശനഷ്‌ടങ്ങളുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണിത്. മാസങ്ങളോളം ഇവിടുത്തെ കൃഷി ഭൂമികളിൽ വെള്ളം കെട്ടിക്കിടക്കും. ഇതോടെ കൃഷി നശിക്കും. പുതിയ കൃഷിയിറക്കാൻ സാധിക്കാതെ വരുന്നതോടെ പ്രദേശത്തെ കർഷക കുടുംബങ്ങൾ പട്ടിണിയിലാവും. ഇതില്‍ നിന്ന് രക്ഷ നേടാൻ പെൺമക്കളെ വിവാഹം ചെയ്യുമ്പോൾ ഭർതൃവീട്ടിൽ നിന്നും ലഭിക്കുന്ന പണം ഇവർ ഉപയോഗിക്കും.

ഇത്തരത്തിൽ ഖാൻ മുഹമ്മദ് മല്ല എന്ന ഗ്രാമത്തിൽ നിന്നും കഴിഞ്ഞ ജൂണിൽ വിവാഹിതരായവരാണ് 14 കാരിയായ ഷാമിലയും സഹോദരി 13 കാരിയായ ആമിനയും. ഭർതൃവീട്ടുകാരിൽ നിന്നും ലഭിക്കുന്ന പണത്തിനുവേണ്ടി ഇവരുടെ മാതാപിതാക്കൾ എടുത്തതാണ് ഈ തീരുമാനം. ഖാൻ മുഹമ്മദ് മല്ല എന്ന ഗ്രാമത്തിൽ മാത്രം കഴിഞ്ഞ മൺസൂണിന് ശേഷം വിവാഹിതരായത് 45 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. അവരിൽ 15 പേരും ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ വിവാഹിതരായവരാണ്.

'2022ലെ മഴക്കാലത്തിന് മുമ്പുവരെ ഞങ്ങളുടെ ഗ്രാമത്തിൽ ഇത്ര ചെറുപ്പത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിക്കേണ്ട ആവശ്യമില്ലായിരുന്നു. അവർ വയലുകളിൽ പണിയെടുക്കുമായിരുന്നു." ഗ്രാമത്തിലെ മൂപ്പനായ മൈ ഹജാനി പറഞ്ഞു. ഷാമിലയെ തന്‍റെ മകൻ വിവാഹം ചെയ്‌തപ്പോൾ അവളുടെ വീട്ടുകാർക്ക് പകരം നൽകിയത് 2 ലക്ഷം രൂപയാണെന്ന് ഭർതൃമാതാവ് ബിബി സച്ചൽ പറഞ്ഞു.

തന്നേക്കാൾ ഇരട്ടി പ്രായമുള്ള പുരുഷനെയാണ് ഷാമിലയ്‌ക്ക് വിവാഹം ചെയ്യേണ്ടി വന്നത്. "വിവാഹിതയാകുമെന്ന് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായിരുന്നു. വിവാഹത്തിന് ശേഷം ദാരിദ്രമുണ്ടാകില്ല. എൻ്റെ ജീവിതം കൂടുതൽ എളുപ്പമാകുമെന്ന് ഞാൻ കരുതിയെന്നും ഷാമില എഎഫ്‌പിയോട് പറഞ്ഞു.

"എനിക്കൊരു ലിപ്‌സ്റ്റിക് കിട്ടുമെന്ന് ഞാൻ കരുതി"-വിവാഹിതയായ 14കാരി നജ്‌മ അലി:

വിവാഹമെന്ന് കേട്ടപ്പോൾ 14ാം വയസിൽ വിവാഹിതയായ നജ്‌മ അലി വളരെ ആവേശത്തിലായിരുന്നു. 2022ലാണ് നജ്‌മയുടെ വിവാഹം നടന്നത്. വിവാഹത്തിന് ഭർതൃമാതാപിതാക്കൾ നൽകിയത് 2,50,000 രൂപ. എന്നാൽ അത് കടമെടുത്താണ് അവർ നൽകിയത്. ഇപ്പോഴാണെങ്കിൽ പണം തിരിച്ചടക്കാനാവാതെ നജ്‌മയുടെ ഭർത്താവിന്‍റെ കുടുംബം പ്രതിസന്ധിയിലാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മ കൂടിയാണ് ഇപ്പോൾ നജ്‌മ.

ലിപ്സ്റ്റിക്ക്, മേക്കപ്പ്, വസ്ത്രങ്ങൾ, പാത്രങ്ങൾ.. ഇതൊക്കെ ലഭിക്കുമെന്ന് കരുതി വിവാഹത്തിൽ ഞാൻ വളരെ സന്തോഷിച്ചുവെന്ന് നജ്‌മ അലി പറഞ്ഞു. കടമെടുത്ത പണം തിരിച്ചടയ്‌ക്കാൻ മാർഗമില്ലാതെ ഞങ്ങൾ ബുദ്ധിമുട്ടിലാണ്. കഴിക്കാൻ പോലും ഒന്നുമില്ലാത്തതിനാൽ ഇപ്പോൾ ഞാൻ ഭർത്താവും കുഞ്ഞുമായി എന്‍റെ വീട്ടിലേക്ക് വന്നതാണ്. എന്നാൽ ഇന്ന് ഞങ്ങൾ താമസിക്കുന്നയിടം തരിശുഭൂമിയാണ്. മലിനമായ വെള്ളത്തിൽ മത്സ്യം പോലുമില്ല. സമൃദ്ധമായ നെൽവയലുകൾ ഇപ്പോഴില്ല. വിവാഹ പ്രായമാവുന്നതിന് മുമ്പ് തന്നെ പെൺകുട്ടികൾക്ക് വിവാഹം ചെയ്യേണ്ടതായി വരികയാണ്. വളരെ ചെറിയ പ്രായത്തിൽ വിവാഹം ചെയ്യുന്ന പലർക്കും വിവാഹ പ്രായമാവുമ്പോഴേക്കും കുട്ടികൾ അഞ്ചാണ്. പിന്നീട് ഭർത്താവിന് ജോലിയില്ലാതെ പട്ടിണിയിലാവുന്നതോടെ അവർ തിരിച്ച് സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ച് വരേണ്ട അവസ്ഥയാണെന്നും നജ്‌മ അലി പറഞ്ഞു.

"എനിക്ക് പഠിക്കണം"-മെഹ്താബ്:

കുടുംബത്തിന്‍റെ ദാരിദ്രം കാരണം 10 വയസുള്ള തന്‍റെ മകൾ മെഹ്താബിനെ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചിരുന്നു. എന്നാൽ എൻജിഒയുടെ ഇടപെടൽ കാരണം അന്ന് കല്യാണം മാറ്റിവയ്‌ക്കേണ്ടി വന്നു. മെഹ്താബ് വിദ്യാഭ്യാസം തുടർന്നെന്നു മാത്രമല്ല, അതിനൊപ്പം തന്നെ കുടുംബത്തിനെ സഹായിക്കാൻ ഒരു തയ്യൽ കടയിൽ പോകാനും തുടങ്ങി. ഇതിൽ നിന്നും അവൾക്ക് ചെറിയ വരുമാനം ലഭിക്കാനും തുടങ്ങി. എന്നാൽ മൺസൂൺ എത്തിയാൽ തന്‍റെ അവസ്ഥ എന്താകുമെന്ന് ഭയത്തിലാണ് മെഹ്താബ്.

"എന്‍റെ ചുറ്റുമുള്ള കുട്ടികളിൽ പലരും വിവാഹത്തിന് ശേഷവും വളരെ വെല്ലുവിളി നിറഞ്ഞ ചുറ്റുപാടിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥ എനിക്ക് വരരുത്. എനിക്ക് ഇനിയും പഠിക്കണം" മെഹ്താബിന്‍റെ വാക്കുകൾ.

ഡിസംബറിൽ പ്രസിദ്ധീകരിച്ച സർക്കാർ കണക്കുകൾ പ്രകാരം ശൈശവ വിവാഹത്തിന്‍റെ കാര്യത്തിൽ ലോകത്ത് ആറാം സ്ഥാനത്താണ് പാകിസ്ഥാൻ. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ശൈശവ വിവാഹം സാധാരണമാണ്. രാജ്യത്തിന്‍റെ വ്യത്യസ്‌തയിടങ്ങളിൽ നിയമപരമായ വിവാഹ പ്രായം 16 മുതൽ 18 വരെയാണ്. എന്നാൽ നിയമം വളരെ അപൂർവമായി മാത്രമേ നടപ്പിലാകുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.

ശൈശവ വിവാഹം കുറയ്ക്കുന്നതിൽ യുണിസെഫ് കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രധാനമായും വെല്ലുവിളിയാവുന്നത് കാലാവസ്ഥ വ്യതിയാനമാണ്. ശൈശവ വിവാഹത്തിൻ്റെ വ്യാപനത്തിൽ 18 ശതമാനം വർധനവുണ്ടെന്നാണ് യൂണിസെഫിന്‍റെ അനുമാനം. ഇത് അഞ്ച് വർഷം കൊണ്ട് ഇവർ നേടിയെടുത്ത പുരോഗതി ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് 2022ലെ പ്രളയത്തിന് ശേഷമുള്ള യൂണിസെഫിന്‍റെ ഒരു റിപ്പോർട്ടിൽ പറയുന്നു.

Also Read: ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രതിസന്ധി: കാര്യകാരണങ്ങളെക്കുറിച്ച് ഒരു അവലോകനം

Last Updated : Aug 17, 2024, 12:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.