എല്ലാപ്രായത്തിലുമുള്ള ആളുകളില്‍ പുകവലി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. പ്രമേഹം കൂടിയുണ്ടെങ്കില്‍ ഇത് നിങ്ങളില്‍ ഹൃദ്രോഗ, പക്ഷാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് വിദഗ്‌ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രമേഹ രോഗികളില്‍ പുകവലി എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്നതിനെക്കുറിച്ച് ഡോ.മോഹന്‍സ് ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്‍ററിന്‍റെ ചെയര്‍മാന്‍ ഡോ.വി മോഹന്‍ കഴിഞ്ഞ ദിവസം എക്‌സില്‍ വിശദമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. പുകവലി മൂലം ഇന്‍സുലിനോട് നിങ്ങളുടെ ശരീരത്തിന് പ്രതികരിക്കാന്‍ സാധിക്കാതെ വരും. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും പ്രമേഹം അനിയന്ത്രിതമാക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഇത് പല സങ്കീര്‍ണതകളിലേക്കും നമ്മെ നയിക്കാം. ഹൃദ്രോഗം, പക്ഷാഘാതം, ധമനിസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. ഇതിന് പുറമെ രക്തസമ്മര്‍ദം, ശരീരത്തിലെ കൊഴുപ്പിന്‍റെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയ്ക്കും കാരണമാകാം. പ്രമേഹത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന രണ്ട് ഘടകങ്ങളാണിത്.
Here are five ways smoking worsens your Diabetes:
— Dr.V.Mohan (@drmohanv) July 13, 2024
1) Increases Insulin Resistance: Smoking makes it harder for your body to respond to insulin, leading to higher blood sugar levels and worsening diabetes control
2) Elevates Risk of Complications: Smokers with diabetes have a… pic.twitter.com/Uc2yhPsmq9
പുകവലി പ്രമേഹ രോഗികളുടെ രക്തചംക്രമണത്തിലും തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ മരണത്തിന് പോലും കാരണമായേക്കാം. പുകവലി രക്തക്കുഴലുകളില്‍ തടസങ്ങളുണ്ടാക്കുന്നു.
ഇത് മൂലം രക്തയോട്ടം കുറയുന്നു. ഇത് കാലിലെ ആണിരോഗത്തിനടക്കം വഴി വയ്ക്കുന്നു. ഇത് ചിലപ്പോള്‍ കാലുകള്‍ മുറിച്ച് മാറ്റേണ്ട സ്ഥിതിയിലേക്ക് വരെ നിങ്ങളെ നയിക്കാമെന്നും ഡോ.മോഹന്‍ പറയുന്നു.
പ്രമേഹരോഗികളായ പുകവലിക്കാര്‍ക്ക് പുകവലിക്കാത്ത രോഗികളെ അപേക്ഷിച്ച് മാരകമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇത് ആകെ മരണനിരക്കിലും പുകവലി മൂലമുണ്ടാകുന്ന മരണനിരക്കിലും വര്‍ധനയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 2023ല്‍ ഡോ.മോഹനനും സംഘവും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ഒരു പഠന പ്രകാരം രാജ്യത്ത് 10 കോടി ഒരു ലക്ഷം പേര്‍ പ്രമേഹരോഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹരോഗത്തിന്‍റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന 13 കോടി ആറ് ലക്ഷം പേരുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് 31 കോടി അഞ്ച് ലക്ഷം പേര്‍ രക്തസമ്മര്‍ദ്ദം മൂലം ചികിത്സയിലുണ്ട്. 21 കോടി മൂന്ന് ലക്ഷം പേര്‍ അമിതമായ കൊളസ്‌ട്രോള്‍ ബാധിച്ചവരുമുണ്ട്. നിങ്ങളുടെ ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കൂ, പുകവലി ഉപേക്ഷിക്കൂ, പ്രമേഹം കൂടുതല്‍ നന്നായി നേരിടൂ എന്നും ഡോ.മോഹന്‍ പറയുന്നു.
Also Read: പുകയില ഉപഭോഗവും ക്യാന്‍സറിന്‍റെ നീരാളിപ്പിടുത്തവും; അര്‍ബുദ രോഗ വിദഗ്‌ധന്‍ പറയുന്നതിങ്ങനെ