ETV Bharat / entertainment

'അഭിമാനത്തിന്‍റെയും മഹത്വത്തിന്‍റെയും യുദ്ധം'; കങ്കുവയുടെ ആ വലിയ അപ്‌ഡേറ്റ് എത്തി - Kanguva release date

author img

By ETV Bharat Entertainment Team

Published : Sep 19, 2024, 11:34 AM IST

കങ്കുവയുടെ പുതിയ റിലീസ് തീയതി പുറത്ത്. നവംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. നേരത്തെ ഒക്‌ടോബര്‍ 10ന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കളാണ് പുതിയ റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്.

KANGUVA  SURIYA STARRER KANGUVA  SURIYA  കങ്കുവ റിലീസ്
Kanguva release (ETV Bharat)

തെന്നിന്ത്യന്‍ സൂപ്പർ താരം സൂര്യയുടെ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കങ്കുവ'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. സിനിമയുടെ റിലീസ് അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലായിരുന്നു നാളിത്രയും കാലം ആരാധകര്‍.

ഇപ്പോഴിതാ സൂര്യ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ സിനിമയുടെ റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ടു. നവംബര്‍ 14ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തും. നിര്‍മ്മാതാക്കളായ സ്‌റ്റുഡിയോ ഗ്രീന്‍ തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്.

'അഭിമാനത്തിന്‍റെയും മഹത്വത്തിന്‍റെയും യുദ്ധം, ലോകം സാക്ഷിയാകാൻ.. നവംബര്‍ 14 മുതല്‍ കങ്കുവ സ്‌ക്രീനുകളില്‍' -ഇപ്രകാരമാണ് റിലീസ് അപ്‌ഡേറ്റ് പങ്കുവച്ച് നിര്‍മ്മാതാക്കള്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

നേരത്തെ ഒക്ടോബർ 10ന് റിലീസിനെത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ നീക്കം. ലോകമൊട്ടാകെയുള്ള 38 ഭാഷകളിലായാകും ചിത്രം റിലീസിനെത്തുക. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ഞ്ജാനവേൽ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. പ്രശസ്‌ത സംവിധായകൻ ശിവയാണ് ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം 'കങ്കുവ'യുടെ സംവിധാനം.

350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുക. വമ്പൻ റിലീസായാണ് അദ്ദേഹം 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ പ്രതിനായകനായി ബോബി ഡിയോളും ശക്തമായ വേഷത്തിലെത്തുന്നുണ്ട്. ദിശാ പട്ടാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു.

കലാസംവിധാനം - മിലൻ,കോസ്റ്റ്യൂം ഡിസൈനർ - അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ് - രഞ്ജിത് അമ്പാടി, രചന - ആദി നാരായണ, സംഭാഷണം - മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ - ടി ഉദയ് കുമാർ, സ്‌റ്റിൽസ്- സി. എച്ച് ബാലു, എഡിആർ - വിഘ്നേഷ് ഗുരു, അസോസിയേറ്റ് ഡയറക്‌ടർ - എസ് കണ്ണൻ, ആർ തിലീപൻ, രാജാറാം, എസ്. നാഗേന്ദ്രൻ,കോ ഡയറക്‌ടേഴ്‌സ് - ഹേമചന്ദ്രപ്രഭു - തിരുമലൈ, പബ്ലിസിറ്റി ഡിസൈൻ - കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ - ആർ.എസ് സുരേഷ്‌ മണിയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - രാമ ഡോസ്, കളറിസ്റ്റ് - കെ എസ് രാജശേഖരൻ, വിഎഫ്എക്‌സ്‌ ഹെഡ് - ഹരിഹര സുതൻ, ഡിസ്ട്രിബൂഷൻ പാർട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: സൂര്യയ്‌ക്ക് ശക്തനായ ശത്രുവായി ബോബി ഡിയോള്‍; കങ്കുവ ഗംഭീര ട്രെയിലര്‍ പുറത്ത്; തിയേറ്ററുകളില്‍ എത്തുന്നത് 38 ഭാഷകളില്‍ - Suriya Kanguva Trailer drops

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.