ETV Bharat / health

നിസാരക്കാരനല്ല അനീമിയ; പരിഹരിക്കാം ഈ ആയുർവേദ പ്രതിവിധിയിലൂടെ ... - Ayurvedic Remedy for Anemia

author img

By ETV Bharat Health Team

Published : Aug 27, 2024, 1:31 PM IST

സ്ത്രീകളും കുട്ടികളും സാധാരണ നേരിടുന്ന ആരോഗ്യ പ്രശ്‌നമാണ് അനീമിയ. ഹീമോഗ്ലോബിൻ ലെവലിൽ മാറ്റമുണ്ടാകുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്. എന്നാൽ ആയുർവേദ പ്രതിവിധിയിലൂടെ അനീമിയ അകറ്റാനാകും.

BOOST YOUR BLOOD NATURALLY  HOME REMEDY FOR ANEMIA  AYURVEDIC MEDICINE FOR ANEMIA  EFFECTIVE REMEDY FOR ANEMIA
Representative Image (ETV Bharat)

ലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് അനീമിയ അഥവാ വിളർച്ച. സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. രക്ത കുറവ്, ഹീമോഗ്ലാബിൻ ഉത്പാദനം കുറയുക എന്നിവയാണ് അനീമിയയുടെ പ്രധാന കാരണങ്ങൾ. പുരുഷന്മാരെ അപേക്ഷിച്ച സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന അസുഖമാണിത്. പ്രായപൂർത്തിയ ഒരു സ്ത്രീയിൽ ഹീമോഗ്ലോബിന്‍റെ ശരാശരി അളവ് 12 മുതൽ 15.5 g/dl ഉം പുരുഷന്മാരിൽ 13.5 മുതൽ 17.5 g /dl വരെയുമാണ്. ഹീമോഗ്ലോബിൻ ലെവലിൽ വ്യതിയാനം സംഭവിക്കുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്.

എന്നാൽ പ്രകൃതിദത്തമായ ചില മാർഗത്തിലൂടെ നിങ്ങൾക്ക് ശരീരത്തിലെ രക്തത്തിൻ്റെ അളവ് വർധിപ്പിക്കാനാകുമെന്ന് പ്രശസ്‌ത ആയുർവേദ വിദഗ്‌ധയായ ഡോ ഗായത്രി ദേവി പറയുന്നു. എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന പ്രതിവിധി ശിപാർശ ചെയ്യുകയാണ് അവർ. ഇത് എങ്ങനെ തയ്യാറാക്കാമെന്നും സ്വാഭാവിക ഗുണങ്ങളെ കുറിച്ചും അറിയാം...

ആവശ്യമായ ചേരുവകൾ:

അംല ജ്യൂസ് അല്ലെങ്കിൽ അംല കഷായം - 1 ലിറ്റർ

ചെറുപയർ പൊടി - 125 ഗ്രാം

തേൻ - 120 മില്ലി

പഞ്ചസാര അല്ലെങ്കിൽ ശർക്കര - 125 ഗ്രാം

മൺപാത്രം - 1

തയ്യാറാക്കുന്ന രീതി:

അംല ജ്യൂസ് തയ്യാറാക്കാൻ ഏറ്റവും ശുദ്ധമായ നെല്ലിക്ക തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

അംല കഷായം തയ്യാറാക്കാം: ഫ്രഷ് നെല്ലിക്ക ലഭ്യമല്ലെങ്കിൽ നിങ്ങൾക്ക് നെല്ലിക്ക കഷായം ഉണ്ടാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 1 കിലോ ഉണങ്ങിയ നെല്ലിക്ക കഷണങ്ങൾ ഇടുക. അതിലേക്ക് 4 ലിറ്റർ വെള്ളം ഒഴിക്കുക. ഇത് 1 ലിറ്ററായി കുറയുന്നത് വരെ ചെറിയ തീയിൽ തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം അരിച്ചെടുത്ത് മാറ്റിവെക്കുക.

ചെറുപയർ പൊടി ഉണ്ടാക്കുന്ന രീതി: ഒരു പാനെടുത്ത് അതിലേക്ക് അൽപം നെയ്യൊഴിച്ച് ചൂടാക്കുക. ശേഷം ചെറുപയർ ചേർത്ത് നല്ല പൊടിയാകുന്നത് വരെ വറുക്കുക. വറുത്ത് വച്ച ചെറുപയർ പൊടി 125 ഗ്രാം അളവിൽ എടുത്ത് മാറ്റിവയ്ക്കുക.

ചേരുവകൾ മിക്‌സ് ചെയ്യേണ്ട വിധം:

ഒരു മൺപാത്രമെടുത്ത് അതിലേക്ക് അംല ജ്യൂസ് അല്ലെങ്കിൽ അംല കഷായം ഒഴിക്കുക. ഇതിലേക്ക് ചെറുപയർ പൊടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം പഞ്ചസാരയോ ശർക്കരയോ ചേർത്ത് ഇളക്കുക. ഇതിലേക്ക് തേൻ കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക.

നേരത്തെ ഉണ്ടാക്കിവച്ചിരിക്കുന്ന മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒരു തുണി ഉപയോഗിച്ച് ഇത് മൂടിയ ശേഷം ഒരു കയറുകൊണ്ട് കെട്ടിവയ്ക്കുക. 15 ദിവസം ഇത് അടച്ച് വച്ച് സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം :

15 ദിവസത്തിന് ശേഷം, മിശ്രിതം ഒരു കുപ്പിയിലേക്ക് മാറ്റുക. എല്ലാ ദിവസവും രാവിലെ രണ്ട് ടേബിൾ സ്‌പൂൺ വീധം ഈ മിശ്രിതം കഴിക്കാം.

ചേരുവകളുടെ പ്രയോജനങ്ങൾ:

അംല: വിറ്റാമിൻ സി, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് അംല. ഇത് വിളർച്ച തടയുന്നതിനും രക്തത്തിന്‍റെ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു.

ചെറുപയർ: രക്തചംക്രമണം മെച്ചപ്പെടുത്തുകയും ദഹന പ്രക്രിയ സുഖമമാക്കുകയും ചെയ്യുന്നു. മാത്രമല്ല വയറ്റിലെ വിരകളെ നശിപ്പിക്കാനും ഇത് സഹായിക്കുന്നു.

തേൻ: തേനിൽ രക്തത്തിൻ്റെ അളവ് വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഈ ആയുർവേദ പ്രതിവിധി ദൈന്യംദിന ജീവിതത്തിൽ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് അനീമിയ അഥവാ വിളർച്ചയെ ഫലപ്രദമായി നേരിടാൻ സാധിക്കും. കൂടാതെ നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും ഡോ ഗായത്രി ദേവി പറയുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: തടി കൂടുമെന്ന പേടി വേണ്ട; ആരോഗ്യ ഗുണങ്ങൾ നിരവധി, പതിവാക്കാം ഗീ കോഫി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.