ETV Bharat / entertainment

ലവ്, ലോഫർ, വാർ; സൂര്യ ഇനി കാർത്തിക് സുബ്ബരാജിനൊപ്പം, പ്രഖ്യാപനമായി - Suriya 44 announcement poster - SURIYA 44 ANNOUNCEMENT POSTER

'സൂര്യ 44' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

SURIYA AND KARTHIK SUBBARAJ MOVIE  SURIYA NEW MOVIE  KARTHIK SUBBARAJ MOVIES  TAMIL UPCOMING MOVIES
Suriya 44
author img

By ETV Bharat Kerala Team

Published : Mar 28, 2024, 7:42 PM IST

മിഴകത്തിന്‍റെ നടിപ്പിൻ നായകൻ സൂര്യ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം വരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂര്യ നായകനായി എത്തുന്നത്. ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു.

തന്‍റെ 44-ാം ചിത്രത്തിനായാണ് സൂര്യ കാർത്തിക് സുബ്ബരാജുമായി കൈകോർക്കുന്നത്. 'സൂര്യ 44' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം ആരാധകർക്ക് അക്ഷരാർഥത്തിൽ ഒരു സർപ്രൈസായിരുന്നു. യാതൊരുവിധ സൂചനകളുമില്ലാതെയാണ് വ്യാഴാഴ്‌ച (മാർച്ച് 28) അനൗൺസ്‌മെന്‍റ് പോസ്റ്റർ പുറത്ത് വന്നത്.

സൂര്യ തന്നെയാണ് ഔദ്യോഗികമായി പോസ്റ്റർ പുറത്ത് വിട്ടത്. കാർത്തിക് സുബ്ബരാജും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. 'ലവ്, ലോഫർ, വാർ' (പ്രണയം. ചിരി, യുദ്ധം) എന്നതാണ് ഈ സിനിമയുടെ ടാ​ഗ് ലൈൻ. പുതിയ തുടക്കം എന്ന് കുറിച്ചുകൊണ്ടാണ് സൂര്യ പോസ്റ്റർ പങ്കുവച്ചത്. ഏവരുടെയും അനുഗ്രഹം വേണമെന്നും താരം കുറിച്ചു.

സൂര്യയുടെ 2ഡി എന്‍റർടെയിൻമെൻസും കാർത്തിക് സുബ്ബരാജിന്‍റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് സൂര്യ 44ന്‍റെ നിർമാണം. അതേസമയം സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേറ്റുകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ് ജെ സൂര്യയും രാഘവ ലോറൻസും പ്രധാന വേഷങ്ങളിലെത്തിയ 'ജിഗർതണ്ട-2' ആയിരുന്നു കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ മികച്ച വിജയം നേടിയ സിനിമ ഒടിടിയിൽ എത്തിയപ്പോഴും കയ്യടി നേടിയിരുന്നു. അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ' ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായ 'കങ്കുവ' 38 ഭാഷകളിൽ ആഗോള റിലീസുമായി ചരിത്രം സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ്. 3ഡി, ഐമാക്‌സ് ഫോർമാറ്റുകളിലാണ് ഈ പീരിയോഡിക് സിനിമ തിയേറ്റർ കീഴടക്കാൻ എത്തുക. ഏതാണ്ട് 350 കോടി രൂപ ബജറ്റിൽ ഒരുക്കിയിരിക്കുന്ന കങ്കുവ യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമിച്ചത്. വിഎഫ്‌ക്‌സ്, സിജിഐ (VFX, CGI) എന്നിവയ്‌ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് നിർമിച്ച ഈ ചിത്രത്തിന്‍റെ ടീസറും ഗ്ലിംപ്‌സും പോസ്റ്ററുകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു.

ALSO READ: പോരടിക്കാൻ കങ്കുവയും ഉധിരനും; ത്രസിപ്പിച്ച് ടീസർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.