ETV Bharat / entertainment

3 റോളുകള്‍, 4 ഭാഷകളില്‍; അജയന്‍റെ രണ്ടാം മോഷണം ഒടിടിയില്‍

ടൊവിനോ തോമസിന്‍റെ അജയന്‍റെ രണ്ടാം മോഷണം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് എആര്‍എം സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് 58 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്.

ARM OTT RELEASE  ARM  TOVINO THOMAS  അജയന്‍റെ രണ്ടാം മോഷണം ഒടിടിയില്‍
Ajayante Randam Moshanam OTT release (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 9, 2024, 2:58 PM IST

Updated : Nov 9, 2024, 3:22 PM IST

ടൊവിനോ തോമസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. തിയേറ്ററുകളില്‍ മികച്ച വിജയം കൈവരിച്ച ചിത്രം ഇപ്പോള്‍ ഒടിടിയിലും റിലീസിനെത്തിയിരിക്കുകയാണ്. ഡിസ്‌നി പ്ലസ്‌ ഹോട്ട്സ്‌റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്‌തിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. സെപ്‌റ്റംബര്‍ 12ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം, തിയേറ്റര്‍ റിലീസ് കഴിഞ്ഞ് 58 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

സുജിത്ത് നമ്പ്യാരുടെ രചനയില്‍ ജിതിന്‍ ലാലാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. 38 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു.

ഒരു പീരിയോഡിക്കള്‍ എന്‍റര്‍ടെയിനര്‍ വിഭാഗത്തിലായി ഒരുങ്ങിയ ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറഞ്ഞത്. സിനിമയില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ തോമസ് പ്രത്യക്ഷപ്പെട്ടത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പെട്ട കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായതിനാല്‍ സിനിമയ്‌ക്ക് വേണ്ടി ടൊവിനോ കളരി അഭ്യസിച്ചിരുന്നു. എആര്‍എമ്മില്‍ സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം കൂടിയാണ് 'എആര്‍എം'.

സുരഭി ലക്ഷ്‌മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തിയത്. ഇവരെ കൂടാതെ ബേസില്‍ ജോസഫ്, ജഗദീഷ്, കബീര്‍ സിംഗ്, ഹരീഷ് ഉത്തമന്‍, രോഹിണി, പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തില്‍ അണിനിരന്നു.

സുജിത് നമ്പ്യാര്‍ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. ദിബു നൈനാന്‍ തോമസ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വഹിച്ചു. മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്.

അഡിഷണല്‍ സ്‌ക്രീന്‍പ്ലേ - ദീപു പ്രദീപ്, സ്‌റ്റണ്ട് - ഫീനിക്‌സ്‌ പ്രഭു, വിക്രം മോർ, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ഹർഷൻ പട്ടാഴി, പ്രിൻസ് റാഫേൽ, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, പിആർ - മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Also Read: മലയാളത്തിന്‍റെ ക്രിസ്റ്റ്യന്‍ ബെയ്‌ല്‍; ടൊവിനോ തോമസിനെ പുകഴ്‌ത്തി ജൂഡ് - Jude Anthany praises Tovino Thomas

Last Updated : Nov 9, 2024, 3:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.