ETV Bharat / entertainment

'ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം...'; വയനാടിന് പാട്ടിൻ്റെ സാന്ത്വനം - Song For Wayanad

author img

By ETV Bharat Kerala Team

Published : Aug 7, 2024, 8:52 AM IST

വയനാട് ഉരുൾപൊട്ടൽ ദുരന്തഭാതിതർക്കായി സ്വാന്തന ഗാനം പുറത്തിറങ്ങി. കണ്ണൂർ സ്വദേശി വിവേക് മുഴക്കുന്ന് രചിച്ച ഗാനം ആലപിച്ചത് , രഞ്ജിത്ത് ജയരാമനാണ്

SONG RELEASED FOR WAYANAD  വയനാടിന് സാന്ത്വന പാട്ട്  ദുരന്തഭാതിതർക്കായി സ്വാന്തന ഗാനം  വിവേക് മുഴക്കുന്ന്
SONG RELEASED FOR WAYANAD (ETV Bharat)

രുൾപൊട്ടലിൽ സർവതും നഷ്‌ടപ്പെട്ട വയനാടിന്‍റെ അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാനം പുറത്തിറങ്ങി. 'ചുരം നടന്ന് വന്നിടാം, കരൾ പകുത്തു തന്നിടാം, ഉള്ളുപൊട്ടിയെങ്കിലും, ഉലകമുണ്ട് കൂട്ടിനായ്' എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി.

സംസ്ഥാന സർക്കാരിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജം പകരുകയാണ് പാട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാധ്യമപ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്ന് ആണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് സ്വദേശിയാണ് വിവേക്.

'വയനാട് നേരിട്ട ദുരന്തം സമാനതകൾ ഇല്ലാത്തതാണ്. രക്ഷപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കേണ്ടതുണ്ട്. ആ നാടിനെ വീണ്ടെടുക്കാൻ കേവലമായ ശ്രമങ്ങൾ മാത്രം പോര. രാഷ്‌ട്രീയത്തിനപ്പുറം നാട് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായം എത്തിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. അതിന്‍റെ ഭാഗമാണ് ഈ പാട്ടും' -എന്ന് വിവേക് പറഞ്ഞു.

ഗാനത്തിന്‍റെ സംഗീതവും ആലാപനവും കൊച്ചി സ്വദേശിയായ രഞ്ജിത്ത് ജയരാമനാണ്. ബിജിബാലിന്‍റെ ശിഷ്യനായ രഞ്ജിത്ത് വാനം നീലയാണ് ബായ് (ഡാ തടിയാ), പൂക്കാലം കൈ വീശി (മഹേഷിൻ്റെ പ്രതികാരം), ഞാനെന്നും കിനാവ് (ആദ്യരാത്രി) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്.

Also Read : വയനാടിന് കരുതല്‍; ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നല്‍കി സൂപ്പർതാരം ചിരഞ്ജീവിയും രാം ചരണും - CHIRANJEEVI CONTRIBUTED TO CMDRF

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.