ETV Bharat / health

പ്രമേഹ രോഗികൾ ജാഗ്രതൈ; കാഴ്‌ച നഷ്‌ടപ്പെടാന്‍ സാധ്യത; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക - DIABETES CAN CAUSE EYE DAMAGE - DIABETES CAN CAUSE EYE DAMAGE

പ്രമേഹം റെറ്റിനയെ തകരാറിലാക്കുന്നു. ഇരുട്ടത്ത് അക്ഷരങ്ങൾ വളഞ്ഞുപുളഞ്ഞ് കാണാന്‍ തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. അപ്പോള്‍ തന്നെ ചികിത്സ നേടിയില്ലെങ്കില്‍ കാഴ്‌ച പൂര്‍ണ്ണമായും നഷ്‌ടപ്പെടാം.

പ്രമേഹം കാഴ്‌ച നഷ്‌ടപ്പെടുത്തും  RETINOPATHY TREATMENT  SIDE EFFECTS OF DIABETES  SYMPTOMS OF RETINOPATHY
റെറ്റിന (Source: Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 14, 2024, 4:37 PM IST

ണ്ണിനെക്കൂടി തകരാറിലാക്കിയേക്കാവുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ള ആളുകളുടെയും റെറ്റിനയ്ക്ക് കാലക്രമേണ ചില തകരാറുകൾ സംഭവിക്കുന്നു. സാവധാനം സംഭവിക്കുന്ന പ്രശ്‌നമായതിനാല്‍ പലരും വൈകിയാണ് ഇതിനെക്കുറിച്ച് അറിയുന്നത്.

നേത്രഗോളത്തിന് പിന്നിലെ അതിലോലമായ പാളിയാണ് റെറ്റിന. ഇത് കണ്ണിൽ പ്രവേശിക്കുന്ന പ്രകാശത്തെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. ഇവയെ ഒപ്റ്റിക് നാഡി ആഗിരണം ചെയ്യുകയും തലച്ചോറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. തലച്ചോറ് അവയെ ദൃശ്യങ്ങളാക്കി മാറ്റുന്നു. ഇത്തരത്തില്‍ കാഴ്‌ച സാധ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കണ്ണിലെ ഭാഗമാണ് റെറ്റിന.

റെറ്റിനയിൽ ധാരാളം ചെറിയ രക്തക്കുഴലുകൾ അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കൂടുമ്പോള്‍ ഈ രക്തക്കുഴലുകൾക്ക് കേടുപാടകളുണ്ടാകുന്നു. തൽഫലമായി കാഴ്‌ചയ്‌ക്കും പ്രശ്‌നങ്ങളുണ്ടാകുന്നു. കൂടാതെ, ഗ്ലൂക്കോസ് രക്തത്തിലെ ഹീമോഗ്ലോബിനിൽ ചേരുകയും ചുവന്ന രക്താണുക്കളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. അത് ഓക്‌സിജൻ ലഭ്യത കുറയ്ക്കുകയും റെറ്റിനയെ തകരാറിലാക്കുകയും ചെയ്യുന്നു. റെറ്റിനയ്ക്ക് സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കാന്‍ വളരെ പ്രയാസമാണ്. അതിനാൽ പ്രമേഹം വരാതെ ശ്രദ്ധിക്കണ്ടത് അത്യാവശ്യമാണ്.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

ആദ്യം ലക്ഷണങ്ങളുണ്ടാകില്ല. പിന്നീട് ഇരുട്ട് കൂടുമ്പോള്‍ അക്ഷരങ്ങൾ വളഞ്ഞുപുളഞ്ഞ് കാണാന്‍ തുടങ്ങുകയും വശങ്ങളിലുളള അക്ഷരങ്ങൾ കാണാന്‍ പറ്റാതാകുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങൾ ആരംഭിക്കുമ്പോൾ പ്രശ്‌നം ഗുരുതരമാണെന്ന് തിരിച്ചറിയുകയും ചികിത്സ തേടുകയും വേണം. ഇല്ലെങ്കില്‍ കാഴ്‌ച പൂർണ്ണമായും നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് പ്രമേഹമുള്ളവർ കാഴ്‌ചയിൽ എന്തെങ്കിലും വ്യത്യാസം കണ്ടുതുടങ്ങുമ്പോള്‍ ഉടൻ തന്നെ ഡോക്‌ടറെ സമീപിക്കുകയും റെറ്റിന പരിശോധിക്കുകയും ചെയ്യണം.

രണ്ട് ഘട്ടങ്ങള്‍

ഡയബറ്റിക് റെറ്റിനോപ്പതിയെ രണ്ട് ഘട്ടങ്ങളായി തരംതിരിക്കാം. ആദ്യ ഘട്ടത്തിൽ, റെറ്റിനയിലെ രക്തക്കുഴലുകളുടെ ഭിത്തികൾ തകരാറിലാകുകയും വീർക്കുകയും രക്തത്തിലെ കൊഴുപ്പും ദ്രാവകവും ചോരാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ, കാഴ്‌ച പതുക്കെ മങ്ങുന്നു. രണ്ടാം ഘട്ടത്തിൽ, രക്തക്കുഴലുകൾ പൂർണ്ണമായും തടസപ്പെടുന്നു. ഇത് പഴയവയുടെ മുകളിലൂടെ പുതിയ രക്തക്കുഴലുകൾ വളരുന്നതിന് കാരണമാകുന്നു. ഇവയിൽ നിന്ന് രക്തം ഒലിച്ചിറങ്ങി മെംബ്രൈനിലെത്താം. ഈ ഘട്ടത്തിൽ പെട്ടെന്ന് കാഴ്‌ച നഷ്‌ടപ്പെടുന്നു.

രോഗ നിർണ്ണയം എങ്ങനെ നടത്താം?

ഫണ്ടസ് പരിശോധനയിലൂടെ റെറ്റിന പാളി നോക്കി പ്രശ്‌നം കണ്ടെത്താം. സ്ലിറ്റ് ലാമ്പിൽ കണ്ണട ഉപയോഗിച്ച് കണ്ണിൻ്റെ കൃഷ്‌ണമണി വലുതാക്കാം. ഇത് റെറ്റിനയുടെ മധ്യഭാഗത്തുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നു. പ്രമേഹമുള്ളവർ ഇത് ഇടയ്ക്കിടെ ചെയ്‌താൽ റെറ്റിന നേരത്തെ തന്നെ തകരാറിലാകാന്‍ സാധ്യതയുണ്ട്.

റെറ്റിനല്‍ വാസ്‌കുലർ ബൾജിങ് ഉള്ള രോഗികൾക്ക് ഫ്ലൂറസെൻ ആൻജിയോഗ്രാഫി ടെസ്‌റ്റ് ഉപയോഗപ്രദമാണ്. ഇതുവഴി, കൈമുട്ടിലെ രക്തക്കുഴലിൽ ഒരു ഡൈ കയറ്റുകയും അത് കണ്ണിൽ എത്തുകയും അവിടെനിന്ന് റെറ്റിനയുടെ ഫോട്ടോ എടുക്കുകയും ചെയ്യുന്നു. ഇത് കാപ്പിലറികളുടെ ആകൃതി മനസിലാക്കാന്‍ സഹായിക്കുന്നു. രോഗം ഗുരുതരമാണെങ്കില്‍ ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രാഫി ടെസ്‌റ്റ് റെറ്റിനയുടെ മധ്യഭാഗത്തുള്ള നീർവീക്കവും വെള്ളവും കണ്ടെത്താൻ സഹായിക്കും.

വ്യത്യസ്‌ത ചികിത്സാരീതികള്‍

റെറ്റിനയിൽ വീക്കമോ രക്തചോർച്ചയോ ഇല്ലെങ്കിൽ, ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിച്ചാല്‍ മാത്രം മതി. പ്രത്യേക ചികിത്സ ആവശ്യമില്ല. എന്നാൽ സൂക്ഷ്‌മ രക്തക്കുഴലുകൾ വീർക്കുകയും, അവയിൽ നിന്ന് ദ്രാവകങ്ങളും കൊഴുപ്പുകളും ചോർന്നൊലിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ചികിത്സ വേണം. ചോർന്നൊലിക്കുന്ന രക്തക്കുഴലുകൾ അടയ്ക്കാൻ ലേസർ ചികിത്സ ഉപയോഗിക്കാം. പുതിയ രക്തക്കുഴലുകൾ ഉണ്ടാകാതിരിക്കാൻ ഓക്‌സിജൻ കുറയുന്ന സ്ഥലം കണ്ടെത്തി ലേസർ ഉപയോഗിച്ച് ആ സാധ്യത ഇല്ലാതാക്കുന്നതും നല്ലതാണ്. ഇവ നഷ്‌ടപ്പെട്ട കാഴ്‌ച തിരികെ കൊണ്ടുവരില്ലെങ്കിലും കൂടുതൽ കാഴ്‌ച നഷ്‌ടപ്പെടുന്നത് തടയാൻ സഹായിക്കും. പുതിയ രക്തക്കുഴലുകൾ ഉണ്ടാകുന്നത് തടയാൻ ആൻ്റി-വിഇജിഎഫ് കുത്തിവയ്പ്പുകളും ലഭ്യമാണ്. റെറ്റിനയിൽ നിന്ന് രക്തം വരികയും കട്ടപിടിക്കുകയും ചെയ്‌താൽ, ശസ്‌ത്രക്രിയ ആവശ്യമായിവരും.

എപ്പോഴും ഓര്‍ക്കണം

റെറ്റിനോപ്പതിക്കുള്ള എല്ലാ ചികിത്സകളും പ്രശ്‌നം കൂടുതൽ വഷളാകുന്നത് തടയുമെങ്കിലും നഷ്‌ടപ്പെട്ട കാഴ്‌ച തിരികെ കൊണ്ടുവരില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹം കൂടിയാല്‍, പ്രശ്‌നം മറ്റൊരുഭാഗത്ത് ആരംഭിക്കാനും സാധ്യതയുണ്ട്. ഇത് കൂടുതൽ ഗുരുതരമായേക്കാം. അതിനാൽ പ്രമേഹം നിയന്ത്രണവിധേയമാക്കേണ്ടത് വളരെ പ്രധാനമാണ്. പതിവ് നേത്ര പരിശോധന നിർബന്ധമാണ്. പ്രമേഹം പൂർണമായും ഭേദമാക്കാന്‍ കഴിയില്ലെന്നും ജീവിതകാലം മുഴുവൻ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും തിരിച്ചറിയണം.

ഭീഷണി ആർക്കൊക്കെൊ?

ദീർഘകാലമായി പ്രമേഹമുള്ള, മോശം ഗ്ലൂക്കോസ് നിയന്ത്രണവും ഉള്ള ആളുകളുടെ റെറ്റിനയ്ക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. സാധാരണ ഗതിയിൽ പ്രമേഹം വന്ന് പത്ത് വർഷത്തിന് ശേഷമാണ് പ്രമേഹത്തിൻ്റെ പാർശ്വഫലങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഗ്ലൂക്കോസ് നിയന്ത്രണത്തിലല്ലെങ്കിൽ റെറ്റിനോപ്പതി വളരെ നേരത്തെ ആരംഭിക്കാം.

ചെറുപ്രായത്തിൽ തന്നെ കാഴ്‌ച നഷ്‌ടപ്പെട്ടാൽ ജോലി ചെയ്യാന്‍ കഴിയാതെ വരും. അത് കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അതിനാൽ ഡയബറ്റിക് റെറ്റിനോപ്പതി അവഗണിക്കരുത്.

Also Read: തൽക്ഷണ ശ്വാസകോശ പരിശോധന ഉപകരണം : ഇനി വീട്ടിലിരുന്ന് ശ്വാസകോശം സ്വയം പരിശോധിക്കാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.