ഇസ്ലാമാബാദ്: തന്‍റെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതില്‍ മാപ്പ് പറഞ്ഞ് പാക് ചലച്ചിത്ര-ഖവേലി ഗായകന്‍ ഉസ്‌താദ് റാഹത്ത് ഫത്തേ അലിഖാന്‍. ശനിയാഴ്ചയാണ് റാഹത്ത് പഠിതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്(Rahat Fateh Ali Khan Apologizes).
ഷൂ കൊണ്ട് ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ഒരു ജീവനക്കാരനെ തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. കാണാതായ ഒരു കുപ്പിയെ ചൊല്ലിയായിരുന്നു ഈ അതിക്രമങ്ങള്‍(Naveed Hasnain). പിന്നാലെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇദ്ദേഹം രംഗത്ത് എത്തിയത്. വലിയ രോഷമാണ് നെറ്റിസണ്‍സില്‍ നിന്ന് ഇദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. മാപ്പ് പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
-
بوتل میں پیر صاحب کا دم کیا ہوا پانی تھا pic.twitter.com/tTwQqkUS5n
— Tariq Mateen (@tariqmateen) January 27, 2024 " class="align-text-top noRightClick twitterSection" data="
">بوتل میں پیر صاحب کا دم کیا ہوا پانی تھا pic.twitter.com/tTwQqkUS5n
— Tariq Mateen (@tariqmateen) January 27, 2024بوتل میں پیر صاحب کا دم کیا ہوا پانی تھا pic.twitter.com/tTwQqkUS5n
— Tariq Mateen (@tariqmateen) January 27, 2024
ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ വിഷയമാണ് ഇതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. ഇദ്ദേഹത്തോടൊപ്പം ദൃശ്യങ്ങളില്‍ തല്ലു കൊണ്ട ശിഷ്യനുമുണ്ട്. ഒരു കുപ്പിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് തല്ലുകൊണ്ട ശിഷ്യനായ നവീദ് ഹസ്‌നെയിന്‍റെ വിശദീകരണം. ഈ കുപ്പിയില്‍ ഒരു സന്യാസി വിശുദ്ധമാക്കിയ വെള്ളമാണ് ഉണ്ടായിരുന്നത്. എവിടെയാണ് ഈ കുപ്പി വച്ചതെന്ന് മറന്ന് പോയതാണ് വിഷയമായത്. അദ്ദേഹം തന്‍റെ പിതാവും ഗുരുവുമാണ്. പിതാവിന് തന്‍റെ മകനെ തല്ലാന്‍ അവകാശമുണ്ട്. അദ്ദേഹം തങ്ങളെയെല്ലാം ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് തന്‍റെ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യമാണെന്നും ഹസ്‌നെയിന്‍ പറഞ്ഞു. വെറുതെ വിവാദമുണ്ടാക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കറുത്ത കുര്‍ത്ത ധരിച്ച റാഹത്ത് അലിഖാന്‍ ഒരാളെ ആവര്‍ത്തിച്ച് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ഇതില്‍ കുപ്പിയെക്കുറിച്ച് ചോദിക്കുന്നതും കേള്‍ക്കാം. മദ്യക്കുപ്പിയെക്കുറിച്ചാണ് അന്വേഷണമെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
തൊട്ടടുത്ത നിമിഷം തന്നെ ഹസ്നെയിനോട് മാപ്പ് പറഞ്ഞിരുന്നുവെന്നും റാഹത്ത് വ്യക്തമാക്കി. പുതിയ ദൃശ്യങ്ങളില്‍ ഹസ്‌നെയിന്‍റെ പിതാവും ഉണ്ട്. ശിഷ്യനെ തല്ലാന്‍ ഗുരുവിന് അവകാശമുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. തല്ലിയതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹവും പറയുന്നുണ്ട്.
നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം പാടിയിട്ടുണ്ട്. വീട്ടിനുള്ളില്‍ നടന്ന ദൃശ്യങ്ങളാണ് ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ താരിഖ് മാത്തീനാണ് മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്.
"ഒ രേ പിയ" തുടങ്ങിയ മധുരഗാനങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരുടെ മനം കവര്‍ന്ന ഗായകനാണ് ഉസ്‌താദ് ഫത്തേ അലിഖാന്‍. വിഖ്യാത സംഗീതജ്ഞരുടെ പിന്‍മുറക്കാരനാണ് ഇദ്ദേഹം. ന്യൂയോര്‍ക്ക് ടൈംസ് മഹാനായ ഖവാലി ഗായകനായി ആദരിച്ച നുസ്‌റത്ത് ഫത്തേ അലിഖാന്‍റെ പേരക്കിടാവാണ് ഇദ്ദേഹം. അലിഖാന്‍ വിവാദത്തില്‍ പെടുന്നത് ഇതാദ്യമല്ല. 2019ല്‍ ഇന്ത്യയിലേക്ക് അനധികൃത വിദേശപണം കടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. 2.42 കോടി രൂപ ഇത്തരത്തില്‍ കടത്തിയെന്നായിരുന്നു എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തത്.
2011ലും ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് രേഖകളില്ലാതെ കൊണ്ടു വന്ന 89.1 ലക്ഷം രൂപ ഇദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
പാകിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ ഇദ്ദേഹം കുനാല്‍ കെമുവിന്‍റെ കലിയുഗ് എന്ന ചിത്രത്തിലെ ജിയ ധാദക് ധാദക്ക് എന്ന ഗാനത്തിലൂടെയാണ് ഇന്ത്യന്‍ സംഗീത പ്രേമികളുടെ മനസിലേക്ക് ചേക്കേറിയത്. പിന്നീട് ഇങ്ങോട്ട് നിരവധി ഇന്ത്യന്‍ ചിത്രങ്ങളില്‍ ഗാനമാലപിച്ചു.
Also Read: ഗസൽ മാന്ത്രികൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി ; ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി