ETV Bharat / health

മുടികൊഴിച്ചിലാണോ പ്രശ്‌നം? കാരണങ്ങൾ പലതാകാം; ഇതൊന്ന് പരീക്ഷിക്കൂ... റിസൾട്ട് ഉറപ്പ് - hair care tips

author img

By ETV Bharat Health Team

Published : Aug 25, 2024, 4:19 PM IST

6 മുതൽ 8 ആഴ്ച്ച‌കൾ കൂടുമ്പോൾ മുടി മുറിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. വെളിച്ചെണ്ണ, നട്ട് ഓയിൽ, അർഗൻ ഓയിൽ എന്നിവ മുടി വളരാനും മുടിയ്ക്ക് ബലം നൽകുകയും ചെയ്യുന്നു.

HAIR CARE TIPS  COMMON HAIR PROBLEMS  PREVENTS HAIR PROBELM  BOOST HAIR GROWTH
Representative Image (ETV Bharat)

സ്‌ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. പ്രായമാകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകുന്നത് സാധാരണയാണ്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും മുടികൊഴിച്ചിൽ അധികമായി കണ്ടുവരുന്നു. പലരിലും ആത്മവിശ്വാസം നഷ്‌ടപ്പെടാൻ വരെ മുടികൊഴിച്ചിൽ കാരണമാകുന്നു. മുടിക്ക് വേണ്ട പരിചരണം ലഭിക്കാതിരിക്കുക, മുടിയുടെ ബലം കുറയുക, അറ്റം പൊട്ടുക തുടങ്ങിയവ മുടിയുടെ അഴക് നഷ്‌ടപ്പെടുത്തുന്നവയാണ്. കൃത്യമായ പരിചരണം നൽകുന്നതിലൂടെ മുടികൊഴിച്ചിൽ ഒരു പരിധിവരെ തടയാനാകും. അതിനാൽ ഫലപ്രദമായി ഈ പ്രശനത്തെ നേരിടേണ്ടത് അത്യാവശ്യമാണ്. അറിയാം വിശദമായി...

മുടി കൊഴിച്ചിലിൻ്റെ പ്രധാന കാരണം

പാരമ്പര്യം, ജീവിതശൈലി, രാസവസ്‌തുക്കളുടെ ഉപോയോഗം, സ്ട്രെസ്, മരുന്നുകളുടെ ഉപയോഗം, ഹെയർ ഡ്രയറുകൾ, സ്‌ട്രെയിറ്റ്ന‌റുകൾ, കേളിംഗ് മെഷീനുകൾ എന്നിവയുടെ അമിതമായ ഉപയോഗം എന്നിവ മുടികൊഴിച്ചിലിന്‌ കാരണമാകുന്നു. കൂടാതെ പലതരത്തിലുള്ള ഇലക്ട്രിക്ക് ഉപകരണങ്ങളുടെ ഉപയോഗം മുടിയെ വരണ്ടതാക്കുകയും മുടി പൊട്ടുന്നതിന് കാരണമാകുകയും ചെയ്യുന്നു. കളർ ചെയ്യുക, ചുരുട്ടുക തുടങ്ങിയ രാസപ്രക്രിയകൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ കഴിയുന്നതും രാസവസ്‌തുക്കൾ മുടിയിൽ പരീക്ഷിക്കാതിരിക്കുക.

ഈർപ്പത്തിൻ്റെ അഭാവം

മുടിയിൽ ഈർപ്പം കുറയുന്നത് മുടിയെ വരണ്ടതാക്കുന്നു. ഇത് മുടികൊഴിച്ചിലിന് വഴിവച്ചേക്കാം. അൾട്രാവയലറ്റ് രശ്‌മികൾ ഏൽക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. മുടിയുടെ ബലഹീനതയും സ്‌പ്ലിറ്റിങ്ങും മുടികൊഴിച്ചിൽ നീണ്ടു നിൽക്കാനും കാരണമാകുന്നു. പോഷകങ്ങളുടെ അഭാവവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇടയ്ക്കിടെ മുടി കഴുകുന്നത് മുടിയിലുണ്ടാകുന്ന സ്വാഭാവിക എണ്ണമയം നഷ്‌ടപ്പെടാനും ഇടയാകുന്നു.

മുടി പൊട്ടൽ എങ്ങനെ പരിഹാരിക്കാം

സ്ഥിരമായി മുടി മുറിക്കുക

6 മുതൽ 8 ആഴ്ച്ച‌കൾ കൂടുമ്പോൾ മുടി മുറിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താൻ ഏറെ സഹായിക്കുന്നു. ഇത് മുടി പൊട്ടൽ, സ്‌പ്ലിറ്റിങ്ങ് എന്നിവ തടയുന്നതിനു പുറമെ മുടി കൊഴിച്ചിൽ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൂടിയാണ്. കൂടാതെ പതിവായി മുടിമുറിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ കൂടുതൽ ശക്തമാക്കുന്നു.

ഹെയർ മാസ്‌കുകൾ, കണ്ടീഷണറുകൾ

പ്രകൃതിദത്തമായതും രാസവസ്‌തുക്കൾ ഉപയോഗിക്കാത്തതുമായ ഹെയർ മാസ്‌കുകൾ, കണ്ടീഷണറുകൾ എന്നിവയുടെ ഉപയോഗം മുടി പൊട്ടുന്ന അവസ്ഥയിൽ നിന്നും സംരക്ഷിക്കുന്നു. ഇത് ഈർപ്പം നിലനിർത്താനും മുടിയ്ക്ക് ബലം നൽകാനും സഹായിക്കുന്നു.

ചൂടിൽ നിന്നുള്ള സംരക്ഷണം

ഹെയർ സ്‌റ്റൈലിംഗ് ടൂളുകൾ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ഹീറ്റ് പ്രൊട്ടക്ഷൻ സ്‌പ്രേ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് ചൂടിൽ നിന്ന് മുടിയ്ക്ക് സംരക്ഷണം നൽകുന്നു.

പ്രകൃതിദത്ത എണ്ണകളുടെ ഉപയോഗം

വെളിച്ചെണ്ണ, നട്ട് ഓയിൽ, അർഗൻ ഓയിൽ എന്നിവ ഉപയോഗിച്ച് മുടിയിലും തലയോട്ടിയിലും നന്നായി മസാജ് ചെയ്യുക. ഇത് മുടി വളരാനും മുടിയ്ക്ക് ബലം നൽകാനും സഹായിക്കുന്നു.

കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ ഒഴിവാക്കുക

രാസവസ്‌തുക്കൾ, ഹെയർ ഡൈ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. സ്ഥിരമായി കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ ചെയ്യുന്നവരാണെങ്കിൽ ഇത് നിങ്ങളുടെ മുടിയ്ക്ക് ഗുരുതര കേടുപാടുകൾ ഉണ്ടാകാൻ കാരണമാകും. അതിനാൽ ഇത്തരം ട്രീറ്റ്‌മെൻ്റുകൾ പരമാവധി വേണ്ടന്നുവയ്ക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഉത്തമം.

ആരോഗ്യകരമായ ഭക്ഷണം

വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് മുടിയുടെ വേരുകളുടെ ബലം വർധിപ്പിക്കുകയും കൊഴിഞ്ഞുപോയ ഇടങ്ങളിൽ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. മുട്ട, ഡ്രൈഫ്രൂട്‌സ്, ഓയ്സ്റ്റേർസ്, കിളിമീൻ എന്നീ ധാരാളം അയേൺ അടങ്ങിയ ഭക്ഷണം ശീലമാക്കുക.

നിങ്ങളുടെ മുടി എങ്ങനെ പരിപാലിക്കാം?

  • തൂവാല ഉപയോഗിച്ച് മുടി ശക്തിയായി തോർത്തുന്നതിന് പകരം മൃദുവായി തുടയ്ക്കുക. നനഞ്ഞ മുടി ചീകാത്തിരിക്കുക.
  • ചൂടുവെള്ളത്തിൽ മുടി കഴുകരുത്. ഇത് മുടി വരണ്ടത്താക്കാനും പൊട്ടനും കാരണമാകുന്നു.
  • മുടി മുകളിൽ നിന്നും താഴേക്ക് മാത്രമേ ചീകാവൂ
  • ഉറങ്ങാൻ പോകുന്നതിനു മുമ്പ് മുടി കെട്ടിവയ്ക്കുക. ഇത് മുടി തമ്മിൽ ഉറയുന്നതിൽ നിന്നും സംരക്ഷിക്കുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: മൈഗ്രേൻ അകറ്റാം മരുന്നിന്‍റെ സഹായമില്ലാതെ; പിന്തുടരാം ഈ ആഹാരക്രമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.