ETV Bharat / international

അമേരിക്കയില്‍ അതിശക്തമായ ഭൂചലനം; 7 തീവ്രത രേഖപ്പെടുത്തി, ആദ്യം സുനാമി മുന്നറിയിപ്പ്, പിന്നീട് പിൻവലിച്ചു - EARTHQUAKE IMPACTED CALIFORNIA

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) റിപ്പോര്‍ട്ട് പ്രകാരം വടക്കൻ കാലിഫോർണിയ തീരത്താണ് ശക്തമായ ഭൂചലനം ഉണ്ടായത്. അമേരിക്കൻ പ്രാദേശിക സമയം വ്യാഴാഴ്‌ച രാവിലെ 10:44നാണ് ഭൂചനം അനുഭവപ്പെട്ടത്.

EARTHQUAKES STRIKES IN CALIFORNIA  POWERFUL EARTHQUAKE IN AMERICA  RICHTER SCALE HITS MAGNITUDE 7  അമേരിക്കയില്‍ ഭൂചലനം
Representative Image (Etv Bharat)
author img

By PTI

Published : Dec 6, 2024, 6:36 AM IST

വാഷിങ്‌ടണ്‍: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആദ്യം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചുവെങ്കിലും പിന്നീട് പിൻവലിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) റിപ്പോര്‍ട്ട് പ്രകാരം വടക്കൻ കാലിഫോർണിയ തീരത്താണ് ശക്തമായ ഭൂചലനം ഉണ്ടായത്. അമേരിക്കൻ പ്രാദേശിക സമയം വ്യാഴാഴ്‌ച രാവിലെ 10:44നാണ് ഭൂചനം അനുഭവപ്പെട്ടത്.

ഹംബോൾട്ട് കൗണ്ടിയിലെ തീരദേശ വാസസ്ഥലമായ ഫെർൻഡെയ്‌ലിന് പടിഞ്ഞാറ് ഏകദേശം 5.5 മൈൽ (9 കിലോമീറ്റർ) പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. തുടർന്ന്, പ്രദേശത്ത് ഒന്നിലധികം ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ഇതിനുപിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ നാഷണൽ സുനാമി സെന്‍റര്‍ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂകമ്പത്തിന്‍റെ ആഘാതം സാൻ ഫ്രാൻസിസ്കോ വരെ വ്യാപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അമേരിക്കയിലെ സാന്താക്രൂസ് മേഖലയിലുടനീളം ദേശീയ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അടിയന്തര സുനാമി മുന്നറിയിപ്പ് ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ലഭിച്ചു, 'ശക്തമായ തിരമാലകളുടെയും ശക്തമായ പ്രവാഹങ്ങളുടെയും ഒരു പരമ്പര നിങ്ങളz ബാധിച്ചേക്കാം. നിങ്ങൾ അപകടത്തിലാണ്. തീരക്കടലിൽ നിന്ന് മാറി താമസിക്കണം. സുരക്ഷിത ഇടങ്ങളിലേക്ക് മാറുക. പ്രാദേശിക ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തീരപ്രദേശങ്ങളില്‍ നിന്ന് അകന്നുനിൽക്കുക,' എന്നായിരുന്നു ജനങ്ങള്‍ക്ക് ലഭിച്ച മുന്നറിയിപ്പ്.

കാലിഫോർണിയയിൽ കുറഞ്ഞത് 5.3 ദശലക്ഷം ആളുകൾ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെ സ്ഥിതിഗതികൾ വിശദീകരിക്കുകയും സംസ്ഥാനത്തെ പ്രധാന ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. അതേസമയം,ഭൂചലനത്തില്‍ ആളപായമോ പരിക്കുകളോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Read Also: ലോക റെക്കോഡിട്ട് ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയ്‌ൻ; 100,000 ഡോളറിലെത്തുന്നത് ചരിത്രത്തിലാദ്യം, കാരണം ട്രംപ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.