മലയാളത്തിന്റെ മാതൃക ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. ഇപ്പോഴിതാ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ഭാര്യ രാധികയെ ചേര്‍ത്ത് നിര്‍ത്തിയ ഒരു മനോഹര ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 'എന്‍റെ ഊര്‍ജ സ്രോതസ്' എന്ന കുറിപ്പോടെയാണ് താരം ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തത്.
ചിത്രം പങ്കുവച്ചതോടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്. മനുഷ്യര്‍ തന്‍റെ കുടുംബത്തെയും സമൂഹത്തെയും സ്നേഹിക്കുന്നു. അവന്‍റെ ശക്തി എന്നത് അവന്‍റെ നല്ല പാതിയാണ്, നിങ്ങളുടെ ശക്തി എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.
![RADHIKA SURESH Viral Photo Actor And Minister SURESH GOPI സുരേഷ് ഗോപി നടന്‍ സുരേഷ് ഗോപി ഭാര്യ ഫോട്ടോ പുറത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/11-09-2024/22429297_suresh.png)
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1990 ഫെബ്രുവരി 8നായിരുന്നു ഇരുവരുടെയും വിവാഹം. അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്‌മിയും ചേര്‍ന്നാണ് രാധികയെ തനിക്ക് വേണ്ടി വിവാഹം അന്വേഷിച്ചതെന്നും വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷമാണ് താനും രാധികയും നേരില്‍ കാണുന്നതെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവര്‍ മക്കളാണ്. അതേസമയം വരാഹ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്.
Also Read: സുരേഷ് ഗോപിയുടെ പരാതി; മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്