ETV Bharat / entertainment

''നടനാവാന്‍ ആഗ്രഹിച്ചപ്പോള്‍ പ്രചോദനം നല്‍കിയ രണ്ടുപേര്‍'' സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് ടൊവിനോ - Tovino photo with Karthi and Suriya - TOVINO PHOTO WITH KARTHI AND SURIYA

കാര്‍ത്തി നായകനാകുന്ന 'മെയ്യഴകന്‍' സെപ്റ്റംബര്‍ 27 ന് തിയേറ്ററുകളില്‍ എത്തുകയാണ്. സൂര്യയാണ് ചിത്രം നിര്‍മിക്കുന്നത്. ഇരുതാരങ്ങളോടൊപ്പമുള്ള ഫോട്ടോയാണ് ടൊവിനോ തോമസ് പങ്കുവച്ചത്.

TOVINO PHOTO KARTHI AND SURIYA  ACTOR KARTHI AND SURIYA  മെയ്യഴകന്‍ സിനിമ  ടൊവിനോ തോമസ്
Tovino Thomas with Suriya and Karthi (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 26, 2024, 3:39 PM IST

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്‌ടമുള്ള താര സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ഇരുവരും തമ്മിലുള്ള ബോണ്ട് പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. കാര്‍ത്തിയുടെ പുതിയ സിനിമ മെയ്യഴകന്‍ നാളെ (സെപ്റ്റംബര്‍ 27) റിലീസാവുകയാണ്. ചിത്രം നിര്‍മിക്കുന്നതാവട്ടെ സഹോദരന്‍ സൂര്യയുടെയും ഭാര്യ ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2ഡി എന്‍റര്‍ടൈന്‍മെന്‍റസാണ്. ഇപ്പോഴിതാ ഇരു താരങ്ങളൊടൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ താരം ടൊവിനോ തോമസ്. ചിത്രത്തിനോടൊപ്പം ടൊവിനോ പങ്കുവച്ച കുറിപ്പും ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുകയാണ്.

ചിത്രം പങ്കുവച്ചതോടെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു ചിത്രത്തിന് വേണ്ടി കുറേ നാളായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഒരു ആരാധകരന്‍റെ കമന്‍റ്. കങ്കുവയും മണിയനും മെയ്യഴകനുമെന്നാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്.

ടോവിനോയുടെ വാക്കുകള്‍

"ഒരു നടനാവാന്‍ ആഗ്രഹിച്ച വര്‍ഷങ്ങളില്‍ രണ്ടുപേരുടെയും അവരുടേതായ വഴികള്‍ എനിക്ക് പ്രചോദനവും നല്‍കിയിട്ടുണ്ട്. ഇന്ന് ഈ രണ്ട് മികച്ച അഭിനേതാക്കളുടെയും വ്യക്തിത്വങ്ങളുടെയും ഇടയില്‍ നില്‍ക്കുമ്പോള്‍ എന്‍റെ യാത്രയില്‍ അവരുടെ സ്വാധീനം എത്രമാണെന്ന് അംഗീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെ കണ്ടുമുട്ടാന്‍ സാധിച്ചതിലും അവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതിലും സന്തോഷിക്കുന്നു. നാളെ റിലീസാവുന്ന 'മെയ്യഴകന്' എല്ലാവിധ ആശംസകളും" ടൊവിനോ കുറിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം ടൊവിനോ നായകനായ 'അജയന്‍റെ രണ്ടാം മോഷണം' മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ചിത്രം കുതിക്കുകയാണ്.

Also Read:ആക്ഷനും ഇമോഷനും നിറഞ്ഞ ആലിയ ഭട്ടിന്‍റെ 'ജിഗ്ര' ട്രെയിലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.