ബോബൻ സാമുവലിന്‍റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ 'മച്ചാന്‍റെ മാലാഖ' റിലീസിനൊരുങ്ങുന്നു. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി പ്രേക്ഷകർക്കരികിൽ എത്തും. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്‌ണ എന്നിങ്ങനെ വലിയ താരനിരയുമായാണ് 'മച്ചാന്‍റെ മാലാഖ' എത്തുന്നത്.
സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഫാമിലി എന്‍റർടെയിനർ ജോണറിൽ എത്തുന്ന ചിത്രത്തിന്‍റെ നിർമാണം എബ്രഹാം മാത്യുവാണ്. അബാം മുവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാമാണ് 'മച്ചാന്‍റെ മാലാഖ' അവതരിപ്പിക്കുന്നത്. അബാം മുവീസിൻ്റെ പതിമൂന്നാമത് സിനിമ കൂടിയാണിത്.
ഏറെ സാമൂഹിക പ്രസക്തിയുള്ള പ്രമേയമാണ് ഈ ഫാമിലി എന്‍റർടെയിനർ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. സംവിധായകൻ ജക്‌സൺ ആന്‍റണിയുടേതാണ് ഈ സിനിമയുടെ കഥ. തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസുമാണ്.
മനോജ് കെ യു, വിനീത് തട്ടിൽ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ തുടങ്ങിയവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ വിവേക് മേനോനാണ്. എഡിറ്റിങ് രതീഷ് രാജും നിർവഹിക്കുന്നു. സിൻ്റോ സണ്ണിയാണ് ഗാനരചന.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, കലാസംവിധാനം - സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, മേക്കപ്പ് - ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്‌ടർ - ജിജോ ജോസ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സൗണ്ട് ഡിസൈൻ - എം ആർ രാജകൃഷ്‌ണൻ, സ്‌റ്റിൽസ് - ഗിരിശങ്കർ, പിആർഒ - പി ശിവപ്രസാദ്, മാർക്കറ്റിങ്ങ് - ബി സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ് - മാജിക് മൊമന്‍റ്സ് എന്നിവരാണ് മച്ചാന്‍റെ മാലാഖ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: മെറ്റ് ഗാലയിലെത്തുന്ന ആദ്യ ഇന്ത്യൻ ഡിസൈനർ; ചരിത്രം കുറിച്ച് സബ്യസാചി മുഖർജി