മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ മുതൽ പ്രദർശനത്തിന്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിന്‍റെ വർണപ്പകിട്ടുകളും ഒപ്പം ആരും കാണാത്ത കാഴ്‌ചകളുമായാണ് ലാൽ ജൂനിയർ സംവിധാനം ചെയ്‌ത നടികർ റിലീസിനെത്തുന്നത്.
![NADIKAR MOVIE ടോവിനോ തോമസ് നടികർ സിനിമ NADIKAR TRAILER MALAYALAM NEW RELEASES](https://etvbharatimages.akamaized.net/etvbharat/prod-images/02-05-2024/kl-ekm-1-vinayak-script_02052024190122_0205f_1714656682_212.jpeg)
സിനിമയുടെ പോസ്റ്ററുകൾക്കും ടീസറുകൾക്കും ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ട്രെയിലറിനും ഗംഭീര വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. നാലു ദിവസം മുമ്പ് റിലീസ് ചെയ്‌ത ട്രെയിലർ ഇതുവരെ മൂന്നു മില്യണിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. ട്രെയിലർ റിലീസ് ആയതും കമന്‍റ് ബോക്‌സിൽ മിക്കവരും അന്വേഷിച്ചത് കോസ്റ്റ്യൂം ഡിസൈനറെയാണ്. വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത് എന്നതു തന്നെ കാരണം.
![NADIKAR MOVIE ടോവിനോ തോമസ് നടികർ സിനിമ NADIKAR TRAILER MALAYALAM NEW RELEASES](https://etvbharatimages.akamaized.net/etvbharat/prod-images/02-05-2024/kl-ekm-1-vinayak-script_02052024190122_0205f_1714656682_684.jpeg)
യു/എ സർട്ടിഫിക്കറ്റോടെയാണ് നടികർ പ്രദർശനത്തിനെത്തുന്നത്. സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയിൽ നായികയാകുന്നത് ഭാവനയാണ്. ടൊവിനോയും സൗബിനും സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നത് ഇതാദ്യമാണ്. ബാല എന്നാണ് സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ചന്ദു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകൻ രഞ്ജിത്ത്, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്‌ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
![NADIKAR MOVIE ടോവിനോ തോമസ് നടികർ സിനിമ NADIKAR TRAILER MALAYALAM NEW RELEASES](https://etvbharatimages.akamaized.net/etvbharat/prod-images/02-05-2024/kl-ekm-1-vinayak-script_02052024190122_0205f_1714656682_53.jpeg)
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്‌പീഡാണ് നിര്‍മിക്കുന്നത്. പുഷ്‌പ - ദി റൈസ് പാര്‍ട്ട് 1 ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്‍റെ നവീൻ യർനേനിയും വൈ രവി ശങ്കറും ഈ സിനിമയുടെ അണിയറയിലുണ്ട്.