കൊച്ചി: പ്രശസ്‌ത ക്യാൻസർ രോഗ വിദഗ്‌ധനായ ഡോക്‌ടർ വി പി ഗംഗാധരന്‍റെ അനുഭവങ്ങളെ ആസ്‌പദമാക്കി നിബു പേരേറ്റിൽ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമായാ "പെരുമ്പറ"യുടെ പൂജ ഫെബ്രുവരി നാലിന് നടക്കും. ലോക ക്യാൻസർ ദിനമായ ഫെബ്രുവരി നാലിന് എറണാകുളം ഐ എം ഏ ഹാളിൽ വച്ചാണ് ചിത്രത്തിന്‍റെ പൂജ നിർവ്വഹിക്കുക.
ചടങ്ങിൽ ഓങ്കോ സർജൻ ഡോക്‌ടർ ജോജോ ജോസഫ് ഭദ്രദീപം തെളിയിക്കും. വരദായിനി ക്രിയേഷൻസിന്‍റെ ബാനറിൽ ബൈജു കെ ബാബു നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ ഡോക്‌ടർ വി പി ഗംഗാധരന്‍റേതാണ്. സുഗതൻ കണ്ണൂർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്‌ണകുമാർ കോടനാട് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കരുനാഗപ്പള്ളിയാണ്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ശ്യാം പ്രേം, സ്റ്റിൽസ്- ജിതേഷ് ദാമോദർ,ഡിസൈൻ-വിയാഡ്ജോ,പി ആർ ഒ-എ എസ് ദിനേശ്.