ETV Bharat / entertainment

എന്‍റെ മകളെ വേദനിപ്പിച്ചാല്‍ ഞാന്‍ അവരെ കൊല്ലും, ഇത് തമാശയല്ല; വരുണ്‍ ധവാന്‍ - VARUN DHAWAN TALKS HIS DAUGHTER

പെണ്‍കുഞ്ഞിന്‍റെ അച്ഛനായതോടെ തന്‍റെ ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വരുണ്‍ ധവാന്‍.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Entertainment Team

Published : Nov 10, 2024, 5:18 PM IST

ഇന്ത്യൻ സിനിമയിലെ തന്നെ തിരക്കേറിയ നടൻമാരിൽ ഒരാളാണ് വരുണ്‍ ധവാന്‍. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച നടനാണ് അദ്ദേഹം. അടുത്തിടെ ആമസോണ്‍ സീരീസായ സിറ്റാഡലിലൂടെ ആക്ഷന്‍ താരവുമായി മാറിയിരിക്കുകയാണ് വരുണ്‍ ധവാന്‍.

ഈ വര്‍ഷം ജൂണിലാണ് വരുണിനും ഭാര്യ നടാഷ ധലാലിനും പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ മകളെ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് വിശദമാക്കിയിരിക്കുകയാണ് താരം. മകളുടെ സംരക്ഷണത്തിനു വേണ്ടി ഏതറ്റവും വരെ പോകാന്‍ മടിയില്ലാത്ത ആളാണ് താനെന്നും പറയുകയാണ് വരുണ്‍ ധവാന്‍. ഒരു അഭിമുഖത്തിനിടെയാണ് ഒരു പെണ്‍കുഞ്ഞിന്‍റെ അച്ഛനാകുമ്പോള്‍ ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെ കുറിച്ച് വരുണ്‍ സംസാരിച്ചു തുടങ്ങിയത്.

"ഏതൊരു വ്യക്തിയാവട്ടെ, പുരുഷനാകട്ടെ രക്ഷാകര്‍ത്താക്കളാകുന്നത് അമ്മയില്‍ നിന്ന് വ്യത്യസ്‌തമായ അനുഭവമാണെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുന്ന നിമിഷം അവള്‍ ഒരു പെണ്‍ കടുവയെ പോലെ ആകുന്നത് എനിക്ക് തോന്നാറുണ്ട്. നമ്മള്‍ മാതാപിതാക്കളായി കഴിഞ്ഞാല്‍ മകളെ കൂടുതല്‍ സംരക്ഷിക്കണമെന്ന് തോന്നും. ആണ്‍മക്കളോടും അങ്ങനെയായിരിക്കും. പക്ഷേ പെണ്‍മക്കളോട് കുറച്ച് വ്യത്യസ്‌തമായിരിക്കും. അവളെ ചെറിയ രീതിയില്‍ പോലും ആരെങ്കിലും ഉപദ്രവിച്ചാല്‍ ഞാന്‍ അവരെ കൊല്ലും. ഞാന്‍ ഇത് തമാശയായി പറയുന്നതല്ല. ഞാന്‍ അവരെ കൊല്ലും.- വരുണ്‍ ധവാന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അച്ഛനായതോടെ തന്‍റെ അച്ഛനെ കുറച്ചുകൂടി നന്നായി മനസിലാക്കാന്‍ തനിക്കായെന്നാണ് നടന്‍ പറയുന്നത്. കൃത്യ സമയത്ത് വീട്ടിലെത്താതിരിക്കുമ്പോള്‍ അച്ഛനുണ്ടാകുന്ന ആശങ്കയും മറ്റും എന്തെന്ന് ഇപ്പോള്‍ എനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. ഞങ്ങള്‍ മക്കളെല്ലാവരും എവിടെയാണെന്ന് അറിയാതെ അച്ഛന്‍ അമ്മയെ വിളിക്കുമായിരുന്നു. എന്നാല്‍ അന്ന് അത് എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഇപ്പോള്‍ അതിന്‍റെ കാരണം മനസിലാകുന്നുണ്ട്", താരം പറഞ്ഞു.

ഹിന്ദി സിനിമയിലെ പ്രമുഖ സംവിധായകനായ ഡേവിഡ് ധവാന്‍റെ മകനാണ് വരുൺ. അഭിനയത്തിലൂടെ ആയിരുന്നില്ല വരുൺ സിനിമയിലേക്ക് പ്രവേശിച്ചത്. എസ് ആർ കെ കജോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ വരുൺ സംവിധായക സഹായിയായി പ്രവർത്തിച്ചു. പിന്നീട് കരൺ ജോഹറാണ് അഭിനയത്തിൽ അരങ്ങേറാൻ സഹായിച്ചത്.

Also Read:മംഗലശ്ശേരി നീലകണ്‌ഠനെ 'ഫ്യൂഡൽ തെമ്മാടി' എന്ന് വിശേഷിപ്പിച്ച പണിക്കർ സര്‍; മലയാളികൾ മറക്കാത്ത ഡൽഹി ഗണേഷ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.