കിരൺ അബ്ബാവരം നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'ക'. ചിത്രത്തിലെ തൻവി റാമിൻ്റെ പോസ്‌റ്റർ പുറത്തിറങ്ങി. ചിത്രത്തില്‍ രാധ എന്ന കഥാപാത്രത്തെയാണ് തൻവി റാം അവതരിപ്പിക്കുന്നത്.
'മീറ്റർ', 'റൂൾസ് രഞ്ജൻ', 'വിനാരോ ഭാഗ്യമു വിഷ്‌ണു കഥ' എന്നീ ചിത്രങ്ങളിലൂടെ തെലുഗു സിനിമകള്‍ പ്രശസ്‌തനായ കിരൺ അബ്ബാവരം. നടനും എഴുത്തുകാരനുമായ കിരൺ 2019ൽ 'രാജാ വാരു റാണി ഗാരു' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കിരൺ അബ്ബാവരം, തന്‍വി റാം എന്നിവരെ കൂടാതെ നയനി സരികയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
![Kiran Abbavaram movie KA Kiran Abbavaram KA തൻവി റാമിൻ്റെ ക പോസ്‌റ്റര്‍](https://etvbharatimages.akamaized.net/etvbharat/prod-images/13-09-2024/kl-ekm-1-vinayak-script_13092024001751_1309f_1726166871_373.jpg)
ഒരു പിരീഡ് ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദർശനത്തിനെത്തിക്കുന്നത്.
ശ്രീ ചക്രാസ് എൻ്റർടെയിന്‍മെന്‍റിന്‍റെ ബാനറിൽ ചിന്താ ഗോപാലകൃഷ്‌ണ റെഡ്ഡിയാണ് സിനിമയുടെ നിര്‍മാണം. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്.
വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വര പ്രസാദ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. കലാ സംവിധാനം - സുധീർ മചാർല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ - കെഎ പ്രൊഡക്ഷൻ, സിഇഒ - രഹസ്യ ഗോരക്, പിആർഒ - ശബരി എന്നിവരും നിര്‍വഹിക്കുന്നു.