വാഷിംഗ്‌ടണ്‍ : ലോകത്തെ ഏറ്റവും ധനാഢ്യനെന്ന പദവി ഇനി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് സ്വന്തം. ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചികയിലാണ് ബെസോസ് (JeffBezos) ഒന്നാമതെത്തിയിരിക്കുന്നത്. 20000 കോടി ഡോളറാണ് ബെസോസിന്‍റെ മൊത്തം ആസ്‌തി. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിനെ രണ്ടാം സ്ഥാനത്താക്കിയാണ് ബെസോസിന്‍റെ നേട്ടം. 19800കോടി ഡോളറിന്‍റെ സമ്പത്താണ് മസ്‌കിന് സ്വന്തമായുള്ളത്(Amazon founder).
എക്‌സിന്‍റെയും സ്പെയ്‌സ് എക്‌സിന്‍റെയും തലവന്‍ കൂടിയായ മസ്‌ക് ആയിരുന്നു ലോകത്തെ ഏറ്റവും വലിയ ധനികന്‍. എന്നാല്‍ ടെസ്‌ലയുടെ ഓഹരി മൂല്യത്തില്‍ അടുത്തിടെ ഉണ്ടായ 3000 കോടി ഡോളറിലേറെ മൂല്യമുള്ള ഇടിവാണ് ഏറ്റവും വലിയ ധനികന്‍ എന്ന പദവി അദ്ദേഹത്തിന് നഷ്‌ടമാക്കിയത്. മൂല്യത്തില്‍ 25ശതമാനത്തോളം ഇടിവാണ് ടെസ്‌ലയ്ക്ക് സംഭവിച്ചത്(Tesla chief Elon Musk).
ടെസ്‌ലയുടെ 5580 കോടിയുടെ ഒരു നഷ്‌ടപരിഹാര കരാര്‍ ജനുവരിയില്‍ കോടതി റദ്ദാക്കിയതും മസ്‌കിന് തിരിച്ചടിയായി. ഓഹരി മൂല്യത്തില്‍ ആമസോണിനുണ്ടായ വര്‍ദ്ധനയാണ് ബെസോസിന് നേട്ടമായത്. അടുത്തിടെ 850 കോടി ഡോളറിന്‍റെ ഓഹരികള്‍ വിറ്റഴിച്ചിട്ടും കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമ ബെസോസ് തന്നെയാണ്.
ഫ്രാന്‍സില്‍ നിന്നുള്ള ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ട് ആണ് പട്ടികയില്‍ മൂന്നാമത്. 19700 കോടി ഡോളറാണ് ആസ്‌തി. ഫെയ്‌സ്‌ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. 17900 കോടി ഡോളറാണ് സക്കര്‍ ബര്‍ഗിന്‍റെ ആസ്‌തി. അഞ്ചാം സ്ഥാനക്കാരന്‍ ബില്‍ഗേറ്റ്സിന് 15000 കോടി ഡോളറിന്‍റെ ആസ്‌തിയുണ്ട്.
Also Read: ക്രിക്കറ്റ് ലോകത്തെ സമ്പന്നന്‍; ബിസിസിഐക്ക് ഒന്നാം സ്ഥാനം, 18700 കേടിയുടെ ആസ്‌തി
14300 കോടി ഡോളറുമായി സ്റ്റീവ് ബാല്‍മെര്‍ ആറാമതും 13300 കോടി ഡോളറുമായി വാറന്‍ ബഫറ്റ് ഏഴാമതുമുണ്ട്. 12900 കോടി ഡോളറുള്ള ലാറി എലിസണ്‍ എട്ടാമതും 12200 കോടി ഡോളറുമായി ലാറി പേജ് ഒന്‍പതാമതും 11600 കോടി ഡോളറുമായി സെര്‍ജി ബ്രിന്‍ പത്താമതുമാണ് പട്ടികയില്‍.