ETV Bharat / entertainment

'ആടുകളെ പരസ്‌പരം തമ്മിലടിപ്പിച്ച് ചോര കുടിക്കുന്നു'; മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ് ഗോപി - Suresh Gopi shouted at media

മാധ്യമങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒരു സമൂഹത്തിന്‍റെ മാനസികാവസ്ഥയെ മാധ്യമങ്ങള്‍ വഴിതെറ്റിച്ച് വിടുന്നുവെന്ന് സുരേഷ് ഗോപി.

SURESH GOPI SHOUTED  SURESH GOPI  SURESH GOPI ON INDUSTRY ALLEGATIONS  മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ് ഗോപി
Suresh Gopi (ETV Bharat)
author img

By ETV Bharat Entertainment Team

Published : Aug 27, 2024, 12:03 PM IST

Suresh Gopi (ETV Bharat)

തൃശ്ശൂർ: മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന പ്രവണതയാണ് മാധ്യമങ്ങളുടേതെന്ന് സുരേഷ് ഗോപി. സമൂഹത്തിന്‍റെ മാനസികാവസ്ഥയെ മാധ്യമങ്ങള്‍ വഴി തെറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, എല്ലാത്തിനും കോടതി ഉത്തരം പറയും എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

'ഇത്തരമൊരു പ്രതികരണം ചോദിക്കേണ്ട സമയമല്ല ഇത്. അമ്മ ഓഫീസിൽ നിന്നും ഇറങ്ങി വരുമ്പോൾ ഇത്തരം ആരോപണങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ചാൽ മറുപടി പറയും. മാധ്യമങ്ങളുടെ തീറ്റയാണ് ഈ കാണുന്നതൊക്കെ. അവസരം മുതലെടുത്ത് പരമാവധി പണം ഉണ്ടാക്കിക്കോളൂ. ഇങ്ങനെയുള്ള പ്രവർത്തി കൊണ്ട് ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ.

ഈ വിഷയങ്ങളൊക്കെ കോടതിക്ക് മുന്നില്‍ എത്തിയിട്ടുണ്ടെങ്കിൽ കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. കോടതിയാണ് തീരുമാനം എടുക്കേണ്ടത്. സർക്കാരിന്‍റെ മുന്നിലെത്തിയ റിപ്പോർട്ട് കോടതിയിൽ എത്തിച്ചാൽ കോടതി അതിന് എന്ത് നിയമ തീരുമാനം സ്വീകരിച്ചാലും അംഗീകരിക്കും. മാധ്യമങ്ങൾ ആടുകളെ പരസ്‌പരം തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന പ്രവണതയാണ് കാട്ടുന്നത്. ഒരു സമൂഹത്തിന്‍റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുന്നു.

പരാതികൾ ആരോപണത്തിന്‍റെ രൂപത്തിലാണ് ഇപ്പോഴുള്ളത്. മാധ്യമങ്ങൾ ആണോ കോടതി? നിങ്ങൾ ജനങ്ങളോട് തെറ്റായ കാര്യമാണ് ബോധിപ്പിക്കുന്നത്. ഈ വിഷയത്തിൽ കോടതിയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്.' -സുരേഷ് ഗോപി പ്രതികരിച്ചു.

Also Read: 'മാധ്യമങ്ങൾ പറയുന്നതൊക്കെ ശരിയാണോ...?': പൃഥ്വിരാജ് - PRITHVIRAJ AGAINST MEDIA REPORTS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.