ETV Bharat / entertainment

താടിവടിച്ച് സുരേഷ് ഗോപി, ഒറ്റക്കൊമ്പനില്‍ നിന്നും പിന്‍മാറിയോ? - SURESH GOPI

സുരേഷ് ഗോപി ഒറ്റക്കൊമ്പനില്‍ നിന്നും പിന്‍മാറിയോ? കേന്ദ്ര മന്ത്രിയായതോടെ സിനിമയില്‍ അഭിനയിക്കാന്‍ അനുവാദമില്ലേ? ഒറ്റക്കൊമ്പന് വേണ്ടി ഏറെക്കാലമായി സുരേഷ് ഗോപി കൊണ്ട് നടന്നിരുന്ന താടിവടിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം

OTTAKOMABAN  SURESH GOPI LOOK  താടിവടിച്ച് സുരേഷ് ഗോപി  ഒറ്റക്കൊമ്പൻ
Suresh Gopi (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 7, 2024, 10:59 AM IST

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വലിയ ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപി ഏറെക്കാലമായി കൊണ്ട് നടന്നിരുന്ന താടിവടിച്ച ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. "സ്ഥിരതയുള്ളത് മാറ്റങ്ങൾക്ക് മാത്രമാണ്"-എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ഫേസ്‌ബുക്കില്‍ ചിത്രം പങ്കുവച്ചത്.

'ഒറ്റക്കൊമ്പൻ' എന്ന സിനിമയ്‌ക്ക് വേണ്ടിയായിരുന്നു സുരേഷ് ഗോപി നാളിത്രയും താടിവടിക്കാതെ സിനിമയുടെ ഗെറ്റപ്പില്‍ നടന്നിരുന്നത്. എന്നാല്‍ താരം താടിവടിച്ചതോടെ
'ഒറ്റക്കൊമ്പൻ' എന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അനിശ്ചിതാവസ്ഥയിൽ ആയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.

നാല് വർഷങ്ങൾക്ക് മുമ്പാണ് മുളകുപാടം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് ഗോപി ചിത്രമായ 'ഒറ്റക്കൊമ്പൻ' അനൗൺസ് ചെയ്യുന്നത്. ബിഗ് ബജറ്റ് ചിത്രമായിരുന്ന 'ഒറ്റക്കൊമ്പ'നെ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ സിനിമയില്‍ നിന്നും സുരേഷ് ഗോപി പിന്‍മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സുരേഷ് ഗോപി 'ഒറ്റക്കൊമ്പ'നില്‍ നിന്നും പിന്‍മാറിയതായി സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു. കൂടാതെ പുതിയ ചിത്രങ്ങൾക്കായി സുരേഷ് ഗോപി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നാണ് സൂചന.

കേന്ദ്രമന്ത്രി ആയ ശേഷം താരത്തിന് സിനിമകളിൽ അഭിനയിക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. എന്നാൽ സിനിമയാണ് തന്‍റെ ജീവവായു എന്നും സിനിമാഭിനയം ഉപേക്ഷിക്കില്ലെന്നും സുരേഷ് ഗോപി പല വേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപിയുടേതായി ആദ്യം തിയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് 'വരാഹം'. സഞ്ജയ് പടിയൂർ എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ ബാനറിൽ സനൽ ദേവനാണ് സിനിമയുടെ സംവിധാനം. ഈ സിനിമയുടെ റിലീസും അനിശ്ചിതത്വത്തിലാണ്. എന്നാൽ സിനിമയെ ഡിസംബറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 'വരാഹം'ത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

Also Read: 'എന്‍റെ ഊര്‍ജ സ്രോതസ്'; രാധികയെ ചേര്‍ത്തുനിര്‍ത്തി സുരേഷ് ഗോപി, നല്ല പാതിയെന്ന് ആരാധകര്‍ - Suresh Gopi shares photo Radhika

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.