കോഴിക്കോട്: ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം വിസിയോ ഒപ്‌റ്റോകോണ്‍ 2024 സമാപിച്ചു. കോഴിക്കോട് വെള്ളിമാടുകുന്ന് ജെന്‍ഡര്‍പാര്‍ക്കില്‍ വച്ചായിരുന്നു സമ്മേളനം നടന്നത്. വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്‌പിറ്റല്‍സും ഒപ്‌റ്റോമെട്രി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഒസിഐ) കേരള ചാപ്റ്ററും ഇന്ത്യന്‍ ഒപ്‌റ്റോമെട്രിക് അസോസിയേഷനും (ഐഒഎ) ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.
കേരള ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ് പ്രസിഡന്‍റ് ഡോ സി ഹബീബ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയര്‍മാനും വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്‌പിറ്റല്‍സ് മാനേജിങ് ഡയറക്‌ടറുമായ ഡോ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഒപ്‌റ്റോമെട്രിക് അസോസിയേഷന്‍ (ഐഒഎ) കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് പി ശ്യാംലാല്‍, സംഘാടക സമിതി സെക്രട്ടറി അതുല്‍ മോഹന്‍, മുഹിയുദ്ദീന്‍ ഷാ, ഡോ എം ജി ജയചന്ദ്രന്‍, നുഫൈല്‍ വാകേരി, സന്ദുജ് ലാല്‍, മഷൂര്‍ അലി, അനസ് ആലയാട്ട്, മരിയ പ്രിയങ്ക കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
വയോജനങ്ങളുടെ നേത്ര പരിചരണത്തില്‍ ഒപ്‌റ്റോമെട്രിസ്‌റ്റുകളുടെ പ്രാധാന്യം, ഒപ്‌റ്റോമെട്രിസ്റ്റുകളും മയോപിയ ബോധവല്‍ക്കരണവും തുടങ്ങീ കണ്ണുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ രാജ്യത്തെ പ്രമുഖ നേത്ര രോഗ വിദഗ്‌ധരായ ഡോ ആര്‍ കൃഷ്‌ണ കുമാര്‍, ഡോ സൗമ്യ നാരായണന്‍, പൗല മുഖര്‍ജി, ജുബൈരിയ ഫിറോസ് എം, നിജിന്‍ സി ഫിലിപ്പോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി ഒപ്‌റ്റോമെട്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ശില്‍പ്പശാലകളും ചര്‍ച്ചകളും നടന്നു. വിവിധ കലാ പരിപാടികളും അരങ്ങേറി.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 500 ഒപ്‌റ്റോമെട്രിസ്‌റ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമെ പത്തോളം നേത്ര രോഗ വിദഗ്‌ധരും വിവിധ കോളജുകളില്‍ നിന്നായി മുന്നൂറോളം ഒപ്റ്റോമെട്രി വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു
Also Read: കണ്ണുകളെ ആരോഗ്യത്തോടെ നിലനിർത്താം; ഇതാ ചില നുറുങ്ങുകൾ