ETV Bharat / health

അമിത വണ്ണം കുറച്ച് ഫിറ്റായിരിക്കാം; ചെലവ് കുറഞ്ഞ മാർഗങ്ങളിതാ... - weight loss tips

author img

By ETV Bharat Health Team

Published : Aug 28, 2024, 7:17 PM IST

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ അമിത വണ്ണത്തിന് ഇടയാക്കുന്നു. വ്യായാമം, ശരിയായ ഭക്ഷണക്രമം എന്നിവയിലൂടെ അമിത വണ്ണത്തെ നേരിടാം.

9 WEIGHT LOSS TIPS THROUGH DIET  IPS FOR WEIGHT LOSS  LOSE WIEGHT VIA DIET AND EXERCISE  SUCCESSFULL WEIGHT LOSS TIPS
Representative Image (ETV Bharat)

രീരം ഫിറ്റായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ ലോകത്തുടനീളമുള്ള ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിത വണ്ണം, പൊണ്ണത്തടി എന്നിവ. ജീവിതശൈലിയും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും അമിത വണ്ണത്തിന് കരണമാകുന്നവയാണ്. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ് അമിത വണ്ണം. ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവയും അമിത വണ്ണത്തിന്‍റെ പ്രധാന കാരണങ്ങളാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ചില നിദേശങ്ങൾ നൽകുകയാണ് ആരോഗ്യ വിദഗ്‌ധർ. എന്തൊക്കെയെന്ന് നോക്കാം...

ഭക്ഷണക്രമം മെച്ചപ്പെടുത്തുക

ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പ്രശസ്‌ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ ടി ലക്ഷ്‌മി കാന്ത് പറയുന്നു. അതിനായി പച്ചക്കറികൾ, പഴങ്ങൾ എന്നിവ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക. പച്ചക്കറികളിലും പഴങ്ങളിലും ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ വിശപ്പിനെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

വ്യായാമം

ശരീരഭാരം കുറക്കാൻ ഏറ്റവും പ്രധാനവും ഫലപ്രദവുമായ മാർഗമാണ് വ്യായാമം. ശരീരം സജീവമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ നടത്തം, യോഗ, വ്യായാമം എന്നിവ ദൈന്യംദിന ജീവിതത്തിന്‍റെ ഭാഗമാക്കുക. സൈക്കിളിങ്‌, നൃത്തം, ഗെയിംസ് തുടങ്ങീ ആസ്വാദ്യകരമായ ശാരീരിക പ്രവർത്തനങ്ങളും തെരഞ്ഞെടുക്കാം. അതേസമയം ആഴ്‌ചയിൽ കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമം ചെയ്‌താൽ മാത്രമേ ശരീരത്തിന് ഗുണം ലഭിക്കൂ.

സമ്മർദ്ദം കുറയ്ക്കുക

അമിത സമ്മർദ്ദം നിങ്ങളുടെ ശരീരഭാരം വർധിക്കാൻ കാരണമാകും. യോഗ, ധ്യാനം, പ്രാണായാമം തുടങ്ങിയവ പിന്തുടരുന്നത് വഴി സമ്മർദ്ദം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു. സമ്മർദ്ദമുള്ളവരെ ബാധിക്കുന്ന മറ്റൊരു പ്രശ്‌നമാണ് ഉറക്കക്കുറവ്. ഇതും ശരീരഭാരം വർധിക്കാൻ കാരണമാകുന്ന ഘടകമാണ്. അതിനാൽ ദിവസവും രാത്രിയിൽ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.

നട്‌സ്

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് നട്‌സ്. ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ലഘുഭക്ഷങ്ങൾ കഴിക്കുന്നതിനു പകരം നട്‌സ് തെരഞ്ഞെടുക്കാം.

ധാന്യങ്ങൾ

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. പ്രത്യേകിച്ച് ഓട്‌സ് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. പ്രഭാത ഭക്ഷണത്തിലും ഓട്‌സ് ഉൾപ്പെടുന്നത് വളരെയധികം ഗുണം ചെയ്യും. ലഘുഭക്ഷണങ്ങൾക്ക് പകരവും ഓട്‌സ് കഴിക്കാം.

പലതവണകളായി ഭക്ഷണം കഴിക്കുക

വയറുനിറയെ ഭക്ഷണം കഴിച്ച് വിശപ്പടക്കുന്നതിന് പകരം പലതവണകളായി കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. അതും കുറഞ്ഞ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഒരു നേരം കഴിക്കുന്ന ആഹാരം രണ്ടു തവണയായി കഴിക്കുക.

ഭക്ഷണം കൃത്യസമയത്ത് കഴിക്കുക

സമയം തെറ്റി ആഹാരം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ ഇടയാക്കും. അതിനാൽ നേരത്തെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. കൂടാതെ ധാരാളം വെള്ളം കുടിക്കുക. ചില നേരങ്ങളിൽ ദാഹം വിശപ്പായി അനുഭവപ്പെടാം. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തുക.

മദ്യപാനം ഒഴിവാക്കുക

അമിത മദ്യപാനം ശരീരഭാരം വർധിക്കാൻ ഇടയാക്കും. ഇത് വിശപ്പ് വർധിപ്പിക്കുകയും കൂടുതൽ അളവിൽ ഭക്ഷണം കഴിക്കാനും കാരണമാകുന്നു. ഇതിനു പുറമെ ശീതളപാനീയങ്ങൾ കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ കലോറി കുറഞ്ഞ പാനീയങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വെള്ളവും കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ചായ, കാപ്പി എന്നിവ ധാരാളമായി കുടിക്കുന്നതും ഒഴിവാക്കുക.

ആരോഗ്യ പരിശോധന

വ്യായാമം, ഭക്ഷണക്രമം എന്നിവ ശരിയായ രീതിയിൽ പിന്തുടർന്നിട്ടും നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നുണ്ടെകിൽ നിങ്ങൾക്ക് തൈറോയ്‌ഡ് പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഒരു ആരോഗ്യവിദഗ്‌ധനെ സമീപിക്കുക.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: വിരസതയുണ്ടോ? എങ്കിൽ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി സ്വാഭാവികം; പ്രതിരോധിക്കാൻ ചില വഴികളിതാ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.