കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രം 'മെയ്യഴക'നായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപ്പറ്റിയിരുന്നു. സൂര്യയുടെയും ജ്യോതികയുടെയും നിര്‍മാണ കമ്പനിയായ 2 ഡി എന്‍റര്‍ടൈന്‍മെന്‍റാണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സൂര്യയും കാര്‍ത്തിയും. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
"'മെയ്യഴകന്‍' എല്ലാവരും തിയേറ്ററില്‍ പോയി കണ്ട് ആസ്വദിക്കണം. അപൂര്‍വമായി മാത്രം നമുക്ക് ലഭിക്കുന്ന ഒരു സിനിമയാണിത്.. 2ഡി നിര്‍മ്മിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണിത്.
പരുത്തി വീരന് ശേഷം ഞൊനൊരു സിനിമ കണ്ട് കാര്‍ത്തിയെ വീട്ടില്‍ പോയി കെട്ടിപ്പിടിക്കുന്നത് ഈ സിനിമ കണ്ടപ്പോഴാണ്. സിനിമയെ സിനിമയായി മാത്രം കാണുക. ഒരു സിനിമ എത്ര ഓപ്പണിങ് നേടി, കളക്ഷന്‍ നേടി എന്ന ടെന്‍ഷന്‍ പ്രേക്ഷകര്‍ക്ക് വേണ്ട.
സിനിമയെ സെലിബ്രേറ്റ് ചെയ്യുക. സിനിമകള്‍ റിവ്യൂ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കരുത്. ഇതൊക്കെ വളരെ അപൂര്‍വമായി സംഭവിക്കുന്ന സിനിമകളാണ്"- സൂര്യ പറഞ്ഞു.
കാര്‍ത്തിക്കൊപ്പം അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. '96' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സി പ്രേം കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാജ് കിരണ്‍, ശ്രീദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി,റൈച്ചല്‍ റബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്‌കുമാര്‍, ഇന്ദുമതി മണികണ്‌ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവര്‍ വേഷമിടുന്നുണ്ട്. കാര്‍ത്തിയുടെ 27 ാമത്തെ ചിത്രമാണിത്.
Also Read:ആറ് വര്‍ഷത്തിന് ശേഷം സോളോ റിലീസ്; 'ദേവര' ഒരു യുദ്ധം തന്നെയായിരിക്കും: കാര്‍ത്തി