കഴിഞ്ഞ മാർച്ചിലാണ് തെന്നിന്ത്യൻ താരവും നടൻ ശരത് കുമാറിന്‍റെ മകളുമായ വരലക്ഷ്‌മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മുബൈ സ്വദേശിയും ആർട്ട് ഗാലറിസ്റ്റുമായ നിക്കോളായ് സച്ച്ദേവുമായായിരുന്നു വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന് ശേഷം വലിയ സബൈർ ആക്രമണമാണ് ഇരുവരും നേരിടേണ്ടി വന്നത്. നിക്കോളായിയുടെ ലുക്കിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ആദ്യ വിവാഹത്തെ കുറിച്ചുമൊക്കെ പരിഹസിച്ചു കൊണ്ട് നിരവധി മോശം കമന്‍റുകൾ വന്നിരുന്നു.
ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വരലക്ഷ്‌മി. ഈ അടുത്തിടെ നൽകിയ ഒരു അഭിമിഖ്യത്തിലാണ് താരം തന്‍റെ പ്രതിശ്രുത വരനെതിരെ നടന്ന സൈബർ ആക്രമണത്തിനെതിരെ മറുപടി നൽകിയത്. തന്‍റെ പിതാവ് രണ്ടു തവണ കല്യാണം കഴിച്ചയാളാണെന്നും ഇത്തരം വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും വരലക്ഷ്‌മി പറഞ്ഞു.
“എൻ്റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. ആളുകൾ എങ്ങനെ നിക്കിനെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു. എൻ്റെ കണ്ണിൽ അവൻ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്ന മോശമായ അഭിപ്രായം ഞാൻ കാര്യമാക്കുന്നില്ല. അതിനൊക്കെ ഞാൻ എന്തിന് ഉത്തരം പറയണം? ആദ്യം മുതലേ അങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ഒഴിവാക്കിയിരുന്നു." വരലക്ഷ്‌മി പറഞ്ഞു.
14 വർഷത്തെ സൗഹൃദത്തിനൊടുവിൽ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് വരലക്ഷ്‌മിയുടെയും നിക്കോളായുടെയും വിവാഹ നിശ്ചയം നടന്നത്. കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും മോതിരം കൈമാറിയത്.