ETV Bharat / entertainment

'തേരി മേരി'യ്‌ക്ക് പാക്കപ്പ്; മലയാളത്തിലെ യുവതാരനിര ഒന്നിക്കുന്ന ചിത്രം - Teri Meri pack up - TERI MERI PACK UP

ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'തേരി മേരി ഒരു ബീച്ച് കഹാനി' ഉടൻ പ്രേക്ഷകരിലേക്ക്.

TERI MERI ORU BEACH KAHANI  തേരി മേരി ഒരു ബീച്ച് കഹാനി  TERI MERI RELEASE  MALAYALAM NEW RELEASES
Teri Meri Oru Beach Kahani (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 6:16 PM IST

ലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേരായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തേരി മേരി ഒരു ബീച്ച് കഹാനി' സിനിമയുടെ ചിത്രീകരണം വർക്കലയിൽ പൂർത്തിയായി. ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'തേരി മേരി'യിൽ തെലുഗു നടി ശ്രീരംഗ സുധയും അന്ന രേഷ്‌മ രാജനുമാണ് നായികമാർ. ടെക്‌സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത് എസ് കെ, സമീർ ചെമ്പായിൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം.

അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത 'കിംഗ്‌ഫിഷ്' എന്ന സിനിമയ്‌ക്ക് ശേഷം ടെക്‌സാസ് ഫിലിം ഫാക്‌ടറി നിർമിക്കുന്ന ചിത്രം കൂടിയാണ് 'തേരി മേരി ഒരു ബീച്ച് കഹാനി'. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം ഏറെ ഹൃദ്യമായി രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിത ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും ശ്രദ്ധേയ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ബിബിൻ ബാലകൃഷ്‌ണൻ ആണ്. എംഎസ് അയ്യപ്പൻ എഡിറ്റിങും നിർവഹിക്കുന്നു. അരുൺ കാരി മുട്ടം ആണ് അഡീഷണൽ സ്‌ക്രിപ്റ്റ് റൈറ്റർ.

കലാസംവിധാനം - സാബുറാം, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, കോസ്റ്റ്യൂം ഡിസൈൻ - വെങ്കിട്ട് സുനിൽ, അസോസിയേറ്റ് ഡയറക്‌ടർമാർ - സുന്ദർ എൽ, ശരത് കുമാർ കെ ജി, ക്രിയേറ്റീവ് ഡയറക്‌ടർ - വരുൺ ജി പണിക്കർ, പ്രൊഡക്ഷൻ മാനേജർമാർ - സജയൻ ഉദിയൻകുളങ്ങര, സുജിത് വി എസ്, പ്രൊഡക്ഷൻ കൺടോളർ - ബിനു മുരളി. വർക്കല, കോവളം, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു തേരി മേരിയുടെ ചിത്രീകരണം നടന്നത്. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.