ETV Bharat / entertainment

അമ്പതാമത് സേതുപതി ചിത്രം 'മഹാരാജ' യുടെ തകര്‍പ്പന്‍ ജയം; ടീമിനെ അഭിനന്ദിച്ച് ദളപതി - Vijay Congratulates Maharaja Team - VIJAY CONGRATULATES MAHARAJA TEAM

ലോക വ്യാപകമായി 100 കോടിയിൽപ്പരം കളക്ഷന്‍ സ്വന്തമാക്കിയ 'മഹാരാജ' യുടെ വിജയത്തില്‍ അഭിനന്ദനവുമായി വിജയ്‌. ചിത്രത്തിന്‍റെ സംവിധായകനും നിര്‍മാതാവുമായി കൂടിക്കാഴ്‌ച നടത്തിയപ്പോഴാണ് നടന്‍ അഭിനന്ദനം അറിയിച്ചത്.

BLOCKBUSTER FILM MAHARAJA  സേതുപതി ചിത്രം മഹാരാജ  DALAPATHY VIJAY  മഹാരാജ ടീമിനെ അഭിനന്ദിച്ച് വിജയ്‌
നിഥിലൻ സ്വാമിനാഥനും സുധൻ സുന്ദരവും വിജയുമായി കൂടിക്കാഴ്‌ച നടത്തി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 1:26 PM IST

തിയേറ്ററിലും ഓടിടി പ്ലാറ്റ്‌ഫോമിലും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ വാനോളം ഏറ്റുവാങ്ങി മുന്നേറുന്ന വിജയ് സേതുപതിയുടെ അൻപതാമത് ചിത്രം 'മഹാരാജ'യുടെ വിജയത്തില്‍ ടീമിനെ അഭിനന്ദിച്ച്‌ ദളപതി വിജയ്. ചിത്രത്തിന്‍റെ സംവിധായകന്‍ തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ചിത്രത്തിന്‍റെ സംവിധായകൻ നിഥിലൻ സ്വാമിനാഥനും പ്രൊഡ്യൂസർമാരിൽ ഒരാളായ സുധൻ സുന്ദരവും കഴിഞ്ഞ ദിവസം വിജയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. "ഈ കൂടിക്കാഴ്‌ചയ്ക്ക് നന്ദി. താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മഹാരാജയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഒരു അംഗീകാരമായാണ് കാണുന്നത്. താങ്കളുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി" എന്ന് നിഥിലൻ എക്‌സില്‍ കുറിച്ചു. ഈ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ജൂൺ 14-ന് റിലീസിനെത്തിയ 'മഹാരാജ' 100 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ നേടിയത്. നെറ്റ്ഫ്ലിക്‌സിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് 'മഹാരാജ'. പാഷൻ സ്റ്റുഡിയോസിന്‍റെയും ദ റൂട്ടിന്‍റെയും ബാനറിൽ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമിച്ചത്.

അഭിരാമി, അരുൾ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്‌ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങത്തിലെത്തി.

Also Read: ഇന്ദ്രജിത്തും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ' മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.