ETV Bharat / health

പ്രമേഹരോഗികളുടെ മുറിവുണക്കാനുള്ള ഡ്രസിങ്ങിന് പേറ്റന്‍റ്; അതുല്യനേട്ടമെന്ന് മന്ത്രി ആർ ബിന്ദു - HYDROGEL DRESSING

മുറിവുകള്‍ വേഗത്തിൽ ഉണങ്ങാനും തുടര്‍ന്നുണ്ടാവുന്ന പാടുകള്‍ ഇല്ലാതാക്കാനും ശേഷിയുള്ള ഹൈഡ്രോജെല്‍ ഡ്രസിങ്ങാണ് കേരളസർവ്വകലാശാല വികസിപ്പിച്ചത്.

PATENT FOR DIABETIC WOUND DRESSING  പ്രമേഹ മുറിവുണക്കാൻ ഡ്രസിംങ്  DIABETIC WOUND TREATMENT  NEW TREATMENT FOR DIABETIC WOUND
R Bindu (ETV Bharat)
author img

By ETV Bharat Health Team

Published : Oct 29, 2024, 8:09 PM IST

തിരുവനന്തപുരം : പ്രമേഹരോഗികളിലെ മുറിവുണക്കാനായുള്ള നൂതന ഡ്രസിങ്ങിന് പേറ്റന്‍റ് ലഭിച്ചത് അതുല്യനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. റീജനറേറ്റീവ് മെഡിക്കൽ മേഖലയിൽ ഭാവി നിർണ്ണയിക്കാൻ പോന്ന കാലടിവെയ്‌പ്പാണ് ഇതുവഴി കേരളസർവ്വകലാശാല നടത്തിയിരിക്കുന്നതെന്നും ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാലാ ഗവേഷണങ്ങൾ അടിയന്തിരമായ സാമൂഹികാവശ്യങ്ങൾ നിറവേറ്റുന്നതുകൂടിയാക്കാനുള്ള പ്രവർത്തനങ്ങൾ വിജയിക്കുന്നതിന്‍റെ മികച്ച ഉദാഹരണമാണ് പുതിയ പേറ്റന്‍റ് നേട്ടമെന്നും മന്ത്രി കൂട്ടി ചേർത്തു.

കാലപ്പഴക്കമുള്ള പ്രമേഹം പലപ്പോഴും ഉണങ്ങാത്ത മുറിവുകളിലേക്കും അണുബാധയിലേക്കും നയിക്കും. ശരിയായ ചികിത്സ ലഭിക്കാതെ വന്നാൽ പലപ്പോഴും അവയവങ്ങള്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയ്ക്കും കാരണമാകും. ഈ ആരോഗ്യ വെല്ലുവിളിയ്ക്ക് പരിഹാരമാർഗമാണ് കേരള സർവ്വകലാശാലയിൽ കണ്ടെത്തിയിരിക്കുന്നത്. പ്രമേഹ രോഗികളില്‍ മുറിവുണക്കല്‍ മെച്ചപ്പെടുത്താനുള്ള, ഫെറുലിക് ആസിഡ് അടങ്ങിയ ആള്‍ജിനേറ്റ് ഡയാല്‍ഡിഹൈഡ് ജലാറ്റിന്‍ ഹൈഡ്രോജെല്‍ ആണ് സര്‍വ്വകലാശാല വികസിപ്പിച്ചത്.

ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമാകുന്ന ഫെറുലിക് ആസിഡിന്‍റെയും കൊളാജിന്‍ നിക്ഷേപത്തെ സഹായിക്കുന്ന എല്‍-പ്രോലിന്‍റെയും ഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വകലാശാല ബയോകെമിസ്ട്രി വിഭാഗത്തിന് കീഴിലുള്ള അഡ്വാന്‍സ്‌ഡ് സെന്‍റര്‍ ഫോര്‍ ടിഷ്യു എന്‍ജിനീയറിംഗിലെ ഗവേഷക ഫാത്തിമ റുമൈസയും പ്രൊഫസര്‍ മിനി എസും ഹൈഡ്രോജെല്‍ വികസിപ്പിച്ചത്.

മുയലുകളിലെ പരീക്ഷണം പൂർത്തിയാക്കിയ ശേഷം മനുഷ്യനിൽ ഹൈഡ്രോജെലിന്‍റെ ഫലപ്രാപ്‌തി എത്രയുണ്ടെന്ന് അറിയാനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണിപ്പോൾ ഗവേഷകർ. തുടർന്നിതിന്‍റെ വിപണന സാധ്യതകളിലേക്ക് കടക്കാനാവും. ഫെബ്രുവരി മൂന്നു മുതൽ ഇരുപതു വർഷത്തേക്കാണ് പേറ്റന്‍റെന്ന് മന്ത്രി അറിയിച്ചു.

സാമൂഹിക നേട്ടങ്ങള്‍ക്കായി ഗവേഷണം വിനിയോഗിക്കുക എന്ന കേരളസർക്കാരിന്‍റെ പ്രതിബദ്ധതയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് കേരള സർവ്വകലാശാലാ ഗവേഷക സമൂഹത്തെ അഭിനന്ദിക്കുകയാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഗവേഷകരായ ഫാത്തിമ റുമൈസയ്ക്കും പ്രൊഫസര്‍ മിനിയ്ക്കും മന്ത്രി ഹൃദയാലിംഗനങ്ങൾ നേരുകയും ചെയ്‌തു.

Also Read : പ്രമേഹ രോഗികൾ നിർബന്ധമായും ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.