ETV Bharat / health

ഫോണിൽ നിന്നുള്ള നീല വെളിച്ചം ചർമ്മത്തെ ബാധിക്കും; പരിഹാരം ക്രീമുകളോ? - Skin damage due to Blue Light

author img

By ETV Bharat Kerala Team

Published : Jul 25, 2024, 4:24 PM IST

സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം ചര്‍മ്മത്തെ എങ്ങനെ ബാധിക്കുമെന്നും പ്രതിവിധി എന്താണെന്നും വിശദമായി അറിയാം...

BLUE LIGHT FROM PHONE  BLUE LIGHT SKIN DAMAGE SOLUTION  ഫോണ്‍ വെളിച്ചം ചർമത്തെ ബാധിക്കും  ചര്‍മ്മ സംരക്ഷണം
Representative Image (ETV Bharat)

ഓസ്‌ട്രേലിയ : ചർമ്മ സംരക്ഷണം മിക്കവരും അതീവ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. മാറിവരുന്ന കാലാവസ്ഥകളില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ നമ്മള്‍ കൈക്കൊള്ളാറുണ്ട്. സാധാരണയായി സൂര്യനെയും പൊടിപടലങ്ങളെയുമൊക്കെയാണ് ചര്‍മ സംരക്ഷണം കൃത്യമായി പാലിക്കുന്നവര്‍ പേടിച്ചിരുന്നത്. എന്നാല്‍ ഫോണില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം (ബ്ലൂ ലൈറ്റ്) മനുഷ്യ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമെന്ന ചര്‍ച്ചയാണ് അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഇവയില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങളും ഇതേ സോഷ്യല്‍ മീഡിയയില്‍ കാണാം. അപ്പോൾ, ഫോണിന്‍റെ ഉപയോഗം യഥാര്‍ഥത്തില്‍ നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കുമോ? ക്രീമുകളോ ലോഷനുകളോ പുരട്ടുന്നത് സഹായകരമാകുമോ? നോക്കാം...

എന്താണ് യഥാർഥത്തിൽ ഈ നീല വെളിച്ചം?

ദൃശ്യമാകുന്ന പ്രകാശ സ്പെക്‌ട്രത്തിന്‍റെ ഭാഗമാണ് നീല വെളിച്ചം. സൂര്യ പ്രകാശമാണ് നീലവെളിച്ചത്തിന്‍റെ ഏറ്റവും ശക്തമായ ഉറവിടം. എന്നാൽ നമ്മുടെ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഈ നീലവെളിച്ചം പുറത്തുവിടുന്നുണ്ട്. അതേസമയം ഇവ സൂര്യപ്രകാശത്തില്‍ നിന്നുള്ള നീലവെളിച്ചത്തിന്‍റെ 100-1000 മടങ്ങ് കുറവാണ്. ഈ ഉപകരണങ്ങൾ വളരെയധികം നേരം ഉപയോഗിക്കുമ്പോള്‍ നമ്മുടെ കണ്ണുകളെയും ഉറക്കത്തെയും ഈ നീല വെളിച്ചം ബാധിക്കും.

നീല വെളിച്ചം ചർമ്മത്തെ എങ്ങനെ ബാധിക്കും?

നീല വെളിച്ചം ചർമ്മത്തിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളിലാണ് കൂടുതല്‍ പേര്‍ക്കും ആശങ്ക. ഈ വിഷയത്തില്‍ രസകരമായ ചില കണ്ടെത്തലുകൾ ഉണ്ട്.

1. നീല വെളിച്ചം പിഗ്‌മെന്‍റേഷൻ വർധിപ്പിക്കും

നീല വെളിച്ചത്തോട് സമ്പര്‍ക്കമുണ്ടാകുന്നത് ചർമ്മത്തിന് നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്‍റിന്‍റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ വളരെയധികം നീല വെളിച്ചം മെലാനിൻ ഹൈപ്പർ പിഗ്‌മെൻ്റേഷന് കാരണമാകും. ഇത് ചർമ്മത്തിൽ കറുത്ത പാടുകൾ വരാന്‍ കാരണമാകും.

2. നീല വെളിച്ചം ചുളിവുകൾ ഉണ്ടാക്കും

ചർമ്മത്തിന്‍റെ ഘടനയ്ക്ക് അത്യന്താപേക്ഷിതമായ കൊളാജൻ എന്ന പ്രോട്ടീനെ നീല വെളിച്ചം തകരാറിലാക്കുമെന്ന് ചില ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. വേഗത്തില്‍ ചുളിവുകള്‍ രൂപപ്പെടാനും ഇത് ഇടയാക്കും. ഒരു മണിക്കൂറോളം നിങ്ങളുടെ ഡിജിറ്റല്‍ ഉപകരണം ചർമ്മത്തിൽ നിന്ന് ഒരു സെന്‍റിമീറ്റർ അകലത്തില്‍ പിടിച്ചാൽ ഇത് സംഭവിക്കുമെന്ന് ഒരു ലബോറട്ടറി പഠനം സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ചർമ്മത്തിൽ നിന്ന് 10 സെന്‍റിമീറ്ററിൽ കൂടുതൽ അകലെ പിടിക്കുകയാണെങ്കിൽ ഈ റിസ്‌ക് 100 മടങ്ങ് കുറയ്ക്കാന്‍ സാധിക്കും.

3. നീല വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തും

നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം മങ്ങിയതോ വീർക്കുന്നതോ ആയി തോന്നുന്നുവെങ്കിൽ അത് ഉറക്കക്കുറവിന്‍റെതാണ്. നീല വെളിച്ചം ഉറക്കത്തെ ബാധിക്കുമെന്നത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മെലറ്റോണിന്‍റെ ഉത്പാദനത്തെ നീല വെളിച്ചം ഇല്ലാതാക്കും. ഉറക്കത്തിന്‍റെ സമയമാകുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് സിഗ്നൽ നൽകുകയും നമ്മുടെ ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഹോര്‍മോണാണ് മെലാറ്റോണിന്‍.

മെലറ്റോണിനെ ഇല്ലാതാക്കുന്നതോടെ സ്വാഭാവികമായ ഉറക്കത്തെ അത് ബാധിക്കും. ഇതുകൂടാതെ, സോഷ്യൽ മീഡിയ ഫീഡുകൾ, വാർത്ത ലേഖനങ്ങൾ, വീഡിയോ ഗെയിമുകൾ, ജോലി സംബന്ധമായ ഇ-മെയിലുകൾ എന്നിവയെല്ലാം നമ്മുടെ തലച്ചോറിനെ സജീവമാക്കി നിര്‍ത്തുന്നതാണ്. ഇതും ഉറക്കത്തിലേക്ക് വീഴാനുള്ള സ്വാഭാവിക ശാരീരിക പ്രക്രിയയെ തടസപ്പെടുത്തും. ഇത് ദീർഘകാല ഉറക്ക പ്രശ്‌നങ്ങൾ, മുഖക്കുരു, എക്‌സിമ, റോസേഷ്യ തുടങ്ങിയ ചർമ്മ അവസ്ഥകളെ വഷളാക്കും.

ചർമ്മ സംരക്ഷണമാണോ പ്രതിവിധി ?

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചത്തെക്കുറിച്ചുള്ള ആശങ്കകൾ മുതലാക്കി സൗന്ദര്യവര്‍ധക വ്യവസായം പലവിധ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. മിസ്റ്റ്സ്, സെറം, ലിപ് ഗ്ലോസുകൾ എന്നിവ ഇതിനുദാഹരണമാണ്. മെലാസ്‌മ എന്നറിയപ്പെടുന്ന, കൂടുതൽ പ്രശ്‌നകരമായ ഹൈപ്പർപിഗ്മെന്‍റേഷൻ ഉള്ളവർ മാത്രമേ ഡിജിറ്റല്‍ ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചത്തെ ശ്രദ്ധിക്കേണ്ടതുള്ളൂ എന്നതാണ് വസ്‌തുത.

ഈ അവസ്ഥയുള്ളവര്‍ എല്ലാ സമയത്തും ദൃശ്യമായ പ്രകാശത്തിൽ നിന്നും ചർമ്മത്തെ നന്നായി സംരക്ഷിക്കേണ്ടതുണ്ട്. മിനറൽ അധിഷ്‌ഠിത സൺസ്‌ക്രീനുകളും ചില സൗന്ദര്യ വർധക വസ്‌തുക്കളും എല്ലാ പ്രകാശത്തെയും തടയുന്ന ചില ഉത്‌പന്നങ്ങളും മാത്രമാണ് പൂർണമായും മെലാസ്‌മയ്ക്ക് ഫലപ്രദമാകുന്നത്.

നീല വെളിച്ചം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയും?

നിങ്ങളുടെ ഉപകരണത്തിൽ നൈറ്റ് മോഡ് ഉപയോഗിക്കുക. അല്ലെങ്കിൽ വൈകുന്നേര സമയങ്ങളില്‍ നീലവെളിച്ചത്തിലേക്കുള്ള എക്സ്പോഷർ കുറയ്ക്കാൻ ബ്ലൂ-ലൈറ്റ് ഫിൽട്ടർ ആപ്പ് ഉപയോഗിക്കാം. ഉറങ്ങുന്നതിന് മുമ്പുള്ള സ്‌ക്രീൻ സമയം കുറയ്ക്കുക. ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് കുറച്ചുനേരം വിശ്രമം നല്‍കുക.

ഇതൊരു ശീലമാക്കുക. ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും ചർമ്മത്തിൽ നിന്ന് നിശ്ചിത ദൂരത്ത് മാത്രം പിടിക്കുക. സൺസ്ക്രീൻ ഉപയോഗിക്കുക. ടൈറ്റാനിയം ഡയോക്‌സൈഡും ഇരുമ്പ് ഓക്‌സൈഡും അടങ്ങിയ സൺസ്‌ക്രീനുകൾ നീല വെളിച്ചത്തിൽ നിന്ന് ഉൾപ്പെടെ സംരക്ഷണം നൽകുന്നതാണ്.

Also Read : ഫേസ് വാഷ് മുതൽ മോയ്‌സ്‌ചറൈസര്‍ വരെ വീട്ടിൽ തയ്യാറാക്കാം ; മഴക്കാല ചർമ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടവ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.