ബോക്സോഫിസില്‍ വന്‍ നേട്ടം കൊയ്‌ത ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്‌ത ജയിലര്‍. ഈ ചിത്രത്തിലെ 'മനസിലായോ' എന്ന ഡയലോഗ് തമിഴ്‌നാട്ടിലും കേരളത്തിലും ഒരു പോലെ ഹിറ്റായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ പുതിയ ചിത്രമായ 'വേട്ടയനില്‍' 'മനസിലായോ' എന്നു തുടങ്ങുന്ന ആദ്യം ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.
മലയാളവും തമിഴും കലര്‍ന്ന വരികളാണ് ഗാനത്തിലുള്ളത്. ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധാണ്.
ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് രജനികാന്ത് ചിത്രത്തില്‍ മലയാളം വരികളുള്‍പ്പെടുന്ന ഗാനം വരുന്നത്. 2011 ല്‍ അന്തരിച്ച മലേഷ്യ വാസുദേവനൊപ്പം യുഗേന്ദ്രന്‍ വാസുദേവന്‍, അനിരുദ്ധ്, ദീപ്‌തി സുരേഷ് എന്നിവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗായകന്‍റെ ശബ്‌ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്. 27 വര്‍ഷത്തിന് ശേഷമാണ് രജനികാന്ത് ചിത്രത്തില്‍ മലേഷ്യ വാസുദേവന്‍റെ ആലാപനത്തില്‍ ഒരു ഗാനം എത്തുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേട്ടയന്‍'. ലൈക പ്രൊഡക്ഷന്‍റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്‌ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രഹ്മണ്യന്‍, കിഷോര്‍, റെഡിന്‍ കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍, അബ്‌ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരും വേഷമിടുന്നുണ്ട്. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.
Also Read: തലൈവർ 170ന് അനന്തപുരിയില്‍ തുടക്കം; അണിനിരക്കാന്‍ അമിതാഭ് ബച്ചന്‍ മുതല്‍ മഞ്ജു വാര്യര്‍ വരെ