ETV Bharat / health

കൊളസ്ട്രോൾ കുറയ്‌ക്കാന്‍ പ്രോട്ടീന്‍ ചികിത്സ; ചെലവ് കുറഞ്ഞ പുതിയ മാര്‍ഗവുമായി ഗവേഷകര്‍ - New Medicine To Manage Cholesterol

author img

By ETV Bharat Kerala Team

Published : Aug 8, 2024, 7:58 PM IST

കൊളസ്ട്രോൾ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പുതിയ ചികിത്സാരീതിയുമായി ഗവേഷകര്‍. പിസിഎസ്കെ9 നിയന്ത്രിക്കുന്ന ചെലവ് കുറഞ്ഞ ചികിത്സ രീതികളാണ് കണ്ടെത്തിയത്. എസ് എൻ ബോസ് നാഷണൽ സെൻ്റർ ഫോർ ബേസിക് സയൻസസിലെ ഗവേഷകരാണ് പുതിയ മരുന്നുമായി രംഗത്തെത്തിയത്.

BLOOD CHOLESTEROL LEVELS  HOW TO MANAGE CHOLESTEROL  കൊളസ്ട്രോൾ ചികിത്സാരീതി  കൊളസ്ട്രോൾ പ്രോട്ടീന്‍ ചികിത്സ
Representative Image (ETV Bharat)

ന്യൂഡൽഹി: ഹൃദ്രോഗങ്ങളിലേക്ക് വരെ നയിക്കാന്‍ ശക്തിയുളളതാണ് കൊളസ്ട്രോൾ അഥവ ഉയർന്ന തോതിലുളള സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീനുകള്‍. എന്നാല്‍ കൊളസ്ട്രോൾ നിയന്ത്രിക്കാന്‍ സഹായിക്കുന്ന എല്ലാവരിലും ഒരുപോലെ ഫലപ്രദമായ ഒരു ചികിത്സാരീതി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇപ്പോഴിതാ ഇതിന് പരിഹാരമായി ഉയര്‍ന്ന കൊളസ്ട്രോൾ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് കൊൽക്കത്തയിലെ എസ് എൻ ബോസ് നാഷണൽ സെൻ്റർ ഫോർ ബേസിക് സയൻസസിലെ ഗവേഷകർ.

പ്രോട്ടീനുകൾ മനുഷ്യന്‍റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. എന്നിരുന്നാലും തെറ്റായ രീതിയില്‍ പ്രോട്ടീനുകൾ ശരീരത്തിലെത്തുന്നത് പല തരത്തിലുളള അസുഖങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് പ്രോട്ടീനുകളെ ലക്ഷ്യം വച്ചുകൊണ്ട് എങ്ങനെ രോഗങ്ങള്‍ കുറയ്‌ക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയത്.

ഒരു പരീക്ഷണം എന്ന നിലയിൽ, ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ റിസപ്റ്ററുമായി (LDLR) ഇടപഴകി കൊളസ്ട്രോളിൻ്റെ അളവില്‍ മാറ്റം വരുത്തുന്ന പിസിഎസ്കെ9 (PCSK9) എന്ന പ്രോട്ടീനെ കുറിച്ച് ഗവേഷകര്‍ പഠനം നടത്തി. ഇവ തമ്മിലുളള ഉയര്‍ന്ന തോതിലെ ഇടപടല്‍ കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുകയും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു എന്ന് കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍, പിസിഎസ്കെ9 നിയന്ത്രിക്കുന്ന ചികിത്സാരീതികള്‍ ചെലവേറിയതും അതേസമയം എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമായതും അല്ല. ഈ സാഹചര്യത്തിലാണ് എല്ലാവരിലും ഫലപ്രദമായ പുതിയ ചികിത്സാരീതി കണ്ടെത്താന്‍ ശ്രമിച്ചത്.

പിസിഎസ്കെ9-എല്‍ഡിഎല്‍ആര്‍ പ്രതിപ്രവർത്തനത്തെ തടയുന്ന ചെറിയ തന്മാത്രകളുളള മരുന്നാണ് ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയത്. ഡോ. സുമൻ ചക്രബർത്തിയുടെ നേതൃത്വത്തിലുളള സംഘമാണ് ഈ മരുന്ന് കണ്ടെത്തിയത്. കൊളസ്‌ട്രോൾ കുറയ്ക്കുക മാത്രമല്ല പ്രോട്ടീനുകളെ ലക്ഷ്യം വച്ചുകൊണ്ടുളള മരുന്ന് നിര്‍മാണത്തിനും ഈ കണ്ടുപിടിത്തം സഹായകമാകും.

Also Read: രക്തസമ്മർദ്ദം നിസാരക്കാരനല്ല; പക്ഷാഘാതത്തിന് വരെ കാരണമാകാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.