പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ആട്ടം' എന്ന സിനിമയ്‌ക്ക് ശേഷം പുതിയ ചിത്രവുമായി വിനയ് ഫോര്‍ട്ട് എത്തുന്നു. ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന 'ഫാമിലി' എന്ന സിനിമയിലാണ് താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വന്നു (Vinay Forrt - Don Palathara movie Family).
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് കൊച്ചിയില്‍ വച്ച് ട്രെയിലർ ലോഞ്ച് ചെയ്‌തത്. 2023ലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു സോഷ്യല്‍ ഡ്രാമ വിഭാഗത്തിൽ പെടുന്ന 'ഫാമിലി'യുടെ പ്രീമിയര്‍. ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമം പശ്ചാത്തലമാക്കുന്ന ഈ ചിത്രം നാട്ടുജീവിതത്തിലെ പരസ്‌പര വൈരുദ്ധ്യങ്ങളെ ചേര്‍ത്തുവയ്‌ക്കാനും ശ്രമിക്കുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
അതേസമയം ചിത്രത്തിന്‍റെ ഏറെ നിഗൂഢത പേറുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് (Family movie Trailer out). 1.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ കാണികളിൽ ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. സോണി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സോണിയിലൂടെ കണ്ണിലൂടെയാണ് 'ഫാമിലി'യുടെ കഥ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. ദിവ്യ പ്രഭയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സംവിധായകന്‍ ഡോണ്‍ പാലത്തറ തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്.
ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമ കൂടിയാണ് 'ഫാമിലി'. 'ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂര്‍, എവരിത്തിംഗ് ഈസ് സിനിമ, സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' എന്നിവയാണ് ഡോണ്‍ പാലത്തറയുടെ സംവിധാനത്തിൽ എത്തിയ മറ്റ് ചിത്രങ്ങള്‍. ന്യൂട്ടണ്‍ സിനിമ ആണ് 'ഫാലിമി' നിർമിച്ചിരിക്കുന്നത്.
ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. ജലീല്‍ ബാദുഷ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധാനം കൈകാര്യം ചെയ്യുന്നത് അരുണ്‍ ജോസ് ആണ്. ബേസില്‍ സി ജെ ആണ് സംഗീത സംവിധാനം.
പ്രൊഡക്ഷന്‍ മാനേജര്‍ - അംശുനാഥ് രാധാകൃഷ്‌ണൻ, ലൊക്കേഷന്‍ സിങ്ക് സൗണ്ട് - ആദര്‍ശ് ജോസഫ് പാലമറ്റം, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, സൗണ്ട് മിക്‌സിംഗ് - ഡാന്‍ ജോസ്, കളറിസ്റ്റ് - ശ്രീകുമാര്‍ നായര്‍, മേക്കപ്പ് - മിറ്റ ആന്‍റണി, വസ്‌ത്രാലങ്കാരം - ആര്‍ഷ ഉണ്ണിത്താന്‍, വി എഫ് എക്‌സ് - സ്റ്റുഡിയോ എഗ്ഗ്വൈറ്റ് വി എഫ് എക്‌സ്, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ - തൗഫീഖ് ഹുസൈന്‍, ഫസ്റ്റ് അസിസ്റ്റന്‍റ് ഡയറക്‌ടർ - വിപിന്‍ വിജയന്‍, അസിസ്റ്റന്‍റ് ഡയറക്‌ടേഴ്‌സ് - കെന്‍ഷിന്‍, റെമിത്ത് കുഞ്ഞിമംഗലം, പബ്ലിസിറ്റി ഡിസൈന്‍സ് - ദിലീപ് ദാസ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.