ലോകത്തുടനീളം ഹൃദ്രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ നേരത്തെ തിരിച്ചറിയുന്നത് സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും. എന്നാൽ ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അലസമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും ഇതിനു പിന്നിലെ പ്രധാന കാരണങ്ങളാണ്. ഇതിനു പുറമെ മറ്റ് പല ഘടകങ്ങളും ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. ഇവയിൽ ചിലത് നമുക്ക് നേരത്തെ തടയാൻ കഴിയുന്നവയാണ്. അതിനാൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന മറ്റ് ഘടകങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ഹൃദ്രോഗത്തിന് കാരണമാകുന്ന ഘടകങ്ങൾ
- പ്രീ ഡയബറ്റിസ് അഥവാ പ്രമേഹം
- പൊണ്ണത്തടി
- ഉയർന്ന രക്തസമ്മർദ്ദം
- കൊളസ്ട്രോൾ
- ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം
- പുകവലി
- മദ്യപാനം
- അനാരോഗ്യകരമായ ഭക്ഷണക്രമം
- പാരമ്പര്യം
- പ്രായം
മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നവയാണ്. എന്നാൽ പ്രായ കൂടുതൽ കൊണ്ടോ പാരമ്പര്യമായി ഉണ്ടാകുന്നതോ ആയ ഹൃദ്രോഗങ്ങൾ നേരത്തെ തടയാൻ കഴിയുന്നവയല്ല. സ്ത്രീകളിൽ 55 വയസിന് ശേഷമാണ് ഹൃദ്രോഗ സാധ്യത കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരിൽ 45 വയസ് മുതലും. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. കൂടാതെ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതും ഹൃദയത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെ അത്യാവശ്യമാണ്.
ഹൃദ്രോഗ സാധ്യത എങ്ങനെ നേരത്തെ തിരിച്ചറിയാം ?
ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരത്തെ തിരിച്ചറിയാൻ നിർബന്ധമായും ചെയ്യേണ്ട ചില പരിശോധനകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
- രക്തസമ്മർദ്ദം നിരീക്ഷിക്കുക
- കൊളസ്‌ട്രോൾ പരിശോധന
- രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക
- ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി അല്ലെങ്കിൽ ഇകെജി)
- സ്ട്രെസ് ടെസ്‌റ്റ്
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.