വീടു പണിയുമ്പോള്‍ നമ്മള്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്നത് കിടപ്പുമുറിയുടെ കാര്യത്തിലാണ്. കിടപ്പുമുറിയുടെ സ്ഥാനം ഡിസൈന്‍, ഇന്‍റീരിയര്‍ എന്നിവയ്‌ക്കെല്ലാം നാം നല്‍കുന്ന അമിത പ്രധാന്യത്തില്‍ നിന്നു തന്നെ കിടപ്പുമുറിയില്‍ നിന്ന് നാം ആഗ്രഹിക്കുന്നത് ഒരു പോസിറ്റീവ് വൈബ് ആണെന്ന കാര്യം വ്യക്തമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കിടപ്പുമുറി എങ്ങനെ പരമാവധി മോടിയാക്കാം എന്നതില്‍ നിര്‍മ്മാണത്തിന്‍റെ തുടക്കം മുതലേ എല്ലാവരും അതീവ ശ്രദ്ധാലുക്കളാണ്. മാത്രമല്ല, വാസ്‌തു ശാസ്ത്രം കൃത്യമായി പാലിക്കാനും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കിടപ്പുമുറിയുടെ വാതിലിന്‍റെ സ്ഥാനം നിശ്ചയിക്കുന്ന കാര്യത്തില്‍ ഇത്തരം കരുതലും ശ്രദ്ധയുമുണ്ടോ എന്നത് സംശയകരമാണ്.
കിടപ്പുമുറിയുടെ വാതിലിന്‍റെ കാര്യത്തിലുമുണ്ട് വാസ്‌തുവിനു പ്രധാന്യം എന്നു വ്യക്തമാക്കുകയാണ് പ്രമുഖ വാസ്‌തു വിദഗ്‌ധന്‍ ഡോ. ഡെന്നിസ് ജോയ്. ഡോര്‍ സ്ഥാപിച്ചു കഴിഞ്ഞല്ലോ ഇനിയെന്തു ചെയ്യും എന്ന മനഃപ്രയാസം ആര്‍ക്കും വേണ്ട. നിങ്ങളുടെ കിടപ്പുമുറിയുടെ ഇപ്പോഴത്തെ സ്ഥാനത്തിനനുസരിച്ച് സാമ്പത്തികാഭിവൃദ്ധിയും ജോലിയില്‍ ഉയര്‍ച്ചയും ജീവിതാഭിവൃദ്ധിയും പുതിയ തൊഴിലുകള്‍ നേടാനും അദ്ദേഹം നിര്‍ദേശിക്കുന്ന ലളിതമായ മാര്‍ഗങ്ങള്‍ ഇവയാണ്.
1. നിങ്ങളുടെ കിടപ്പു മുറിയുടെ വാതില്‍ കിഴക്കു ഭാഗത്താണോ?. എങ്കില്‍ കിടപ്പുമുറിയുടെ വടക്കു പടിഞ്ഞാറു മൂലയില്‍ ക്രിസ്റ്റല്‍ ഗ്ലോബ് വയ്ക്കുന്നത് സമ്പത്തും അഭിവൃദ്ധിയും ഉയരാന്‍ കാരണമാകും. പുതുതായി ജോലി ലഭിക്കാന്‍ മാത്രമല്ല, ജോലിയുള്ളവര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയ്ക്കും ഇതു കാരണമാകും.
2. കിടപ്പുമുറിയുടെ വാതില്‍ പടിഞ്ഞാറാണോ? എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് കിടപ്പുമുറിയുടെ തെക്കു കിഴക്കു മൂലയില്‍ അര ലിറ്റര്‍ വെള്ളം നിറച്ചു വയ്ക്കുകയാണ്. സാമ്പത്തും അഭിവൃദ്ധിയും വര്‍ധിപ്പിക്കാന്‍ ഇതു സഹായകമാകും.
3. കിടപ്പുമുറിയുടെ വാതില്‍ ഇനി വടക്കു ഭാഗത്താണെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ സമ്പത്തിനും അഭിവൃദ്ധിക്കും തൊഴില്‍ ഉയര്‍ച്ചയ്ക്കുമായി കിടപ്പുമുറിയുടെ തെക്കു പടിഞ്ഞാറു മൂലയില്‍ ക്രിസ്റ്റല്‍ ഗ്ലോബ് വയ്ക്കുക. മാറ്റം അത്ഭുതാവഹമായിരിക്കും.
4. ഇനി കിടപ്പുമുറിയുടെ വാതില്‍ തെക്കു ഭാഗത്താണെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ സാമ്പത്തികാഭിവൃദ്ധിക്കും തൊഴില്‍ ഉയര്‍ച്ചയ്ക്കുമായി കിടപ്പുമുറിയുടെ വടക്കു കിഴക്കു മൂലയില്‍ ക്രിസ്റ്റല്‍ ഗ്ലോബ് സ്ഥാപിച്ചാല്‍ മതി.
കിടപ്പുമുറിയുടെ വാതില്‍ ഏതെങ്കിലും സ്ഥാനത്തായിപ്പോയി എന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നും എല്ലാത്തിനും വാസ്‌തുപരമായി പിഹാരമുണ്ടെന്നും ഡോ.ഡെന്നിസ് ജോയി വ്യക്തമാക്കുന്നു. അതിനാല്‍ കിടപ്പുമുറിയുടെ വാതിലിനനുസരിച്ച് ഇത്തരത്തിലുള്ള മാറ്റം വരുത്തിയാല്‍ ഉണ്ടാകുന്ന ഫലം വളരെ വേഗം തന്നെ അനുഭവപ്പെടുമെന്നും ഡെന്നീസ് ജോയ് വ്യക്തമാക്കുന്നു.
Also Read: സാമ്പത്തിക ഉയർച്ച നേടാനും ഭാഗ്യം തേടിയെത്താനും ഈ മൃഗങ്ങളെ വളർത്താം