ETV Bharat / health

പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഇത് മാത്രം മതി; ഗുണങ്ങളറിയാം - HEALTH BENEFITS OF BARLEY WATER

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ബാർലി. ദിവസവും ബാർലി വെള്ളം കുടിക്കുന്നത് ശരീരത്തിലെ പല പ്രശ്‌നങ്ങളും തടയാൻ സഹായിക്കും. പതിവായി ബാർലി വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചറിയാം

HOW TO MAKE BARLEY WATER  HEALTHY DRINK FOR WEIGHT LOSS  ബാർലി വെള്ളം  DAILY DRINK BARLEY WATER FOR HEALTH
Representational image (ETV Bharat)
author img

By ETV Bharat Health Team

Published : Nov 1, 2024, 8:35 AM IST

പോഷക സമ്പന്നവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഒരു പാനീയമാണ് ബാർലി വെള്ളം. പലർക്കും ഇതിനെ കുറിച്ച് വേണ്ടത്ര ധാരണയില്ല. അവശ്യ പോഷകങ്ങളെ കൂടാതെ നാരുകൾ, മഗ്നീഷ്യം, സെലിനിയം, മാംഗനീസ്, ആന്‍റി ഓക്‌സിഡന്‍റുകൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് നിർജ്ജലീകരണം തടയാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ബാർലി വെള്ളം മികച്ചതാണ്. വൃക്കയിലെ കല്ല്, അകാലനര, യൂറിനറി ഇൻഫക്ഷൻ, മലബന്ധം തുടങ്ങീ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ തടയാനും മുലയൂട്ടുന്ന അമ്മമാരിൽ പാലിന്‍റെ അളവ് കൂട്ടാനും ബാർലി വെള്ളം ഫലപ്രദമാണ്. പതിവായി ബാർലി വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന മറ്റ് ഗുണങ്ങളെ കുറിച്ചറിയാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ബാർലിയിൽ ബീറ്റാ ഗ്ലൂക്കൻ എന്ന ലയിക്കുന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ബാർലി വെള്ളം കുടിക്കുന്ന ആളുകളിൽ ഹൃദ്രോഗ സാധ്യത 9 ശതമാനം കുറവാണെന്ന് 2017 ൽ ബിഎംസി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ദഹന പ്രശ്‌നങ്ങൾ അകറ്റും

ദഹന പ്രശ്‌നം പരിഹരിക്കാൻ ഏറ്റവും മികച്ച പാനീയമാണ് ബാർലി വെള്ളം. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. ബാർലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും ഗുണം ചെയ്യും. നെഞ്ചെരിച്ചിൽ, അസിഡിറ്റി, ഗ്യാസ്, ദഹനക്കേട് എന്നിവ അകറ്റാനും ബാർലി വെള്ളം നല്ലതാണ്. ബാർലി വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കും.

പ്രമേഹം നിയന്ത്രിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബാർലി. ഇതിൽ ഗ്ലൈസമിക് സൂചിക കുറഞ്ഞ അളവിൽ മാത്രമാണുള്ളത്. കൂടാതെ ബാർലിയിലെ ബീറ്റാ-ഗ്ലൂക്കൻ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാൻ ഇത് സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾ പതിവായി ബാർലി വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

ശരീരഭാരം കുറയ്ക്കും

ബാർലിയിൽ ഫൈബർ ധാരാളം അടങ്ങിട്ടുള്ളതിനാൽ ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മാത്രമല്ല കൂടുതൽ നേരം വയർ നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.

പ്രതിരോധശേഷി വർദ്ധിപ്പിക്കും

ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്‌ടമാണ് ബാർലി. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും ബാർലി വെള്ളം ഗുണം ചെയ്യും.

ഗർഭിണികൾക്ക് നല്ലത്

ഗർഭിണികൾ ദിവസവും ബാർലി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് കാലിൽ നീർവീക്കം ഉണ്ടാകാതെയിരിക്കാൻ സഹായിക്കും. ക്ഷീണം അകറ്റാനും ഇത് ഏറെ മികച്ചതാണ്. ദിവസേന രാവിലെയും വൈകുന്നേരവും ബാർലി വെള്ളം കുടിക്കുന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

അണുബാധ തടയും

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന മൂത്രനാളിയിലെ അണുബാധ തടയാൻ ബാർലി സഹായിക്കും. ദിവസവും രാവിലെ ഒരു ഗ്ലാസ് ബാർലി വെള്ളം കുടിക്കുന്നത് നല്ല ഗുണം നൽകും. കൂടാതെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും കല്ലുകൾ അലിയിക്കാനുള്ള കഴിവും ബാർലിക്കുണ്ട്.

ബാർലി വെള്ളം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

ആവശ്യമായ ചേരുവകൾ

  • ബാർലി - 1 കപ്പ്
  • നാരങ്ങ - 2 എണ്ണം
  • തേൻ - 5 ടേബിൾ സ്‌പൂൺ
  • വെള്ളം - 6 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ബാർലി തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. കഴുകുന്ന വെള്ളം തെളിഞ്ഞു വരുന്നത് വരെ ബാർലി കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഇത് ഒരു പാത്രത്തിലേക്കിട്ട് 6 കപ്പ് വെള്ളം ഒഴിക്കുക. സ്‌റ്റൗ ഓൺ ചെയ്‌ത് മീഡിയം ഫ്ലേമിൽ ഒരു 15 മിനിറ്റ് നേരം ചൂടാക്കുക. തിളച്ച ശേഷം സ്റ്റൗ ഓഫ് ചെയ്‌ത് മിശ്രിതം തണുപ്പിക്കാൻ വെക്കുക. തണുത്ത് കഴിഞ്ഞാൽ തേൻ, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : തക്കാളി പഴുക്കാൻ കാക്കേണ്ട പച്ച തന്നെ കഴിക്കാം; ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.