ETV Bharat / health

ഗർഭിണികളിലെ ഉറക്കക്കുറവ് കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിക്കുമോ? അറിയാം - IMPORTANCE OF SLEEP IN PREGNANCY - IMPORTANCE OF SLEEP IN PREGNANCY

ഗർഭിണികൾ എത്രനേരം ഉറങ്ങണം? ഉറക്കക്കുറവ് കുട്ടിയുടെ വളർച്ചയെ എങ്ങനെ ബാധിക്കുന്നു. എൻഡോക്രൈൻ സൊസൈറ്റി ഓഫ് അമേരിക്കയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിന്‍റെ കണ്ടെത്തൽ അറിയാം.

EFFECTS OF INSOMNIA IN PREGNANCY  HEALTHY PREGNANCY HABITS  SLEEP DEFICIENCY IN PREGNANCY  LACK OF SLEEP DURING PREGNANCY
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Sep 29, 2024, 9:08 AM IST

ർഭിണികളിലെ ഉറക്കക്കുറവ് കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിക്കുമെന്ന് പഠനം. ഗർഭാവസ്ഥയിൽ നേരിടുന്ന അസ്വസ്ഥത, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങി മറ്റു പല കാരണങ്ങൾ ഗർഭിണികളുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. എന്നാൽ ഗഭാവസ്ഥയിൽ കുറഞ്ഞത് 7 മണിക്കൂറുങ്കിലും ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ കുഞ്ഞിന്‍റെ വളർച്ച മുരടിക്കാൻ കാരണമാകുമെന്ന് ചൈനയിലെ ഹെഫെയിയിലെ അൻഹുയി മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം കണ്ടെത്തി.

അമ്മയുടെ ഹ്രസ്വകാല ഉറക്കം കുഞ്ഞിനെ ബാധിക്കുമോ എന്ന് കണ്ടെത്താൻ ചൈനയിലെ 3 ആശുപത്രികളിലെ 7,59 ഗർഭിണികളുടെ ഉറക്കം സംബന്ധിച്ച ഡാറ്റ പഠനത്തിനായി ഗവേഷകർ വിശകലനം ചെയ്‌തു. ഗർഭകാലത്ത് ഉറക്കക്കുറവ് നേരിട്ട അമ്മമാരുടെ കുഞ്ഞുങ്ങളിൽ 6 മാസം മുതൽ 3 വയസ് വരെ വളർച്ച വൈകുന്നതായും പഠനം നിരീക്ഷിച്ചു. കൂടാതെ കുട്ടികളിൽ നാഡീസംബന്ധമായ വികസന പ്രശ്‌നങ്ങൾ, കൊഗ്നിറ്റീവ്, പെരുമാറ്റം, പഠന ശേഷി സംബന്ധിച്ച പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.

ഗർഭകാലത്തെ ഉറക്കക്കുറവ് അമ്മയുടെ ഗ്ലൂക്കോസ് മെറ്റബോളിസം, ഭ്രൂണത്തിന്‍റെ വളർച്ച എന്നിവയ്ക്കും തകരാർ ഉണ്ടാക്കാൻ കാരണമായേക്കാം. ഭ്രൂണത്തിന്‍റെ ന്യൂറോ ഡെവലപ്മെൻ്റ് വൈകുന്നതിലേക്ക് ഇത് നയിച്ചേക്കുമെന്നും എൻഡോക്രൈൻ സൊസൈറ്റി ഓഫ് അമേരിക്കയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മാത്രമല്ല സ്ത്രീകളിൽ ഗ്ലൂക്കോസ് ടോളറൻസ്, ഇൻസുലിൻ പ്രതിരോധം, ഗർഭകാല പ്രമേഹം എന്നിവയ്ക്കുള്ള അപകടസാധ്യത വർധിക്കാനും ഇടയാകും.

കുട്ടികളുടെ വികാരം പ്രകടിപ്പിക്കുന്നതിലും പെരുമാറ്റത്തിലും സംസാരശേഷിയിലും കാലതാമസം ഉണ്ടായേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഏകദേശം 40 ശതമാനം ഗർഭിണികൾക്കും ഹ്രസ്വകാല സ്ലീപ് അപ്‌നിയ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. “ഗർഭിണികളിലെ ഉറക്കം കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് പ്രധാനമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നുവെന്ന് പഠനത്തിന് നേതൃത്ത്വം നൽകിയ ഡോ പെങ് ഷു പറയുന്നു. ഇതിനു പുറമെ അമ്മമാരും അവരുടെ കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധവും പഠനം എടുത്തുകാണിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Also Read : കുട്ടികൾ ഭക്ഷണത്തോട് നോ പറയില്ല; ലഞ്ച് ബോക്‌സിൽ ഉൾപ്പെടുത്താം നൂഡിൽസ് മുതൽ ബ്രെഡ് റോൾ വരെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.