ETV Bharat / health

എല്ലുകളുടെ ബലം കൂട്ടണോ ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഈ നാല് ഭക്ഷണങ്ങൾ - rich foods for bone strength - RICH FOODS FOR BONE STRENGTH

എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ് കാൽസ്യവും വിറ്റാമിൻ കെയും. മഗ്നീഷ്യം, ഫോസ്‌ഫറസ്, പ്രോടീൻ, ആന്‍റി ഓക്‌സിഡന്‍റുകൾ തുടങ്ങിയവയും എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കുന്നവയാണ്.

CALCIUM RICH FOOD  BORN HEALTH  FOODS FOR BONE STRENGTH  എല്ലിന് ബലം നൽകാൻ നാല് ഭക്ഷണങ്ങൾ
Representative Image (IANS)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 12:47 PM IST

രോഗ്യത്തോടെ നടക്കണമെങ്കിൽ എല്ലുകൾക്ക് നല്ല ബലം ആവശ്യമാണ്. എല്ലിന് ബലക്ഷയം ഉണ്ടാകുമ്പോഴാണ് ശരീര ഭാഗങ്ങളിൽ വേദന, തേയ്‌മാനം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. എല്ലുകളുടെ ആരോഗ്യ ക്ഷമതയ്ക്ക് കാൽസ്യവും വിറ്റാമിൻ കെയും വളരെ പ്രധാനമാണ്. വിറ്റാമിൻ, മഗ്നീഷ്യം, ഫോസ്‌ഫറസ്, പ്രോടീൻ, ആന്‍റി ഓക്‌സിഡന്‍റുകൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മാത്രമാണ് എല്ലുകൾക്ക് ബലം ലഭിക്കുക. അതിനാൽ മിക്കവരും സമ്പൂർണ പോഷകാഹാരമായ പാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താറാണ് പതിവ്. പാലും പാൽ ഉത്പ്പന്നങ്ങളും ഇഷ്‌ടമല്ലത്തവരിൽ കാൽസ്യത്തിൻ്റെ കുറവ് കൂടുതലായി കണ്ടുവരാറുണ്ട്. എന്നാൽ ഇത്തരക്കാർക്ക് മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കാൽസ്യത്തിൻ്റെ കുറവ് നികത്താനാകുമെന്ന് പ്രശസ്‌ത നൂട്രീഷനിസ്റ്റ് ഡോ അഞ്ജലി ദേവി പറയുന്നു. പാലിനേക്കാൾ കൂടുതൽ കാൽസ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

മുരിങ്ങ ഇല - മുരിങ്ങക്കായ്

മുരിങ്ങ ഇലയിലും മുരിങ്ങക്കായിലും കാൽസ്യത്തിന്‍റെ അളവ് കൂടുതലാണ്. അതിനാൽ ഇവ രണ്ടും കഴിക്കുന്നത്തിലൂടെ കാത്സ്യത്തിൻ്റെ അളവ് വർധിപ്പിച്ച് എല്ലുകൾക്ക് ബലം നല്‌കാൻ സഹിക്കുന്നുവെന്ന് പ്രശസ്‌ത നൂട്രീഷനിസ്റ്റ് ഡോ അഞ്ജലി പറയുന്നു. മുട്ടുവേദന, സന്ധി വേദന പോലുള്ള അസുഖങ്ങളിൽ നിന്ന് വലിയ ആശ്വാസം നേടാൻ ഇത് വളരെ ഫലപ്രദമാണെന്ന് ഡോ അഞ്ജലി പറഞ്ഞു.

റാഗി

എല്ലുകൾക്ക് കാൽസ്യം ലഭിക്കുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു ആഹാരമാണ് റാഗി. 100 ഗ്രാം റാഗിയിൽ 300 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ റാഗി കഴിക്കുന്നത് വഴി (നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ റിപ്പോർട്ടുകൾ) ധാരാളം കാൽസ്യം ലഭിക്കുകയും എല്ലുകൾക്ക് ബലം നൽകുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകൾ

മുട്ടുവേദനയും സന്ധി വേദനയും ഉള്ളവരാണ് നിങ്ങളെങ്കിൽ മത്തങ്ങ വിത്തുകൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും. പാൽ ഇഷ്‌ടമല്ലാത്തവർക്ക് തീർച്ചയായും മത്തങ്ങ വിത്തുകൾ പരീക്ഷിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള കാൽസ്യം എല്ലുകളുടെ നല്ല ആരോഗ്യത്തിന് സഹായിക്കുന്നു.

പോപ്പി വിത്തുകൾ (കസ്‌കസ്‌)

ഒരു ഗ്ലാസ് പാൽ കുടിക്കുന്നതിനും സമാനമാണ് ഒരു ടേബിൾസ്‌പൂൺ കസ്‌കസ്‌ കഴിക്കുന്നതെന്ന് ഡോ അഞ്ജലി പറയുന്നു. ഒരു ടേബിൾസ്‌പൂൺ (20 ഗ്രാം) കസ്‌കസ്‌ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് പോലെയാണെന്ന് ഡോ അഞ്ജലി പറയുന്നു. മാത്രമല്ല കാൽസ്യത്തിന്‌ പുറമെ മാംഗനീസ്, പ്രോട്ടീൻ, കോപ്പർ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കസ്‌കസ്‌. ഇവ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ന്യൂട്രീഷനിസ്റ്റിന്‍റെയോ ഡോക്‌ടറുടെയോ ഉപദേശമനുസരിച്ച് മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Also Read: കുട്ടികളിൽ പഞ്ചസാരയുടെ ഉപയോഗം വർധിക്കുന്നു; ബോധവൽക്കരണ പ്രവർത്തനം ആരംഭിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.