റോക്കിംഗ് സ്‌റ്റാര്‍ യഷ് നായകനാകുന്ന ഹൈ വോൾട്ടേജ് ചിത്രമാണ് 'ടോക്‌സിക്'. 'കെജിഎഫ് ചാപ്റ്റർ 2'ന് ശേഷം യഷ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മലയാളത്തിന്‍റെ സ്വന്തം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്‌റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 500 കോടി രൂപയ്ക്ക് മുകളിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ബിഗ് സ്‌ക്രീനിലേക്ക് യാഷ് തിരിച്ചു വരവിന് ഒരുങ്ങുന്ന ഈ ചിത്രം ഇപ്പോള്‍ നിയമ പരമായ വെല്ലുവിളികള്‍ നേരിടുകയാണ്.
സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി വമ്പന്‍ സെറ്റുകള്‍ ഒരുക്കുന്നതിന് ബെംഗളുരുവിലെ വനഭൂമിയില്‍ നിന്നും നൂറുകണക്കിന് മരങ്ങള്‍ വെട്ടിമാറ്റിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദം ശരിയോണോയെന്ന് 'ടോക്‌സിക്' നിര്‍മാണ പങ്കാളിയായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മാര്‍ക്കറ്റിംഗ് ഹെഡ് സുപ്രീത് ഇടിവി ഭാരതിനോട് വ്യക്തമാക്കുന്നു.
'ടോക്‌സിക്' സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ അപ്പാടെ തള്ളിക്കളയുകയാണ് സുപ്രീത്. ചിത്രീകരണത്തിനായി ഉപയോഗിച്ച 20 ഏക്കര്‍ ഭൂമി സ്വകാര്യമാണെന്നും സര്‍ക്കാര്‍, വനഭൂമി എന്നിങ്ങനെ തരം തിരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളുരുവിലെ എച്ച് എം ടി വനഭൂമിയായി അത് വാര്‍ത്തകളില്‍ ഇടം പിടിച്ചു. എന്നാല്‍ അതെല്ലാം നുണയാണ്. സ്വന്തം സ്ഥലമാണ്. 20 ഏക്കര്‍ ഭൂമിയില്‍ രണ്ട് ഏക്കറിലാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി വമ്പന്‍ സെറ്റ് തന്നെയാണ് നിര്‍മിച്ചിരിക്കുന്നത് എന്നാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ട്. നിയമപരമായ എല്ലാ കാര്യങ്ങളും പാലിച്ചുകൊണ്ടാണ് സെറ്റ് നിര്‍മിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ഉത്‌കണ്ഠപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1960-70 കാലഘട്ടത്തിലെ ഗോവ നഗരത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് സെറ്റ് നിര്‍മിച്ചിരിക്കുന്നത്. ഒരു വലിയ മാർക്കറ്റ്, ഗോവൻ മാതൃകയിലുള്ള പള്ളി, കൂറ്റൻ ടവർ എന്നിവയുൾപ്പെടെയാണ് സെറ്റ് ചിത്രീകരിച്ചിരിക്കുന്നത്.
നിലവിൽ 'ടോക്‌സിക്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്. കലാസംവിധായകൻ മോഹൻ ബി കേരെയുടെ നേതൃത്വത്തിലാണ് ഈ സെറ്റുകൾ നിർമ്മിച്ചതെന്നും പ്രതിദിനം ആയിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 30 ദിവസത്തെ ചിത്രീകരണം പൂർത്തിയായി. ഓരോ ദിവസത്തെ സെറ്റിനും 40 കോടിയാണ് ചെലവഴിക്കുന്നത്.
'ടോക്‌സിക്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലണ്ടനിലും ശ്രീലങ്കയിലും ഗോവയിലുമായി ചിത്രീകരിക്കണമെന്നാണ് കരുതിയത്. എന്നാല്‍ ചിലയിടങ്ങളില്‍ നിന്ന് അനുമതി ലഭിച്ചില്ല. മുംബൈ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ലണ്ടൻ ഷൂട്ടിംഗ് ചെയ്യാനായിരുന്നു കരുതിയത്.
കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ലണ്ടനില്‍ പോയി ചിത്രീകരിക്കാന്‍ കഴിയുകയുള്ളു. ഈ പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് ലണ്ടന്‍ പോലെത്തെ സെറ്റുകള്‍ ബെംഗളുരുവിലോ ഹൈദരാബാദിലോ ഇടണമെന്ന് യാഷ് പറയുന്നത്. അപ്പോള്‍ ആളുകള്‍ക്ക് ഇഷ്‌ടമുള്ള രീതിയില്‍ ചിത്രീകരിക്കാന്‍ കഴിയും.
ലണ്ടൻ ശൈലിയിൽ സെറ്റ് ഒരുക്കാൻ 50 കോടിയിലധികം രൂപ ചെലവാകും. കൂടാതെ, ആയിരക്കണക്കിന് തൊഴിലാളികൾ മൂന്ന് മാസത്തേക്ക് ദിവസവും ജോലി ചെയ്യുകയും വേണം. ഇതെല്ലാം കണക്കാക്കിയാൽ 150 കോടി രൂപ മുഴുവൻ ഷൂട്ടിംഗ് സെറ്റ് നിര്‍മാണത്തിനായി ചെലവിടും.
കെ ജി എഫിന് ശേഷം യാഷ് നായകനാകുന്ന സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. യാഷിന്‍റെ ലുക്കും ഗെറ്റപ്പും കണ്ടതോടെ ആരാധകര്‍ ആവേശത്തിലാണ്. മയക്കുമരുന്ന് മാഫിയയുടെ കഥ പറയുന്ന ചിത്രമാണെന്നാണ് ചിത്രത്തന്‍റെ അനൗൺസ്‌മെന്‍റ് ടീസർ സൂചിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.
ഒരു പാൻ-ഇന്ത്യ പ്രൊഡക്ഷൻ എന്നതിലുപരി ഒരു പാൻ-വേൾഡ് സിനിമയായിട്ടാണ് ടോക്‌സിക് ഒരുക്കുന്നത്. ഇന്ത്യയുടനീളമുള്ളതും ഹോളിവുഡിൽ നിന്നുവരെയുള്ള അഭിനേതാക്കള്‍ ആഗോളതലത്തില്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ അഭിനേതാക്കളെ കുറിച്ചോ സെറ്റിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.